Friday, June 24, 2011

പടുകൂറ്റന്‍ വിദ്യാര്‍ഥി മാര്‍ച്ച് ; ശ്വാസമടക്കിപ്പിടിച്ച് ഭരണസിരാകേന്ദ്രം

തലസ്ഥാന നഗരി സമീപകാലത്തൊന്നും സാക്ഷ്യം വഹിക്കാത്ത പടുകൂറ്റന്‍ വിദ്യാര്‍ഥി മാര്‍ച്ച്. രക്തനക്ഷത്രാങ്കിത ശുഭ്രപതാകയുമായി അലയടിച്ചുയര്‍ന്നുവരുന്ന വിദ്യാര്‍ഥിസമുദ്രംകണ്ട് ഭരണസിരാകേന്ദ്രവും പൊലീസ് സന്നാഹവും ഒന്നരമണിക്കൂറോളം ശ്വാസമടക്കിപ്പിടിച്ച് നിന്നുപോയി.

കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കച്ചവടക്കാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള ഒരുനീക്കവും വച്ചുപൊറുപ്പിക്കില്ലെന്ന മുദ്രാവാക്യവുമായി ഒഴുകിയെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ഥിപ്പോരാളികള്‍ തലസ്ഥാനനഗരിയെ പ്രകമ്പനംകൊള്ളിച്ചു. സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായാണ് തലസ്ഥാനത്ത് സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അതുല്യമായ സംഘാടനമികവും കരുത്തും വിളിച്ചറിയിക്കുന്നതുമായി മാര്‍ച്ച്. പ്രകടനത്തിന്റെ മുന്‍നിര സെക്രട്ടറിയറ്റിനുമുന്നിലെത്തിയപ്പോഴും മാര്‍ച്ചിനുതുടക്കമിട്ട ആശാന്‍ സ്ക്വയറില്‍നിന്ന് പിന്‍നിര നീങ്ങിത്തുടങ്ങിയിരുന്നില്ല. ആയിരക്കണക്കിന് പെണ്‍കുട്ടികളും മാര്‍ച്ചില്‍ അണിനിരന്നു.

സമാധാനപരമായി നടത്തിയ മാര്‍ച്ച് സെക്രട്ടറിയറ്റിനുമുന്നില്‍ പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു എംപി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ആര്‍ ബാലമുരളി, സെക്രട്ടറി ബെന്‍ഡാര്‍വിന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 240611

1 comment:

  1. തലസ്ഥാന നഗരി സമീപകാലത്തൊന്നും സാക്ഷ്യം വഹിക്കാത്ത പടുകൂറ്റന്‍ വിദ്യാര്‍ഥി മാര്‍ച്ച്. രക്തനക്ഷത്രാങ്കിത ശുഭ്രപതാകയുമായി അലയടിച്ചുയര്‍ന്നുവരുന്ന വിദ്യാര്‍ഥിസമുദ്രംകണ്ട് ഭരണസിരാകേന്ദ്രവും പൊലീസ് സന്നാഹവും ഒന്നരമണിക്കൂറോളം ശ്വാസമടക്കിപ്പിടിച്ച് നിന്നുപോയി.

    ReplyDelete