വിദ്യാലയങ്ങളില്‍ ഇത്തവണ കുട്ടികളുടെ തലയെണ്ണലിനൊപ്പം ശാസ്ത്രീയ പരിശോധനകളും ഏര്‍പ്പാടാക്കും. വിരലടയാളവും കണ്ണിന്റെ ഘടനയുമാണ് പരിശോധനയുടെ ഭാഗമായി രേഖപ്പെടുത്തുന്നത്. ഈ പരിശോധന ജൂലൈ 15നുശേഷം നടത്തും. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇത്തവണ ശാസ്ത്രീമായ രീതിയില്‍ കണക്കെടുക്കുന്നത്.
വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാണിക്കാന്‍ ചില വിദ്യാലയങ്ങളിലെ മാനേജ്മെന്റും സ്കൂള്‍ അധികൃതരും ക്രമക്കേട് കാണിക്കുന്നതിനാലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. അതേസമയം, അധ്യയനവര്‍ഷത്തിന്റെ ആറാമത്തെ പ്രവൃത്തിദിവസം കണക്കെടുപ്പ് നടത്തിയിരുന്നത് ഇത്തവണയും തുടരും. അതത് സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് കണക്കെടുക്കുന്നത്. ഇതിനുശേഷമാണ് തലയെണ്ണല്‍ . ആറാമത്തെ പ്രവൃത്തിദിവസം ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം ശരിയാണോ എന്ന് പരിശോധിക്കാനാണ് തലയെണ്ണുന്നത്.
ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു ക്ലാസില്‍നിന്ന് മറ്റു ക്ലാസുകളിലേക്ക് മാറ്റിയിരുത്തിയും വിദ്യാലയത്തില്‍ ഇല്ലാത്തവരെ കൊണ്ടിരുത്തിയും തലയെണ്ണലില്‍ പങ്കെടുപ്പിച്ചിരുന്നതായി നിരവധി പരാതികള്‍ വിദ്യാഭ്യാസവകുപ്പിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിരലടയാളവും കണ്ണിന്റെ ഘടനയും പരിശോധിക്കുന്നത്. വിരലടയാളം രജിസ്റ്ററില്‍ രേഖപ്പെടുത്തും. കണ്ണിന്റെ ഘടന കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയാണ് സൂക്ഷിക്കുക. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ആരംഭിച്ചു. ജില്ലാ അടിസ്ഥാനത്തിലും ഉപവിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലും പ്രധാന അധ്യാപകര്‍ക്ക് ജൂണ്‍ അവസാനവാരത്തില്‍ പരിശീലനം നല്‍കുമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് "ദേശാഭിമാനി"യോട് പറഞ്ഞു. സംസ്ഥാനത്താകെ വിദ്യാലയങ്ങളില്‍ ഒന്നാംഘട്ട കണക്കെടുപ്പ് ചൊവ്വാഴ്ച നടത്തും.
deshabhimani 070611

ReplyDelete