തൃക്കാക്കര: കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തില്‍നിന്ന് അരിയുടെ ക്വോട്ട കുറച്ചതിനെത്തുടര്‍ന്ന് എപിഎല്‍ കുടുംബങ്ങള്‍ക്കുള്ള രണ്ടു രൂപ അരിവിതരണം മുടങ്ങുന്നു. ജില്ലയില്‍ 5,98,882 എപിഎല്‍ കുടുംബങ്ങള്‍ക്കാണ് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നത്. മാസത്തില്‍ 10 കിലോ അരി നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെങ്കിലും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തില്‍നിന്ന് ആവശ്യത്തിനുള്ള അരി ലഭിക്കാത്തതിനെത്തുടര്‍ന്ന്വിതരണം തടസ്സപ്പെടുകയാണ്. 20 മെട്രിക്ടണ്‍ അരിയുടെ കുറവാണ് ഇപ്പോള്‍ എറണാകുളം ജില്ലയിലുള്ളത്. ഇപ്പോള്‍ മാസത്തില്‍ അഞ്ചു കിലോ അരി വീതമാണ് എപിഎല്‍ കുടുംബത്തിന് ലഭിക്കുന്നത്. എന്നാല്‍ , ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 28 കിലോ അരിയാണ് നല്‍കുന്നത്. ഇത് 35 കിലോ നല്‍കാനായിരുന്നു തീരുമാനം. അരിയുടെ കേന്ദ്രവിഹിതം കുറഞ്ഞതുകാരണം എല്ലാ വിഭാഗത്തിനും കൃത്യമായി അരി വിതരണംചെയ്യാനാകുന്നില്ല. ഇന്ദിര ആവാസ് യോജന കേന്ദ്ര പദ്ധതിയാണെങ്കിലും ഇതും നേരാംവണ്ണം നടക്കുന്നില്ല.
ജില്ലയില്‍ 1,02,758 ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് അരി നല്‍കുന്നത്. ഇന്ദിര ആവാസ് യോജന പദ്ധതിപ്രകാരം ജില്ലയില്‍ 3,83,952 കുടുംബങ്ങള്‍ക്കാണ് അരി നല്‍കേണ്ടത്. കേന്ദ്ര പദ്ധതിയായ അന്ത്യോദയ അന്നപൂര്‍ണ പദ്ധതിപ്രകാരം പ്രതിമാസം 3107 പേര്‍ക്ക് 10 കിലോ അരിയാണ് നല്‍കേണ്ടത്. ഇന്ദിര ആവാസ് യോജന പദ്ധതിപ്രകാരം 45 കിലോ അരി വരെയാണ് ഒരു കുടുംബത്തിന് ലഭിക്കേണ്ടത്. ഇത് 25 കിലോയായി ചുരുങ്ങി. ജില്ലയില്‍ 1338 റേഷന്‍ കടകളിലായി 7,41,108 കാര്‍ഡുകളുണ്ട്. എപിഎല്‍ വിഭാഗത്തിന് 59 മെട്രിക്ടണ്‍ അരിയാണ് വേണ്ടത്. ഇത് 39 മെട്രിക്ടണ്‍ മാത്രമാണ് ലഭിക്കുന്നത്. 20 മെട്രിക്ടണ്‍ അരി കുറച്ചു നല്‍കുന്നതിനാലാണ് എപിഎല്‍ വിഭാഗത്തിന് മുന്‍ സര്‍ക്കാര്‍ തീരുമാനപ്രകാരം അരി നല്‍കാന്‍ കഴിയാത്തതെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു. എപിഎല്‍ വിഭാഗത്തിനുള്ള അരിയാണ് കേന്ദ്ര സര്‍ക്കാരില്‍നിന്നു ലഭിക്കാത്തത്. 59.888 മെട്രിക് ടണ്‍ അരി പ്രതിമാസം ആവശ്യമുള്ള സ്ഥാനത്ത് 39.99 മെട്രിക്ടണ്‍ അരിയാണ് നല്‍കുന്നത്. കേന്ദ്ര അരിവിഹിതം കുറഞ്ഞതിനാല്‍ ഉള്ള അരി മറ്റു ജില്ലകള്‍ക്ക് വീതംവയ്ക്കുകയാണ്. ഇതോടെ, കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ തീരുമാനപ്രകാരമുള്ള അരി ലഭിക്കുന്നില്ലെന്ന പരാതിയും രൂക്ഷമായി.
അതേസമയം, ഫെബ്രുവരിമുതല്‍ അപേക്ഷ നല്‍കിയവര്‍ ഏറെയാണ്. ഇവരുടെ അപേക്ഷകൂടി പരിഗണിക്കുന്നതോടെ ഇപ്പോള്‍ നല്‍കുന്ന അരിയുടെ അളവ് വീണ്ടും കുറയും. ഏപ്രില്‍ , മെയ് മാസങ്ങളില്‍ അപേക്ഷ നല്‍കിയെങ്കിലും പലരുടെയും റേഷന്‍ കാര്‍ഡുകള്‍ കടയുടമകളുടെ കൈവശമാണുള്ളത്. കാര്‍ഡുകളില്‍ സീല്‍വയ്ക്കനാണ് ഇങ്ങനെ സൂക്ഷിക്കുന്നതെന്ന് റേഷന്‍ കടയുടമകള്‍ പറയുന്നു.
deshabhimani 190611
കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തില്‍നിന്ന് അരിയുടെ ക്വോട്ട കുറച്ചതിനെത്തുടര്‍ന്ന് എപിഎല്‍ കുടുംബങ്ങള്‍ക്കുള്ള രണ്ടു രൂപ അരിവിതരണം മുടങ്ങുന്നു. ജില്ലയില്‍ 5,98,882 എപിഎല്‍ കുടുംബങ്ങള്‍ക്കാണ് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നത്. മാസത്തില്‍ 10 കിലോ അരി നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെങ്കിലും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തില്‍നിന്ന് ആവശ്യത്തിനുള്ള അരി ലഭിക്കാത്തതിനെത്തുടര്‍ന്ന്വിതരണം തടസ്സപ്പെടുകയാണ്. 20 മെട്രിക്ടണ്‍ അരിയുടെ കുറവാണ് ഇപ്പോള്‍ എറണാകുളം ജില്ലയിലുള്ളത്. ഇപ്പോള്‍ മാസത്തില്‍ അഞ്ചു കിലോ അരി വീതമാണ് എപിഎല്‍ കുടുംബത്തിന് ലഭിക്കുന്നത്. എന്നാല്‍ , ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 28 കിലോ അരിയാണ് നല്‍കുന്നത്. ഇത് 35 കിലോ നല്‍കാനായിരുന്നു തീരുമാനം. അരിയുടെ കേന്ദ്രവിഹിതം കുറഞ്ഞതുകാരണം എല്ലാ വിഭാഗത്തിനും കൃത്യമായി അരി വിതരണംചെയ്യാനാകുന്നില്ല. ഇന്ദിര ആവാസ് യോജന കേന്ദ്ര പദ്ധതിയാണെങ്കിലും ഇതും നേരാംവണ്ണം നടക്കുന്നില്ല.
ReplyDelete