Friday, June 3, 2011

വാര്‍ത്തകള്‍ ചുരുക്കത്തില്‍ - എന്‍ഡോശള്‍ഫാന്‍, വി.എസ്, ആര്യാടന്‍, മാണി, ഐസക്

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടെന്ന് 20 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കേണ്ടെന്ന് 20 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത് കേരളം മാത്രം. കേന്ദ്ര കൃഷിമന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മറ്റ് സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ പറഞ്ഞു. ഏറ്റവും ചെലവുകുറഞ്ഞ കീടനാശിനിയാണ് എന്‍ഡോസള്‍ഫാനെന്നും സംസ്ഥാനമങ്ങള്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഉത്പാദകര്‍ യെഗത്തില്‍ സംബന്ധിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരോ കര്‍ഷക പ്രതിനിധികളോ യോഗത്തില്‍ പങ്കെടുത്തില്ല.

ഖജനാവില്‍ 2000 കോടി രൂപ നീക്കിയിരിപ്പുണ്ട്: ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഖജനാവില്‍ കുറഞ്ഞത് 2000 കോടി രൂപയുടെയെങ്കിലും നീക്കിയിരിപ്പുണ്ടെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് സര്‍ക്കാര്‍ ധവളപത്രമിറക്കാന്‍ ശ്രമിക്കുന്നതെന്നും തെമസ് ഐസക് പറഞ്ഞു.

പ്രധാന പ്രശ്‌നങ്ങളില്‍ കര്‍മപരിപാടി നിശബ്ദത പാലിക്കുന്നു: വി എസ്

തിരുവനന്തപുരം: 100 ദിന കര്‍മപരിപാടികളില്‍ പ്രധാന പ്രശ്‌നങ്ങളെ സംബന്ധിച്ച് നിശബ്ദത പാലിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കര്‍മ പരിപാടിയെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിക്കാരെ ഇടത്തും വലത്തും ഇരുത്തിയാണ് ഉമ്മന്‍ചാണ്ടി വീരസ്യം പറയുന്നതെന്നും ആത്മാര്‍ഥതയുണ്ടെങ്കില്‍ അഴിമതിക്കാരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

കേരളത്തിന് കൂടുതല്‍ സഹായം വേണമെന്ന് മാണി

ന്യൂഡല്‍ഹി: കേരളത്തിന്റെ വികസനത്തിന് കൂടുതല്‍ കേന്ദ്ര സഹായം വേണമെന്ന് ധനമന്ത്രി കെ എം മാണി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാണി ഇക്കാര്യം ആവശ്യപ്പെടത്. സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പ് നല്‍കിയതായി കെ എം മാണി പറഞ്ഞു.

വൈദ്യുതി ചാര്‍ജ് കൂട്ടേണ്ടിവരുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍ ചാര്‍ജ് കൂട്ടുമെന്നോ കുറയ്ക്കുമെന്നോ ഇപ്പോള്‍ പറയുന്നില്ല. മന്ത്രി സഭായോഗത്തില്‍ സംസ്ഥാന താല്‍പര്യത്തിനനുസരിച്ച് തീരുമാനമെടുക്കുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

സ്വാശ്രയം: നേരിട്ട് പ്രവേശനമെന്ന് അസോസിയേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ മുഴുവന്‍ സീറ്റിലും നേരിട്ട് പ്രവേശനം നടത്തുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ പി ജി സീറ്റുകള്‍ നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് സര്‍ക്കാര്‍ വകവയ്ക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ സീറ്റുകള്‍ ഏറ്റെടുക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാരുമായി ധാരണയ്ക്ക് തയ്യാറാണെന്നും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതിനുള്ള ശ്രമം ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

janayugom 030611

1 comment:

  1. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കേണ്ടെന്ന് 20 സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത് കേരളം മാത്രം. കേന്ദ്ര കൃഷിമന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മറ്റ് സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ പറഞ്ഞു. ഏറ്റവും ചെലവുകുറഞ്ഞ കീടനാശിനിയാണ് എന്‍ഡോസള്‍ഫാനെന്നും സംസ്ഥാനമങ്ങള്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഉത്പാദകര്‍ യെഗത്തില്‍ സംബന്ധിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരോ കര്‍ഷക പ്രതിനിധികളോ യോഗത്തില്‍ പങ്കെടുത്തില്ല

    ReplyDelete