പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാലു ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. രാജ്യത്തെ ലക്ഷകണക്കിനു വരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെറുകിട നിക്ഷേപങ്ങള്‍ സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ. നിലവില്‍ 3.5 ശതമാനമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ. പുതിയ ചെറു നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ശ്യാമള ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആകര്‍ഷകരമായ പലിശ നിരക്കും ഇതിനു നല്‍കണം.
കിസാന്‍ വികാസ് പത്ര പിന്‍വലിക്കുക, പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി പി എഫ്) നിക്ഷേപ പരിധി 70000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയാക്കുക, പി പി എഫ് പലിശ നിരക്ക് എട്ടു ശതമാനത്തില്‍ നിന്നും 8.2 ശതമാനമാക്കി ഉയര്‍ത്തുക, പ്രത്യക്ഷ നികുതി ചട്ടം രൂപീകരിക്കുമ്പോള്‍ ചെറുകിട നിക്ഷേപങ്ങളുടെ നികുതിക്കാര്യത്തില്‍ സമഗ്രമായ പരിശോധന നടത്തുക തുടങ്ങിയവയാണ് സമിതി മുന്നോട്ടു വച്ചിട്ടുള്ള മറ്റു ശുപാര്‍ശകള്‍. കളക്ഷന്‍ ഏജന്റുമാരുടെ കമ്മിഷന്‍ ഒരു ശതമാനമാക്കി കുറയ്ക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
janayugom 080611
No comments:
Post a Comment