ഇ എം എസ് സ്മൃതിയില്‍ ദേശീയ സെമിനാര്‍
തൃശൂര്‍ : ഇ എം എസിന്റെ സ്മരണകള്‍ക്ക് പ്രണാമമര്‍പ്പിച്ച് "മാര്‍ക്സിസം ഒരു പുനര്‍വായന" ദേശീയ സെമിനാര്‍ കേരളസാഹിത്യ അക്കാദമിയില്‍ തുടങ്ങി. മാര്‍ക്സിസം കാലഹരണപ്പെട്ടുവെന്നും മുതലാളിത്തത്തിന് ബദലുകളില്ലെന്നും ആഗോളവല്‍ക്കരണ-നവ ലിബറല്‍ നയങ്ങളുടെ വക്താക്കള്‍ ശക്തമായ പ്രചാരണം നടത്തുമ്പോഴാണ് ദ്വിദിനസെമിനാര്‍ സംഘടിപ്പിച്ചത്. നാല് മുഖ്യവിഷയങ്ങളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ക്കും സംവാദത്തിനും ആശയരൂപീകരണത്തിനും ആദ്യനാള്‍ തുടക്കമിട്ടു. രാഷ്ട്രീയ നേതാക്കളും ചിന്തകരും അധ്യാപകരും സാമ്പത്തിക വിദഗ്ധരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു.
വ്യാഴാഴ്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് "വര്‍ത്തമാനകാല ലോകത്തില്‍ മാര്‍ക്സിസം നേരിടുന്ന വെല്ലുവിളികള്‍" വിഷയത്തില്‍ ആദ്യ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് പ്രത്യേക ക്ഷണിതാക്കളുടെ പ്രതികരണങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫ. ഐജാസ് അഹമ്മദിന്റെ പ്രബന്ധ സംഗ്രഹം പ്രൊഫ. എം എം നാരായണന്‍ അവതരിപ്പിച്ചു. കലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫ. എം വി നാരായണന്‍ , കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജന്‍ഡര്‍ സ്റ്റഡീസിലെ ഡോ. ടി കെ ആനന്ദി, കലിക്കറ്റ് സര്‍വകലാശാലയിലെ ഡോ. ടി വി മധു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രകാശ് കാരാട്ടിന്റെ മറുപടിയോടെ ആദ്യ സെഷന്‍ പൂര്‍ത്തയായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ഒ പൗലോസ് അധ്യക്ഷനായി. സെമിനാറിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച "മാര്‍ക്സിസം-ഒരു പുനര്‍വായന" പുസ്തകം പി ജി സുബിദാസ്, ഇ സി ബിജു, ഡോ. എം സിന്ധു എന്നിവര്‍ക്കു നല്‍കി പ്രകാശ് കാരാട്ട് പ്രകാശനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ സ്വാഗതവും ധനഞ്ജയന്‍ മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു.
"സാമാജ്ര്യത്വം, സമകാലിക മുതലാളിത്തം-സോഷ്യലിസ്റ്റ് പുനര്‍ വിഭാവനം" എന്ന വിഷയത്തിലായിരുന്നു രണ്ടാമത്തെ സെഷന്‍ . പ്രൊഫ. പ്രഭാത് പട്നായിക്കും ഡോ. തോമസ് ഐസക്കും വിഷയം അവതരിപ്പിച്ചു. പ്രത്യേക ക്ഷണിതാക്കളായ പ്രൊഫ. സി പി ചന്ദ്രശേഖറിന്റെ പ്രതികരണം പ്രൊഫ. ടി പി കുഞ്ഞിക്കണ്ണനും പ്രൊഫ. ജയതിഘോഷിന്റെ പ്രതികരണം പ്രൊഫ. എം എന്‍ സുധാകരനും അവതരിപ്പിച്ചു. പ്രഭാത് പട്നായിക്കും തോമസ് ഐസക്കും പ്രതിനിധികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. എം എം വര്‍ഗീസ് അധ്യക്ഷനായി. എ സിയാവുദ്ദീന്‍ സ്വാഗതവും പി വി ബാബു നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9.30ന് "വൈരുധ്യാധിഷ്ഠിത ഭൗതികവാദവും ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളും" എന്ന വിഷയം മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ടി ജയരാമന്‍ അവതരിപ്പിക്കും. അവസാന സെഷനില്‍ "ഇന്ത്യന്‍ സമൂഹത്തിലെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക വൈരുധ്യങ്ങള്‍" എന്ന വിഷയം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം എ ബേബി അവതരിപ്പിക്കും. വെള്ളിയാഴ്ച വൈകിട്ട് സമാപിക്കും. കോസ്റ്റ്ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശൂരിലെ വര്‍ഗ-ബഹുജന-സാംസ്കാരിക പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
"പൗരസമൂഹ"ക്കാര്‍ക്ക് അരാഷ്ട്രീയ അജന്‍ഡ: കാരാട്ട്
തൃശൂര്‍ : പൗരസമൂഹം എന്ന പേരില്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളവര്‍ക്ക് സ്ഥാപിത താല്‍പ്പര്യങ്ങളുണ്ടെന്നും രാഷ്ട്രീയത്തിന് എതിരായ ബദലിനാണ് അവരുടെ ശ്രമമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിക്കെതിരെ അണ്ണഹസാരെ സമരം തുടങ്ങിയപ്പോള്‍ ആര്‍ക്കും തന്റെകൂടെ വരാം പക്ഷേ, രാഷ്ട്രീയക്കാര്‍ വേണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ , ആര്‍എസ്എസിനെ ക്ഷണിച്ചു. ഇതില്‍നിന്ന് "പൗരസമൂഹ"ക്കാരുടെ ഉള്ളിലിരിപ്പ് എന്തെന്ന് വ്യക്തമാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുപകരം സാമൂഹ്യപ്രസ്ഥാനങ്ങളാണ് വേണ്ടതെന്ന വാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ എം എസ് സ്മൃതിയോടനുബന്ധിച്ച് "മാര്‍ക്സിസം- ഒരു പുനര്‍വായന" ദേശീയ സെമിനാറിന് തുടക്കം കുറിച്ച് "വര്‍ത്തമാനലോകത്ത് മാര്‍ക്സിസം നേരിടുന്ന വെല്ലുവിളികള്‍" എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു കാരാട്ട്.
സ്വത്വരാഷ്ട്രീയവും ഉത്തരാധുനികത സൃഷ്ടിക്കുന്ന അരാഷ്ട്രീയവാദവും മാര്‍ക്സിസത്തിന് പ്രധാന വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വത്വവാദികളും പൗരസമൂഹം, സര്‍ക്കാരിതരസംഘടന തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്നവരും സമൂഹത്തില്‍നിന്നും രാഷ്ട്രീയത്തെ അകറ്റാനാണ് ശ്രമിക്കുന്നത്. സ്വത്വരാഷ്ട്രീയത്തിനും അരാഷ്ട്രീയവാദത്തിനും എതിരെ വര്‍ഗരാഷ്ട്രീയത്തെ കേന്ദ്രസ്ഥാനത്ത് എത്തിച്ചാലേ വെല്ലുവിളി നേരിടാനാവൂ. വര്‍ഗരാഷ്ട്രീയത്തെ തള്ളിക്കളയുന്ന സ്വത്വരാഷ്ട്രീയം ഓരോ സമൂഹത്തിലെയും പ്രത്യേക ജാതി, മത, സമുദായങ്ങളുടെ പ്രശ്നങ്ങള്‍ വേറിട്ടുകാണുകയാണ്. സമൂഹത്തിലെ മൊത്തം ജനവിഭാഗങ്ങള്‍ക്കായുള്ള പൊതുസമരവേദി ഇവര്‍ക്കില്ല. ആഗോളമൂലധനശക്തികളെയും കോര്‍പറേറ്റുകളെയും ഇവര്‍ എതിര്‍ക്കുന്നില്ല. ഇത്തരം അരാഷ്ട്രീയവാദികളെ മൂലധനശക്തികള്‍ പ്രോത്സാഹിപ്പിക്കുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ സേഷ്യലിസത്തിനേറ്റ ആഗോളതിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ബൂര്‍ഷ്വാതത്വശാസ്ത്രമാണ് ഉത്തരാധുനികത. മാര്‍ക്സിസത്തെ നേരിടാനുള്ള ആയുധമായി ഉത്തരാധുനികതയെ ഉപയോഗപ്പെടുത്തുന്നു. മുതലാളിത്ത, നവലിബറല്‍ ശക്തികളുടെ പിന്‍ബലത്തോടെ ഉത്തരാധുനിക, ഉത്തരമാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് ലഭിച്ച വിപുലമായ സ്വാധീനമാണ് മാര്‍ക്സിസത്തിനും വര്‍ഗരാഷ്ട്രീയത്തിനും എതിരെ പ്രയോഗിക്കുന്നത്. സമൂഹപരിവര്‍ത്തനത്തിനുള്ള പോരാട്ടത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാനുള്ള അപകടകരമായ പ്രവണത തിരിച്ചറിയണം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന് പശ്ചിമബംഗാളിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മാര്‍ക്സിസം ഉപേക്ഷിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടി രൂപീകരിക്കണമെന്ന ഉപദേശവുമായി പല വലതുപക്ഷമാധ്യമങ്ങളും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെ കടമ നിര്‍വഹിക്കാന്‍ സോഷ്യല്‍ ഡമോക്രാറ്റുകള്‍ക്ക് കഴിയില്ലെന്ന് കാരാട്ട് ഓര്‍മിപ്പിച്ചു. ദീര്‍ഘകാലം നമുക്ക് വഴികാട്ടിയായിരുന്ന ഇ എംഎസിന്റെ പാത എല്ലാ മാര്‍ക്സിസ്റ്റ്വിരുദ്ധ കടന്നാക്രമണങ്ങളെയും താത്വികമായും പ്രായോഗികമായും എതിര്‍ത്തുതോല്‍പ്പിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലയനം ചര്‍ച്ച ചെയ്തിട്ടില്ല: കാരാട്ട്
തൃശൂര്‍ : സിപിഐ എം- സിപിഐ ലയനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട് പറഞ്ഞു. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്താനാണ് സിപിഐ എം ശ്രമിക്കുന്നത്. ജനകീയ പോരാട്ടങ്ങള്‍ക്കാണ് പാര്‍ട്ടി ഊന്നല്‍ കൊടുക്കുന്നതെന്നും അദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരായ പോരാട്ടങ്ങളെ പൊതുവില്‍ പിന്തുണക്കുന്നുവെന്നും എന്നാല്‍ അതിന്റെ മറവില്‍ നടക്കുന്ന അരാഷ്ട്രീയ നീക്കങ്ങളെയാണ് സിപിഐ എം എതിര്‍ക്കുന്നതെന്നും അണ്ണാ ഹസാരയുടെ സമരത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ലോക്പാല്‍ ബില്‍ അടുത്ത കാലത്തൊന്നും പാസാക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ക്സിസം നേരിടുന്ന പ്രധാന വെല്ലുവിളി സ്വത്വവാദവും ഉത്താരാധുനികതയുമാണെന്ന് കരാട്ട് പറഞ്ഞു. വര്‍ഗ്ഗ രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കി എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനാണ് മാര്‍ക്സിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത്. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് പ്രസക്തിയില്ലെന്ന വാദം ശുദ്ധ അസംബദ്ധമാണെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇ എം എസ് സ്മരണയോടനുബന്ധിച്ച് നടക്കുന്ന "മാക്സിസം ഒരു പുനര്‍വായന" ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പ് സംസാരിക്കുകയായിരുന്നു കാരാട്ട്. രണ്ടു ദിവസം നീളുന്ന സെമിനാര്‍ വെള്ളിയാഴ്ച സമാപിക്കും.
ദേശാഭിമാനി 170611

പൗരസമൂഹം എന്ന പേരില്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളവര്‍ക്ക് സ്ഥാപിത താല്‍പ്പര്യങ്ങളുണ്ടെന്നും രാഷ്ട്രീയത്തിന് എതിരായ ബദലിനാണ് അവരുടെ ശ്രമമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിക്കെതിരെ അണ്ണഹസാരെ സമരം തുടങ്ങിയപ്പോള്‍ ആര്‍ക്കും തന്റെകൂടെ വരാം പക്ഷേ, രാഷ്ട്രീയക്കാര്‍ വേണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ , ആര്‍എസ്എസിനെ ക്ഷണിച്ചു. ഇതില്‍നിന്ന് "പൗരസമൂഹ"ക്കാരുടെ ഉള്ളിലിരിപ്പ് എന്തെന്ന് വ്യക്തമാണ്. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുപകരം സാമൂഹ്യപ്രസ്ഥാനങ്ങളാണ് വേണ്ടതെന്ന വാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇ എം എസ് സ്മൃതിയോടനുബന്ധിച്ച് "മാര്‍ക്സിസം- ഒരു പുനര്‍വായന" ദേശീയ സെമിനാറിന് തുടക്കം കുറിച്ച് "വര്‍ത്തമാനലോകത്ത് മാര്‍ക്സിസം നേരിടുന്ന വെല്ലുവിളികള്‍" എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു കാരാട്ട്.
ReplyDelete