പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറായി കോണ്‍ഗ്രസിലെ ജി കാര്‍ത്തികേയനെ തെരഞ്ഞെടുത്തു. പ്രതിപക്ഷത്തുനിന്ന് മത്സരിച്ച എ കെ ബാലനെ അഞ്ച് വോട്ടുകള്‍ക്കാണ് ജി കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. കാര്‍ത്തികേയന് 73ഉം ബാലന് 68ഉം വോട്ട് ലഭിച്ചു. രാവിലെ ഒമ്പതിന് പ്രോടേം സ്പീക്കറുടെ അധ്യക്ഷതയില്‍ രഹസ്യ ബാലറ്റ് വഴിയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. മുഴുവന്‍ എംഎല്‍എമാരും സഭയില്‍ ഹാജരായിരുന്നു. ചുരുങ്ങിയ ഭൂരിപക്ഷം കണക്കിലെടുത്ത് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ ഇക്കുറി നേരത്തെ നോമിനേറ്റ് ചെയ്തിരുന്നു. പ്രോടേം സ്പീക്കറും സ്ഥാനാര്‍ഥികളും ഇത്തവണ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കര്‍ വോട്ടുചെയ്തത് ഭരണഘടനാവിരുദ്ധമാണെന്ന് വോട്ടെടുപ്പിനുശേഷം സിപിഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ ചൂണ്ടിക്കാട്ടി.
deshabhimani news
പതിമൂന്നാം കേരള നിയമസഭയുടെ സ്പീക്കറായി കോണ്‍ഗ്രസിലെ ജി കാര്‍ത്തികേയനെ തെരഞ്ഞെടുത്തു. പ്രതിപക്ഷത്തുനിന്ന് മത്സരിച്ച എ കെ ബാലനെ അഞ്ച് വോട്ടുകള്‍ക്കാണ് ജി കാര്‍ത്തികേയന്‍ പരാജയപ്പെടുത്തിയത്. കാര്‍ത്തികേയന് 73ഉം ബാലന് 68ഉം വോട്ട് ലഭിച്ചു.
ReplyDeleteതിരുത്തല്‍വാദവും മൂന്നാംചേരിയുമൊക്കെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായപ്പോള്‍ ഇതിന്റെയെല്ലാം മുന്‍നിരയില്‍ ജി കാര്‍ത്തികേയന്‍ എന്ന പേരും ഉയര്‍ന്നുവന്നു. കെ കരുണാകരന്റെ പ്രിയശിഷ്യരില്‍ ഒരാളായിരുന്നെങ്കിലും ഐ ഗ്രൂപ്പുകാര്‍ എന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനായതും ജി കാര്‍ത്തികേയന്റെ പ്രത്യേകതയായി. വായനയും സംഗീതവും സിനിമയും യാത്രയുമൊക്കെ ഇഷ്ടപ്പെടുന്ന കാര്‍ത്തികേയനെ സ്പീക്കര്‍ പദവിയിലേക്ക് എത്തിച്ചത് കക്ഷി രാഷ്ട്രീയത്തിന് അതീതമായ അദ്ദേഹത്തിന്റെ സ്വീകാര്യതയാണ്. എല്ലാവരോടും സൗമ്യനായി പെരുമാറാനുള്ള കാര്‍ത്തികേയന്റെ കഴിവ് പൊതുരംഗത്ത് സ്വന്തമായ ഇടം ഉറപ്പാക്കാന്‍ സഹായമായി. സ്വന്തം പാര്‍ടിക്ക് സ്വീകാര്യമല്ലെങ്കിലും തന്റെ അഭിപ്രായം തുറന്നുപറയാന്‍ കാര്‍ത്തികേയന്‍ തയ്യാറായി. ഇതിനാല്‍ എതിരാളികളേക്കാള്‍ സ്വന്തം ചേരിയിലുള്ളവരുടെ എതിര്‍പ്പുകളാണ് അദ്ദേഹത്തിന് കൂടുതല്‍ നേരിടേണ്ടിവന്നത്. 1949 ജനുവരി 20നു വര്‍ക്കലയില്‍ ജനനം. എന്‍ പി ഗോപാലപിള്ളയും വനജാക്ഷിയുമാണ് മാതാപിതാക്കള്‍ . വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തേക്ക്. കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റായി. കെപിസിസി ജനറല്‍ സെക്രട്ടറി, തെരഞ്ഞെടുക്കപ്പെട്ട ഏക വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതല വഹിച്ചു. ഇപ്പോള്‍ എഐസിസി അംഗം. 1982ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക്്. 1987ല്‍ വീണ്ടും മത്സരിച്ചെങ്കിലും എം വിജയകുമാറിനോട് തോറ്റു. 1991 മുതല്‍ 2006 വരെ ആര്യനാട് മണ്ഡലത്തില്‍നിന്നു വിജയിച്ചു. ഇത്തവണ അരുവിക്കരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് തുടങ്ങിയ ചുമതലകളും തേടിയെത്തി. 1995ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി. 2001 യുഡിഎഫ് മന്ത്രിസഭയില്‍ ഭക്ഷ്യ-സാംസ്കാരിക-ദേവസ്വം വകുപ്പുകളുടെ ചുമതലയായിരുന്നു. ഇഗ്നോ ഡയറക്ടര്‍ ഡോ. എം ടി സുലേഖ ഭാര്യ. മക്കള്‍ : അനന്തപത്മനാഭന്‍ (സീനിയര്‍ എന്‍ജിനിയര്‍ , ഇന്ത്യോനേഷ്യ), കെ എസ് ശബരിനാഥന്‍ (ഡെപ്യൂട്ടി മാനേജര്‍ , എച്ച് ആര്‍ കോര്‍പറേറ്റ്, ടാറ്റ).
ReplyDelete