സര്‍ക്കാരും സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റുകളും ഒത്തുകളി തുടരുന്നതിനാല്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുഴഞ്ഞുമറിയുന്നു. എംബിബിഎസിന് മെറിറ്റ് ക്വാട്ട അനുവദിക്കാനാകില്ലെന്ന് മന്ത്രിസഭ ഉപസമിതിയുമായി ചൊവ്വാഴ്ച നടന്ന ചര്‍ചയില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് ഫെഡറേഷന്‍ ഉറപ്പിച്ചുപറഞ്ഞു. ഈ സാഹചര്യത്തില്‍ തങ്ങളും മെറിറ്റ് ക്വാട്ട അനുവദിക്കില്ലെന്ന് മറ്റു കോളേജുകളെ പ്രതിനിധാനം ചെയ്യുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനും വ്യക്തമാക്കി. സര്‍ക്കാരിന്റെ നിലപാട് മാനേജ്മെന്റുകളെ അറിയിക്കാന്‍ ഉപസമിതി അംഗങ്ങളായ മന്ത്രിമാര്‍ തയ്യാറായില്ല. ഇതോടെ, ഉപസമിതിയുമായി അസോസിയേഷനും ഫെഡറേഷനും വെവ്വേറെ നടത്തിയ ചര്‍ച്ച ധാരണയൊന്നുമില്ലാതെ പിരിഞ്ഞു.
ഇതിനിടെ, സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുടെ എംബിബിഎസ് പ്രവേശനപരീക്ഷ ഹൈക്കോടതി തടഞ്ഞു. പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരാന്‍ ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ നിര്‍ദേശിച്ചു. അമ്പതു ശതമാനം സീറ്റ് സര്‍ക്കാര്‍ ക്വാട്ടയായി വിട്ടുകൊടുക്കാനാകില്ലെന്ന് മാനേജ്മെന്റ് ഫെഡറേഷന്‍ നിലപാടെടുത്തതാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ധാരണയിലെത്തിയാല്‍ മാത്രമേ തങ്ങളും 50 ശതമാനം സീറ്റ് ഇത്തവണ വിട്ട് നല്‍കൂ എന്ന് മാനേജ്മെന്റ് അസോസിയേഷന്‍ പറഞ്ഞു.അസോസിയേഷനുമായാണ് ആദ്യം ചര്‍ച്ച നടത്തിയത്. ഈ വര്‍ഷവും 50 ശതമാനം സീറ്റില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ സമ്മതിച്ചു. എന്നാല്‍ , ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലെ കോളേജുകള്‍ കൂടി ഇതേ ധാരണയിലെത്തിയാല്‍ മാത്രമേ ഇതു സംബന്ധിച്ച കരാറില്‍ ഒപ്പിടൂ എന്ന് അവര്‍ വ്യക്തമാക്കി. മെറിറ്റ് സീറ്റിലെ ഫീസ് ഏകീകരിച്ച് മൂന്നര ലക്ഷമായി ഉയര്‍ത്തണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ഉപസമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം നിലയില്‍ ഫീസിളവ് നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഇതേ കുറിച്ച് പഠിച്ച് മറുപടി പറയാമെന്ന് ഉപസമിതി അറിയിച്ചു. 14ന് വീണ്ടും ചേരാമെന്ന ധാരണയില്‍ ചര്‍ച്ച അവസാനിച്ചു. എല്ലാവരും ധാരണയില്‍ ആയാല്‍ മാത്രമേ തങ്ങളും തയ്യാറാകൂവെന്ന് കാണിച്ച് എംഇഎസ് പ്രത്യേകം കത്തും നല്‍കി. മെഡിക്കല്‍ പിജി കോഴ്സിന് മെറിറ്റ് ക്വാട്ടയിലെ പ്രവേശനം കോടതി വിധിക്കനുസരിച്ച് നടത്താമെന്ന് ഇരുകൂട്ടരും അറിയിച്ചു. അടുത്ത വര്‍ഷം 50 ശതമാനം സീറ്റ് നല്‍കാമെന്നും സമ്മതിച്ചു.
സമയപരിധിക്കകം മെറിറ്റ് ലിസ്റ്റ് സര്‍ക്കാര്‍ നല്‍കിയില്ലെന്ന പേരില്‍ മുഴുവന്‍ പിജി സീറ്റിലേക്കും ഇത്തവണ സ്വാശ്രയ മാനേജ്മെന്റുകള്‍ പ്രവേശനം നടത്തി. ഇത് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തു. ഉപസമിതി അംഗങ്ങളായ അടൂര്‍ പ്രകാശ്, പി കെ അബ്ദുറബ്ബ്, കെ എം മാണി, പി ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ ബി ഗണേഷ്കുമാര്‍ എന്നിവരാണ് മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. കോഴിക്കോട്ടെ ആമിന നഹന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുടെ എംബിബിഎസ് പ്രവേശനപരീക്ഷ തടഞ്ഞുകൊണ്ടുള്ള െഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മെഡിക്കല്‍ പ്രവേശനത്തിന് സുപ്രീംകോടതിയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും നിശ്ചയിച്ച സമയപരിധി അവസാനിച്ചതിനാല്‍ പ്രവേശനപരീക്ഷ നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് നിയമപരമായ അവകാശമില്ലെന്നു കാണിച്ചായിരുന്നു ഹര്‍ജി. പ്രവേശന നടപടികള്‍ മെയ് 31നകം പൂര്‍ത്തിയാക്കാത്തതിനാല്‍ മാനേജ്മെന്റുകള്‍ക്ക് പ്രവേശനപരീക്ഷ നടത്താന്‍ അധികാരമില്ലെന്നും ഇത് മെഡിക്കല്‍ കൗണ്‍സില്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രവേശനാര്‍ഥിയായ ഹര്‍ജിക്കാരി വാദിച്ചു. സുപ്രീംകോടതി അനുമതിയോടെ മാത്രമേ പ്രവേശനപരീക്ഷ നടത്തുകയുള്ളുവെന്ന് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു.
ആരോഗ്യമന്ത്രിയുടെ മകളുടെ എംബിബിഎസും പേമെന്റ് സീറ്റില്‍
ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ യമുന എംബി ബിഎസ് കോഴ്സിന് ചേര്‍ന്നതും ലക്ഷങ്ങള്‍ കോഴ നല്‍കി. ഇപ്പോള്‍ വിവാദമായതിനെ തുടര്‍ന്ന് പിജി സീറ്റ് ഉപേക്ഷിച്ച മന്ത്രി മകളെ എംബിബിഎസ് പേമെന്റ് സീറ്റില്‍ ചേര്‍ക്കുമ്പോള്‍ ഭരണകക്ഷി എംഎല്‍എ ആയിരുന്നു. ഏതാനും മാസങ്ങള്‍ക്കകം ഭക്ഷ്യമന്ത്രിയുമായി. 50 ശതമാനം സീറ്റ് മെറിറ്റ് ക്വാട്ടയില്‍ നല്‍കുമെന്ന വാഗ്ദാനം മാനേജ്മെന്റുകള്‍ പാലിക്കുന്നില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി പരിതപിക്കുന്നതിനിടയിലാണ് ഭരണകക്ഷി എംഎല്‍എയും പിന്നീട് മന്ത്രിയുമായ അടൂര്‍ പ്രകാശ് 30 ലക്ഷത്തിലേറെ രൂപ കോഴ നല്‍കി മകളെ എംബിബിഎസിന് ചേര്‍ത്തത്. മാനേജ്മെന്റും സര്‍ക്കാരും നടത്തിയ ഒത്തുകളിയുടെ ഭാഗമായാണ് അന്ന് 50 ശതമാനം മെറിറ്റ് ക്വാട്ട അട്ടിമറിച്ചത്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ കോളേജില്‍ 2003-04 ബാച്ചിലാണ് യമുന എംബിബിഎസിന് ചേര്‍ന്നത്. 2004ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അടൂര്‍ പ്രകാശ് മന്ത്രിയാകുകയും ചെയ്തു. ആറ് മാസം മുമ്പ് മാത്രമാണ് യമുന കോഴ്സ് പൂര്‍ത്തിയാക്കിയത്. മാസങ്ങള്‍ക്കകം പിജിക്കും പേമെന്റ് സീറ്റില്‍ പ്രവേശനം നേടി. 2001-06 കാലയളവിലെ എ കെ ആന്റണി- ഉമ്മന്‍ചാണ്ടി മന്ത്രിസഭകളുടെ കാലത്ത് മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് മുഴുവന്‍ സീറ്റും സ്വാശ്രയ മാനേജ്മെന്റുകള്‍ പേമെന്റ് സീറ്റുകളാക്കി 50:50 അനുപാതം അട്ടിമറിക്കുകയായിരുന്നു. തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തി 50 ശതമാനം മെറിറ്റ് ക്വാട്ട ഉറപ്പാക്കിയെങ്കിലും കോലഞ്ചേരി ഉള്‍പ്പെടെ ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള നാല് മെഡിക്കല്‍ കോളേജുകളും ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നില്ല. യുഡിഎഫ് നേതൃത്വത്തിന്റെ പിന്‍ബലത്തിലായിരുന്നു ഇത്.
ഉന്നതതല അന്വേഷണം വേണം:വി എസ്
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പിജി മെറിറ്റ് സീറ്റില്‍ മാനേജ്മെന്റുകള്‍ സ്വന്തംനിലയില്‍ പ്രവേശനം നടത്തിയതിനെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സീറ്റൊന്നിന് മുക്കാല്‍കോടിയും ഒരു കോടിയുമെല്ലാം തലവരിപ്പണം വാങ്ങി 65 പിജി സീറ്റ് മാനേജ്മെന്റുകള്‍ വിറ്റെന്ന് വ്യക്തമായി. മെറിറ്റ് സീറ്റില്‍ പ്രവേശിപ്പിക്കേണ്ട വിദ്യാര്‍ഥികളുടെ പട്ടിക നിശ്ചിത തീയതിക്കകം നല്‍കാതെ ഇപ്പോഴത്തെ സര്‍ക്കാര്‍ ഒത്തുകളിച്ചു. ആരോഗ്യമന്ത്രിയുടെ മകള്‍ക്കും വിദ്യാഭ്യാസമന്ത്രിയുടെ മകനും മെഡിക്കല്‍ പിജി പ്രവേശനം ലഭിച്ചത് ഈ സാഹചര്യത്തിലാണ്. മെറിറ്റ് സീറ്റില്‍ പ്രവേശിപ്പിക്കേണ്ടവരുടെ പട്ടിക സര്‍ക്കാര്‍ യഥാസമയം നല്‍കിയെങ്കില്‍ ഇവര്‍ക്ക് പ്രവേശനം കിട്ടില്ലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പട്ടിക നല്‍കാത്തത് മനഃപൂര്‍വമാണെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നുമാണ് വിവരം. ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മെറിറ്റ് പ്രകാരം അര്‍ഹരായവര്‍ക്ക് പ്രവേശനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ പ്രതിഷേധം അലയടിച്ചു
മെഡിക്കല്‍ വിദ്യാഭ്യാസം കച്ചവടമാക്കുന്ന സര്‍ക്കാര്‍നിലപാടിനെതിരെ സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. എസ്എഫ്ഐ നേതൃത്വത്തില്‍ ചൊവ്വാഴ്ച സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സാമൂഹ്യനീതിയും മെറിറ്റും അട്ടിമറിക്കുന്ന സ്വാശ്രയകച്ചവടക്കാര്‍ക്ക് താക്കീതായി. യൂണിവേഴ്സിറ്റി കോളേജിനുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സെക്രട്ടറിയറ്റ് ഗേറ്റിനുമുന്നില്‍ നിലയുറപ്പിച്ചിരുന്ന വന്‍ പൊലീസ് സന്നാഹം മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറി പി ബിജു ഉദ്ഘാടനംചെയ്തു. സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാരും മാനേജ്മെന്റുകളും പി എ മുഹമ്മദ് കമ്മിറ്റിയും നടത്തുന്ന ഒത്തുകളി അവസാനിപ്പിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ തീക്ഷ്ണമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ബിജു പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് എ എ റഹിം, സെക്രട്ടറിയറ്റ് അംഗം മനു സി പുളിക്കന്‍ , ജില്ലാ പ്രസിഡന്റ് ബാലമുരളി, സെക്രട്ടറി ബെന്‍ഡാര്‍വിന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 080611
സര്‍ക്കാരും സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്റുകളും ഒത്തുകളി തുടരുന്നതിനാല്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുഴഞ്ഞുമറിയുന്നു. എംബിബിഎസിന് മെറിറ്റ് ക്വാട്ട അനുവദിക്കാനാകില്ലെന്ന് മന്ത്രിസഭ ഉപസമിതിയുമായി ചൊവ്വാഴ്ച നടന്ന ചര്‍ചയില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് ഫെഡറേഷന്‍ ഉറപ്പിച്ചുപറഞ്ഞു. ഈ സാഹചര്യത്തില്‍ തങ്ങളും മെറിറ്റ് ക്വാട്ട അനുവദിക്കില്ലെന്ന് മറ്റു കോളേജുകളെ പ്രതിനിധാനം ചെയ്യുന്ന സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷനും വ്യക്തമാക്കി. സര്‍ക്കാരിന്റെ നിലപാട് മാനേജ്മെന്റുകളെ അറിയിക്കാന്‍ ഉപസമിതി അംഗങ്ങളായ മന്ത്രിമാര്‍ തയ്യാറായില്ല. ഇതോടെ, ഉപസമിതിയുമായി അസോസിയേഷനും ഫെഡറേഷനും വെവ്വേറെ നടത്തിയ ചര്‍ച്ച ധാരണയൊന്നുമില്ലാതെ പിരിഞ്ഞു.
ReplyDelete