കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനെതിരെ ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കോര്‍പറേഷന്‍ യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിജസ്ഥിതി പരിശോധിക്കാതെ നല്‍കുന്ന ഇത്തരം വാര്‍ത്തകള്‍ കോര്‍പറേഷനെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണെന്ന് നേതാക്കള്‍ പറഞ്ഞു. ചില ഗൂഢലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ലോബികളാണ് ഈ വാര്‍ത്തയ്ക്കു പിന്നില്‍ . കോര്‍പറേഷന്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന സജുകുമാര്‍ എന്ന കശുവണ്ടി ബ്രോക്കറും ഐഎന്‍ടിയുസിക്കാരനാണെന്ന് പറഞ്ഞുനടക്കുകയും എന്നാല്‍ ഒരു യൂണിയന്റെയും ഭാരവാഹിയല്ലാത്ത കടകംപള്ളി മനോജും ചില കുടിവറുപ്പുകാരുമാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
2006ല്‍ ഫാക്ടറികളില്‍ തൊഴില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ അസഹിഷ്്ണുതയാണ് ഇതിനു കാരണം. അംഗീകാരമില്ലാത്ത ചില യൂണിയനുകള്‍ക്കും ഇതില്‍ പങ്കുണ്ട്. 2002-03 വര്‍ഷത്തില്‍ ഒറ്റ തൊഴില്‍ദിനം പോലും ഇല്ലാതിരുന്ന കോര്‍പറേഷനില്‍ ഇപ്പോള്‍ വര്‍ഷം 285 തൊഴില്‍ദിനം വരെയുണ്ട്. നഷ്ടത്തില്‍നിന്ന് വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരുന്ന കോര്‍പറേഷനെ തകര്‍ക്കുകയാണ് ഈ ലോബിയുടെ ലക്ഷ്യം. തൊഴിലാളികളുടെ നെഞ്ചത്തടിക്കുന്ന ഇത്തരം ലോബികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍നിന്ന് മനോരമ പോലുള്ള പത്രങ്ങളും റിപ്പോര്‍ട്ടര്‍ ചാനലുമൊക്കെ പിന്മാറണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
കശുവണ്ടി വികസന കോര്‍പറേഷനില്‍ തോട്ടണ്ടി വാങ്ങലും പരിപ്പ് വില്‍പ്പനയും സുതാര്യമായാണ് നടക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു. ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം അനുസരിച്ചാണ് തോട്ടണ്ടി വാങ്ങുന്നത്. ഒരേ സ്ഥാപനവുമായിട്ടാണ് കോര്‍പറേഷന്‍ സ്ഥിരം തോട്ടടി ഇടപാട് നടത്തുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വിലകുറച്ച് നിലവാരമുള്ള തോട്ടണ്ടി നല്‍കുന്ന ആരുമായും ഇടപാട് നടത്തും. കുറഞ്ഞത് 1000 മെട്രിക് ടണ്‍ തോട്ടണ്ടി നല്‍കണമെന്ന നിബന്ധന പാലിക്കണമന്നു മാത്രം. കോര്‍പറേഷന്‍ ഡയറക്ടര്‍ബോര്‍ഡിനെയും മാനേജിങ് ഡയറക്ടറെയും വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ആക്ഷേപിക്കാനുള്ള നീക്കത്തെ ചെറുക്കും. നിയമപരമായ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി നേതാക്കള്‍ അറിയിച്ചു.
deshabhimani 110611
കശുവണ്ടി വികസന കോര്‍പറേഷനെതിരെ ചില മാധ്യമങ്ങളില്‍വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കോര്‍പറേഷന്‍ യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിജസ്ഥിതി പരിശോധിക്കാതെ നല്‍കുന്ന ഇത്തരം വാര്‍ത്തകള്‍ കോര്‍പറേഷനെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണെന്ന് നേതാക്കള്‍ പറഞ്ഞു. ചില ഗൂഢലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ലോബികളാണ് ഈ വാര്‍ത്തയ്ക്കു പിന്നില്‍ . കോര്‍പറേഷന്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന സജുകുമാര്‍ എന്ന കശുവണ്ടി ബ്രോക്കറും ഐഎന്‍ടിയുസിക്കാരനാണെന്ന് പറഞ്ഞുനടക്കുകയും എന്നാല്‍ ഒരു യൂണിയന്റെയും ഭാരവാഹിയല്ലാത്ത കടകംപള്ളി മനോജും ചില കുടിവറുപ്പുകാരുമാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.
ReplyDelete