കാട്ടാക്കട: മാറനല്ലൂര്‍ ക്ഷീരസംഘത്തിന്റെ കെട്ടിടം കോണ്‍ഗ്രസ്-ബിജെപി സംഘം തല്ലിപ്പൊളിച്ചു. തടയാന്‍ ശ്രമിച്ച പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് മര്‍ദനം. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മാറനല്ലൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എന്‍ ഭാസുരാംഗനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കണ്ടല സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റും ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് ഭാസുരാംഗന്‍ . വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. മാറനല്ലൂര്‍ ക്ഷീരയുടെ കെട്ടിടത്തിന്റെ വാതിലും ജനലുകളും 15 പേരടങ്ങുന്ന ബിജെപി- കോണ്‍ഗ്രസ് സംഘം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. മര്‍ദനത്തില്‍ കൈക്കും വയറ്റിലും ക്ഷതമേറ്റ ഭാസുരാംഗനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ഷീരയുടെ കൈവശമുള്ള ഭൂമിയെ സംബന്ധിച്ച് ഒരാഴ്ചയായി ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു. ക്ഷീരയുടെ കൈവശമുള്ള ഭൂമിയില്‍ അഞ്ചുസെന്റ് 1996-97 കാലഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് പോളിക്ലിനിക് നിര്‍മിക്കാന്‍ നല്‍കിയിട്ടുണ്ടെന്നും ഈ ഭൂമിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് പണിത കെട്ടിടമാണ് നിലവിലുള്ളതെന്നും ഈ കെട്ടിടം ബ്ലോക്ക് പഞ്ചായത്തിന് വിട്ടുനല്‍കണമെന്നുമായിരുന്നു ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം. ഇതുസംബന്ധിച്ച് പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും രണ്ടാഴ്ചയിലധികമായി നടത്തിയ പരിശോധനകളില്‍ ഇതുതെറ്റാണെന്നു കണ്ടെത്തി. അതേസമയം, വില്ലേജ് ഓഫീസിലെ രേഖകളിലെല്ലാം ഭൂമി ഇപ്പോഴും ക്ഷീരയുടെ കൈവശമാണ്. ജൂണ്‍ 18ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം ചര്‍ച്ചചെയ്തു നിര്‍മാണപ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ധാരണയായി. ഭൂമിയിലേക്ക് പ്രവേശിക്കുന്ന ഭാഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ താഴിട്ട് പൂട്ടി. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ഇരുവിഭാഗത്തിനും സമയം അനുവദിച്ചു.
ഇതിനിടെ, കണ്ടല സഹകരണാശുപത്രി പഞ്ചായത്ത് ഭൂമി കൈയേറിയതായി ആരോപിച്ച് മാറനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കി. ആശുപത്രി അധികൃതര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കുകയും ഹര്‍ജി സ്വീകരിച്ച ട്രിബ്യൂണല്‍ ഈ സ്ഥലം മാറനല്ലൂര്‍ ക്ഷീരയുടെ കൈവശത്തിലും അവകാശത്തിലും ഇരിക്കുന്ന സ്ഥലമാണെന്നും ഇത് സഹകരണ ആശുപത്രിക്ക് വാടകയ്ക്ക് നല്‍കാന്‍ മാറനല്ലൂര്‍ ക്ഷീരയ്ക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടി പഞ്ചായത്തിന്റെ നടപടി സ്റ്റേചെയ്തു.
എന്നാല്‍ , വ്യാഴാഴ്ച രാവിലെ ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങളായ മുരളീധരന്‍ , ഷീബാമോള്‍ , മായ, ഉഷ, കോണ്‍ഗ്രസ് അംഗം പുന്നാവൂര്‍ അനില്‍ , ബിജെപി പ്രവര്‍ത്തകരായ ഷാജിലാല്‍ , അജയകുമാര്‍ തുടങ്ങി 15 പേരും നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം മണികണ്ഠനും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും സ്ഥലത്തെത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ബിജെപി പ്രവര്‍ത്തകര്‍ ഇരുമ്പുപാരയും മഴുവും ഉപയോഗിച്ച് കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും വെട്ടിപ്പൊളിച്ചു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ സിമന്റ് കല്ല് ഉപയോഗിച്ച് കെട്ടിടത്തിന്റെ ഒരു ഭാഗം കെട്ടിയടച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പഞ്ചായത്ത് അംഗംകൂടിയായ ഭാസുരാംഗന് മര്‍ദനമേറ്റത്. കെട്ടിടത്തിനു മുകളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പതാക കെട്ടിയശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്.
സംഭവമറിഞ്ഞ് കാട്ടാക്കട സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ഉച്ചകഴിഞ്ഞ് ബിജെപിയുടെ പഞ്ചായത്ത് അംഗം ഷീബാമോളെ മലയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാങ്ക് പ്രസിഡന്റും ജീവനക്കാരും ചേര്‍ന്ന് മര്‍ദിച്ചെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സിപിഐയും ബിജെപിയും മാറനല്ലൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അതേസമയം, നാട്ടുകാരോട് കെട്ടിടത്തിന്റെ വാതിലുകള്‍ പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ടത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണെന്നും തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ തനിക്ക് ഒരുപങ്കും ഇല്ലെന്നും അനധികൃത നിര്‍മാണം പൊളിക്കുന്നതിന് പൊലീസിനെ സമീപിച്ചിട്ടില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
deshabhimani 240611
മാറനല്ലൂര്‍ ക്ഷീരസംഘത്തിന്റെ കെട്ടിടം കോണ്‍ഗ്രസ്-ബിജെപി സംഘം തല്ലിപ്പൊളിച്ചു. തടയാന്‍ ശ്രമിച്ച പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് മര്‍ദനം. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും മാറനല്ലൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എന്‍ ഭാസുരാംഗനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കണ്ടല സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റും ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് ഭാസുരാംഗന്‍ . വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. മാറനല്ലൂര്‍ ക്ഷീരയുടെ കെട്ടിടത്തിന്റെ വാതിലും ജനലുകളും 15 പേരടങ്ങുന്ന ബിജെപി- കോണ്‍ഗ്രസ് സംഘം വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. മര്‍ദനത്തില്‍ കൈക്കും വയറ്റിലും ക്ഷതമേറ്റ ഭാസുരാംഗനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ReplyDelete