അഴിമതിക്കെതിരെ എല്‍ഡിഎഫ് കാമ്പയിന്‍
രാഷ്ട്രീയ പകപോക്കലിനും അഴിമതിക്കുമുള്ള ഉപകരണമായി ഭരണത്തെ യുഡിഎഫ് മാറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ഇതിെന്‍റ ഭാഗമായി നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ജൂലൈ 15 മുതല്‍ 22 വരെ കാമ്പയിന്‍ സംഘടിപ്പിക്കും. പാമോലിന്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിത് സംശയകരമാണ്. തദ്ദേശവകുപ്പ് വിഭജന കാര്യത്തില്‍ യുഡിഎഫ് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം കൈവരിച്ച നേട്ടങ്ങര്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെ ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് എല്‍ഡിഎഫ് ക്യാമ്പയിന്‍ നടത്തും.
ഇ എം എസ് ഭവനപദ്ധതി സംരക്ഷിക്കാന്‍ എല്‍ഡിഎഫ് പ്രതിബദ്ധം: വൈക്കം വിശ്വന്‍
ഇ എം എസ് ഭവനപദ്ധതി നടപ്പാക്കാന്‍ കാണിച്ച അതേ ഉത്തരവാദിത്തം പദ്ധതി സംരക്ഷിക്കുന്നതിലും പുലര്‍ത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരികസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജീവിക്കാന്‍ ഗതിയില്ലാത്തവരെ തുണയ്ക്കുന്നതിനുപകരം അവന് കയറിക്കിടക്കാനുള്ള ഇടംപോലും നിഷേധിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പൊതുനേട്ടങ്ങള്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫ് തുടരും. വിദ്യാഭ്യാസം കച്ചവടമാകുമ്പോള്‍ സിന്‍ഡിക്കറ്റില്‍ കച്ചവടക്കാരന്‍ വരുന്നതില്‍ അത്ഭുതമില്ല. ഇപ്പോള്‍ കോഴകൊടുത്ത് എംബിബിഎസിന് പഠിക്കുന്നവര്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ അവരുടെ അച്ഛനമ്മമാര്‍ക്കുപോലും ആത്മവിശ്വാസത്തോടെ ചികില്‍സയ്ക്ക് ഇവര്‍ക്കുമുമ്പില്‍ നില്‍ക്കാനാവില്ല.
പണത്തിനുവേണ്ടി ചില മതമേലധ്യക്ഷന്മാര്‍ ഭരണഘടനയെപ്പോലും തെറ്റായി വ്യാഖ്യാനിക്കുകയാണ്. എല്ലാം തങ്ങള്‍ തീരുമാനിക്കും; അതനുസരിച്ചുകൊള്ളണമെന്നതാണ് ഇവരുടെ നിലപാട്. യുഡിഎഫ് ഭരണം ഇതിനു കൂട്ടുനില്‍ക്കുകയാണ്. അഴിമതി അഭിമാനകരം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി. ഫ്യൂഡല്‍ വ്യവസ്ഥയിലെ കൂട്ടിക്കൊടുപ്പുകാരന്റെ പണിയാണ് പുതിയ ഭരണകര്‍ത്താക്കളുടേത്. രാജ്യത്തെ നേട്ടങ്ങള്‍ മുഴുവന്‍ വന്‍ കോര്‍പറേറ്റുകള്‍ക്ക് തീറെഴതുകയാണ്. നാട് കൈവരിച്ച നേട്ടം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. ചരിത്രപാഠപുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം കേരളം നേടിയ മുഴുവന്‍ സാംസ്കാരിക ഔന്നത്യത്തെയും അവഹേളിക്കുന്നതാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
deshabhimani 210611

ReplyDelete