വനിതാസംവരണ ബില്‍ ലോക്സഭയില്‍ പാസാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ മീരാകുമാര്‍ വിളിച്ച സര്‍വകക്ഷി യോഗം ലക്ഷ്യം കാണാതെ പിരിഞ്ഞു. ബില്ലിനെ എതിര്‍ക്കുന്ന പ്രധാനകക്ഷികളായ സമാജ്വാദി പാര്‍ടിയും ബിഎസ്പിയും യോഗത്തിനെത്തിയില്ല. ഇവരുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്നും സമവായശ്രമം തുടരുമെന്നും യോഗശേഷം സ്പീക്കര്‍ പറഞ്ഞു. ഇടതുപക്ഷ പാര്‍ടികള്‍ , ബിജെപി, എഐഡിഎംകെ, ഡിഎംകെ, തൃണമൂല്‍ , ആര്‍ജെഡി, തെലുങ്കുദേശം, അകാലിദള്‍ , ശിവസേന തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യസഭയില്‍ പാസാക്കിയ ബില്‍തന്നെ ലോക്സഭയിലും പാസാക്കണമെന്നും മാറ്റം അരുതെന്നും സിപിഐ എം ലോക്സഭാ നേതാവ് ബസുദേവ് ആചാര്യ യോഗത്തില്‍ പറഞ്ഞു.
ബില്‍ പാസാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആത്മാര്‍ഥത കാട്ടണം. ഈ ബില്ലിന്റെ കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ സമവായത്തിന് വലിയ താല്‍പ്പര്യമെടുക്കുന്നത്. ഒരു സമവായവുമില്ലാതെ അനേകം ബില്‍ പാസാക്കിയിട്ടുണ്ട്. സമവായം തേടല്‍ വൈകിപ്പിക്കല്‍ തന്ത്രമാണ്. ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ടികളും പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്‍ പാസാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. താല്‍പ്പര്യമില്ലായ്മയാണ് പ്രശ്നം- ബസുദേവ് ആചാര്യ പറഞ്ഞു. ബില്‍ പാസാക്കണമെന്നാണ് നിലപാടെങ്കിലും സര്‍ക്കാര്‍ ബലപ്രയോഗത്തിന് മുതിരരുതെന്ന് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. രാജ്യസഭയില്‍ ബില്‍ എങ്ങനെ പാസാക്കിയെന്ന് എല്ലാവര്‍ക്കുമറിയാം. ആ അവസ്ഥ ലോക്സഭയില്‍ ഉണ്ടാകരുത്. ഭേദഗതി നിര്‍ദേശിക്കാനും വാക്കൗട്ട് നടത്താനും അംഗങ്ങള്‍ക്ക് അവകാശമുണ്ട്. എതിര്‍ക്കുന്നവരെ പുറത്താക്കി ബില്‍ പാസാക്കാന്‍ ശ്രമിക്കുന്നത് ഉചിതമല്ല- സുഷമ പറഞ്ഞു. യോഗത്തില്‍നിന്ന് വിട്ടുനിന്ന സമാജ്വാദി പാര്‍ടിയും ബിഎസ്പിയും സമാനനിലപാടാണ് സ്വീകരിച്ചത്. രാജ്യസഭയില്‍ പാസാക്കിയ രൂപത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും വനിതാ ബില്ലില്‍ത്തന്നെ ഒബിസി വനിതകള്‍ക്ക് പ്രത്യേക സംവരണമുണ്ടാകണമെന്നും ആര്‍ജെഡി നേതാവ് രഘുവംശ് പ്രസാദ് സിങ് പറഞ്ഞു. നിശ്ചിത ശതമാനം സ്ത്രീസംവരണമെന്നത് ഉപേക്ഷിക്കണമെന്നും പകരം നിശ്ചിത ശതമാനം സീറ്റ് പാര്‍ടികള്‍തന്നെ സ്ത്രീകള്‍ക്ക് നീക്കിവയ്ക്കുന്ന തരത്തില്‍ ബില്ലില്‍ മാറ്റം വേണമെന്നും ശിവസേനാ നേതാവ് അനന്ത് ഗീഥെ പറഞ്ഞു.
(എം പ്രശാന്ത്)
ദേശാഭിമാനി 230611

ReplyDelete