ഇടുക്കി: കന്നിമണ്ണ് തേടിയെത്തിയ അമരാവതിക്കാരുടെ ഓര്‍മകള്‍ക്ക് അമ്പതായിട്ടും തിളക്കം മങ്ങുന്നില്ല. മണ്ണിന്റെ അവകാശിയാക്കി തീര്‍ത്ത എ കെ ജിയുടെ അമരാവതി സമരത്തിന്റെ ഊര്‍ജത്തില്‍ ജീവിക്കുകയാണ് അവരിപ്പോഴും. എഴുപത്തിരണ്ടുകാരനായ ചേലക്കാവുങ്കല്‍ പ്രഭാകരന്‍ 21-ാം വയസ്സിലാണ് വാഴൂര്‍ കങ്ങഴയില്‍നിന്ന് അമരാവതി അയ്യപ്പന്‍കോവിലിലെത്തിയത്. അന്നത്തെ ആഭ്യന്തരമന്ത്രി പി ടി ചാക്കോയുടെ നാട്ടുകാരനായതിനാല്‍ ഇറക്കിവിടില്ലെന്ന കോണ്‍ഗ്രസുകാരുടെ ഉറപ്പ് പ്രഭാകരന്‍ വിശ്വസിച്ചുപോയി. എന്നാല്‍ , പൊലീസ് ബലമായി വാഹനത്തില്‍കയറ്റി അമരാവതിയിലെ ചെളിക്കുണ്ടില്‍ തള്ളി. കമ്യൂണിസ്റ്റ് പാര്‍ടിയും എകെജിയും മാത്രമാണ് ഞങ്ങളുടെ കണ്ണീര്‍ തിരിച്ചറിഞ്ഞ് മണ്ണിന്റെ മക്കളാക്കിയത്- പ്രഭാകരന്‍ അനുസ്മരിച്ചു.
അന്ന് കുടിയിറിക്കിയതായി കാണിച്ച് സര്‍ക്കാര്‍ നല്‍കിയ രേഖ കൈയില്‍ ഇപ്പോഴും ഭദ്രം. ഈ മുഷിഞ്ഞ രേഖ സമരവാര്‍ഷിക സമ്മേളനത്തിനിടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം എസ് വാസു ലാമിനേറ്റ് ചെയ്ത് കൈമാറിയപ്പോള്‍ പ്രഭാകരന്‍ചേട്ടന്റെ മുഖത്ത് ആഹ്ളാദം. കൈവശഭൂമിയില്‍ ധൈര്യമായി താമസിക്കാനും കൃഷിയിറക്കാനും ജില്ലയിലെ കര്‍ഷകര്‍ക്ക് സാഹചര്യമൊരുക്കിയത് എകെജി നടത്തിയ അമരാവതി സമരമാണെന്ന് 50-ാം വാര്‍ഷികാഘോഷ ഉദ്ഘാടനസമ്മേളനത്തില്‍ ആദരിക്കപ്പെട്ട 73 സമരസേനാനികളും ഒരേസ്വരത്തില്‍ പറഞ്ഞു. കൈക്കുഞ്ഞായിരിക്കെ എകെജി "അമരാവതി"യെന്നു പേരിട്ട തൊഴിലാളിയാണ് ആദരിക്കപ്പെട്ടവരില്‍ എറ്റവും ചെറുപ്പം. 51കാരിയായ അമരാവതിയ്ക്ക് അമ്മ ശകുന്തള പറഞ്ഞുകൊടുത്ത കഥകളിലുടെയാണ് എകെജിയെന്ന മഹാമനുഷ്യനെ പരിചയം. സമരകാലത്ത് സുശീലാ ഗോപാലനെ സഹായിക്കാന്‍ അവര്‍ താമസിച്ച ശ്രീകുമാര്‍ ഹോട്ടലിന്റെ ഉടമ പത്മനാഭന്‍നായര്‍ ശകുന്തളയെയാണ് ചുമതലപ്പെടുത്തിയത്. കൈക്കുഞ്ഞിനെയുമെടുത്താണ് ശകുന്തള സുശീലയ്ക്കൊപ്പം സമരകേന്ദ്രത്തിലെത്തിയത്. ഇതിനിടെയാണ് എകെജി കുട്ടിയ്ക്ക് പേരിട്ടതെന്ന് ശകുന്തള പറഞ്ഞു. സിപിഐ എം റോസാപ്പൂക്കണ്ടം ടവര്‍ ബ്രാഞ്ച് അംഗവുമാണ് ഇപ്പോള്‍ അമരാവതി.
50 വര്‍ഷം മുമ്പ് നടന്ന പ്രകടത്തില്‍ പങ്കെടുത്ത പലര്‍ക്കും പഴയ സമരകാലം ഓര്‍മയിലെത്തിയ മുഹൂര്‍ത്തവുമായി ഈ ആഘോഷം. പ്രായത്തിന്റെ അവശതയുള്ളവര്‍ പാര്‍ടി ഓഫീസിലിരുന്ന് പ്രകടനം കണ്ടു. അഞ്ചില്‍ ചാക്കോ, എഴുത്തുപാലയ്ക്കല്‍ മാധവന്‍ , കാക്കത്തോട്ടുങ്കല്‍ രാമന്‍ തുടങ്ങിയവര്‍ . ഇതിനിടയിലും 87കാരനായ സമരസേനാനി എസ് ആര്‍ നാരായണന്‍ ഒന്നാംമൈലില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ രണ്ടര കിലോമീറ്ററിലേറെ പൂര്‍ണമായും പങ്കെടുത്തു. ജീവിച്ചിരിക്കുന്ന സമരസഖാക്കളില്‍ പ്രായം കൂടിയയാളാണ് നാരായണന്‍ . ക്ഷീണമൊന്നും പ്രശ്നമല്ല. ഏകെജിയോടുള്ള ഇഷ്ടമാണ് ഇന്നും ആവേശം- നാരായണന്‍ പറഞ്ഞു. അമരാവതിയില്‍ മാത്രമല്ല, ചുരുളി കീരിത്തോട്ടിലും വണ്ണപ്പുറത്തും ആനച്ചാലിലും കുടിയൊഴിപ്പിക്കലിനെതിരായ സമരങ്ങള്‍ക്ക് അടിത്തറ പാകിയത് എകെജിയാണ്.
(പി എസ് തോമസ്)
കേന്ദ്രസര്‍ക്കാര്‍ കപടസമരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: എ വിജയരാഘവന്‍
കുമളി: ജനകീയ ആവശ്യങ്ങളുയര്‍ത്തി നടത്തുന്ന പോരാട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കപടസമരങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ . കുടിയൊഴിപ്പിക്കലിനെതിരെ കുമളി അമരാവതിയില്‍ എകെജി നടത്തിയ ഐതിഹാസിക സമരത്തിന്റെ 50-ാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുരിതങ്ങളുടെ നടുക്കടലില്‍ നിസഹായര്‍ക്കൊപ്പമാണ് എകെജി നിരാഹാരം കിടന്നത്. എന്നാല്‍ അഭിനവ സമരക്കാര്‍ കോടികള്‍ ചെലവിട്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തിയാണ് സമരം നടത്തുന്നത്. ജനങ്ങള്‍ക്കുവേണ്ടി ഒരു വാക്കുപോലും ഉച്ചരിക്കുന്നവരെ വേദിയില്‍ കയറ്റാനും ഈ സ്വാമിമാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഇവരെ സ്വീകരിക്കാന്‍ മന്ത്രിമാര്‍ കാട്ടിയ താല്‍പര്യം കേന്ദ്രസര്‍ക്കാരിന്റെ കാപട്യമാണ് വെളിവാക്കുന്നത്. വിമോചന സമരശക്തികള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരാണ് 50 വര്‍ഷംമുമ്പ് ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ നോക്കിയത്. ഈ തെരഞ്ഞെടുപ്പിലും ഇതേ ശക്തികള്‍ ഇടുതുപക്ഷത്തെ തകര്‍ക്കാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടു.യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രമാണ്. പാര്‍ടിയുടെ അടിത്തറയെയും കരുത്തിനെയും അവര്‍ക്ക് തകര്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകസംഘം പീരുമേട് എരിയ സെക്രട്ടറി എസ് രാജേന്ദ്രന്‍ അധ്യക്ഷനായി. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ , സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
ദേശാഭിമാനി 080611
കന്നിമണ്ണ് തേടിയെത്തിയ അമരാവതിക്കാരുടെ ഓര്‍മകള്‍ക്ക് അമ്പതായിട്ടും തിളക്കം മങ്ങുന്നില്ല. മണ്ണിന്റെ അവകാശിയാക്കി തീര്‍ത്ത എ കെ ജിയുടെ അമരാവതി സമരത്തിന്റെ ഊര്‍ജത്തില്‍ ജീവിക്കുകയാണ് അവരിപ്പോഴും. എഴുപത്തിരണ്ടുകാരനായ ചേലക്കാവുങ്കല്‍ പ്രഭാകരന്‍ 21-ാം വയസ്സിലാണ് വാഴൂര്‍ കങ്ങഴയില്‍നിന്ന് അമരാവതി അയ്യപ്പന്‍കോവിലിലെത്തിയത്. അന്നത്തെ ആഭ്യന്തരമന്ത്രി പി ടി ചാക്കോയുടെ നാട്ടുകാരനായതിനാല്‍ ഇറക്കിവിടില്ലെന്ന കോണ്‍ഗ്രസുകാരുടെ ഉറപ്പ് പ്രഭാകരന്‍ വിശ്വസിച്ചുപോയി. എന്നാല്‍ , പൊലീസ് ബലമായി വാഹനത്തില്‍കയറ്റി അമരാവതിയിലെ ചെളിക്കുണ്ടില്‍ തള്ളി. കമ്യൂണിസ്റ്റ് പാര്‍ടിയും എകെജിയും മാത്രമാണ് ഞങ്ങളുടെ കണ്ണീര്‍ തിരിച്ചറിഞ്ഞ് മണ്ണിന്റെ മക്കളാക്കിയത്- പ്രഭാകരന്‍ അനുസ്മരിച്ചു.
ReplyDelete