അയ്യപ്പന്‍കോവില്‍ : കോരിച്ചൊരിയുന്ന മഴയിലും കൊടുംതണുപ്പിലും സമരാവേശത്തിന്റെ അലമാലകളുണര്‍ത്തി ഒഴുകിയെത്തിയത് ആയിരങ്ങള്‍ . പാവങ്ങളുടെ പടത്തലവന്‍ എകെജിയുടെ അമരാവതി സമരത്തിന്റെ 50-ാം വാര്‍ഷികാചരണങ്ങള്‍ക്ക് സമാപനംകുറിച്ച് കുടിയൊഴിപ്പിക്കപ്പെട്ട അയ്യപ്പന്‍കോവില്‍ മേരികുളത്ത് ചേര്‍ന്ന വമ്പിച്ച സമ്മേളനമാണ് ജനസഞ്ചയംകൊണ്ട് മറ്റൊരു ഇതിഹാസമായത്. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ വിഎസിനെ സ്വീകരിക്കാനും കാണാനും വെള്ളിയാഴ്ച ഉച്ചമുതലേ മേരികുളത്തേക്ക് കര്‍ഷകരുടെയും ഇതരവിഭാഗങ്ങളുടെയും പ്രവാഹമായിരുന്നു. ഐതിഹാസിക സമരേതിഹാസ ദീപ്ത സ്മരണാചരണങ്ങള്‍ക്ക് സമാപനംകുറിച്ച് അയ്യപ്പന്‍കോവിലിലെത്തിയ ജനനായകനെ നാടിന്റെ നാനാമേഖലകളിലുള്ളവര്‍ സ്നേഹോഷ്മളമായി വരവേറ്റു. എത്ര കനത്ത മഴപെയ്താലും വേണ്ടില്ല, എത്രനേരം കാത്തിരിക്കാനും ഞങ്ങള്‍ തയ്യാര്‍ . കുട്ടികളൈയും കൂട്ടി സ്ത്രീകളും നാടിന്റെ നായകനെ വരവേല്‍ക്കാനും ഒന്നുകാണാനുമായി തിക്കിത്തിരക്കി. ആവേശത്തിരയിളക്കി അലകടല്‍പോലെ വി എസ് വന്നിങ്ങിയതും നൂറായിരം കണ്ഠങ്ങളില്‍നിന്ന് പുന്നപ്ര- വയലാര്‍ സമരനായകന് അഭിവാദ്യങ്ങള്‍ .
വാഹനത്തില്‍നിന്നിറങ്ങിയ വിഎസിനെ വേദിയിലേക്കെത്തിക്കാന്‍ പൊലീസും നേതാക്കളും നന്നേപാടുപെട്ടു. കാതടപ്പിക്കുന്ന മുദ്രാവാക്യം വിളികളോടും കരഘോഷത്തോടെയും വേദിയിലെത്തിച്ച വിഎസിനെ പാര്‍ടി ജില്ലാ-ലോക്കല്‍ നേതാക്കള്‍ വിഎസിനെ മാലയിട്ട് സ്വീകരിച്ചു. എല്‍ഡിഎഫ് നിലപാടുകള്‍ വിശദമാക്കുന്ന വാക്കുകളിലെ തീര്‍ച്ചയും മൂര്‍ഛയും ജനം െകൈയടിച്ച് ഏറ്റുവാങ്ങി. കട്ടപ്പന ഏരിയകമ്മിറ്റി മാത്രം കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തില്‍ പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങളാണ്് പങ്കെടുത്തത്. തോരാതെ പെയ്ത മഴയിലും ചെങ്കൊടികളേന്തി ഏറെ ആവേശത്തോടെയാണ് ഭരണകൂട ഭീകരത വേട്ടയാടിയ അയ്യപ്പന്‍കോവിലിന്റെ മണ്ണില്‍ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്. മാട്ടുക്കട്ട വില്ലേജ് പടിയില്‍നിന്ന് ആരംഭിച്ച പ്രകടനത്തിന്് വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും മിഴിവേകി.
മനുഷ്യപ്പറ്റില്ലാത്ത കോണ്‍ഗ്രസ് ഭരണാധികാരികള്‍ അമ്പതാണ്ട് മുമ്പ് കര്‍ഷകരെ കുടിയിറക്കി പെരുവഴിയില്‍ എറിഞ്ഞതും അവരുടെ സംരക്ഷകനായി ഓടിയെത്തിയതും ഇത്തരമൊരു പ്രതികൂല കാലാവസ്ഥയിലായിരുന്നുവെന്നത് പങ്കെടുത്ത എല്ലാവരും അനുസ്മരിച്ചു. അമരാവതി സമരത്തിന്റെ 50-ാം വാര്‍ഷികാചരണത്തിന് പങ്കെടുക്കാനും ആദരിക്കുന്ന ചടങ്ങിലും എകെജിയോടൊപ്പം സമരത്തില്‍ പങ്കെടുത്തവരും കുടിയൊഴിപ്പിക്കപ്പെട്ടവരും മേരികുളത്ത് എത്തിയത് ആവേശമായി. ജില്ലയില്‍ കര്‍ഷക സമരങ്ങളില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണിയെയും മറ്റ് സമരവളന്റിയര്‍മാരെയും വേദിയില്‍ ആദരിച്ചു.
യോഗത്തില്‍ സിപിഐ എം ഏരിയ സെക്രട്ടറി കെ ആര്‍ സോദരന്‍ അധ്യക്ഷനായി. അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ , കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഓമല്ലൂര്‍ ശങ്കരന്‍ , കെ കെ ജയചന്ദ്രന്‍ എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി എം എം മണി, സെക്രട്ടറിയറ്റംഗങ്ങളായ പി എസ്് രാജന്‍ , സി വി വര്‍ഗീസ്,കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്് എന്‍ ശിവരാജന്‍ , സിപിഐ എം ജില്ലാകമ്മിറ്റിയംഗങ്ങളായ കെ എസ് മോഹനന്‍ , പി എം എം ബഷീര്‍ , ആന്റപ്പന്‍ എന്‍ ജേക്കബ്, കെ ടി ബിനു, റോമിയോ സെബാസ്റ്റ്യന്‍ , എന്‍ കെ ഗോപിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി സ്വാഗതം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കൊല്ലുന്നു: കെ വരദരാജന്‍
ഇടുക്കി: രാജ്യത്ത് നടക്കുന്നത് കര്‍ഷകരുടെ ആത്മഹത്യയല്ലെന്നും മറിച്ച് പീഡനം മൂലമുള്ള കേന്ദ്രസര്‍ക്കാരിന്റെ കൊലപാതകമാണെന്നും കിസാന്‍സഭ അഖിലേന്ത്യ സെക്രട്ടറി കെ വരദരാജന്‍ . എകെജി നടത്തിയ അമരാവതി സത്യഗ്രഹത്തിന്റെ 50-ാം വാര്‍ഷിക ആഘോഷ സമാപനസമ്മേളനത്തില്‍ കട്ടപ്പന മേരികുളത്ത് സംസാരിക്കുകയായിരുന്നു സിപിഐ എം പിബി അംഗം കൂടിയായ അദ്ദേഹം.
രണ്ടു ലക്ഷം കര്‍ഷകരെയാണ് വര്‍ഷംതോറും സര്‍ക്കാര്‍ കൊലപ്പെടുത്തുന്നത്. ഓരോമണിക്കൂറിലും രണ്ട് മരണംവീതം ഉണ്ടാകുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാതെ പീഡിപ്പിച്ച് കൊല്ലുകയാണ്. വിത്ത്, വളം, കീടനാശിനി എന്നിവയ്ക്ക് വന്‍വില. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് വിലയില്ല. ബാങ്കുകള്‍ വായ്പ നല്‍കാത്തിനാല്‍ കര്‍ഷകര്‍ ബ്ലേഡുകാരുടെ വലയില്‍ വീഴുന്നു. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. സര്‍ക്കാരുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ യഥാസമയം ചെയ്യാത്തതാണ് ഇങ്ങനെയൊരു സഹചര്യം ഉണ്ടാകാന്‍ കാരണം. അതുകൊണ്ടുതന്നെ കര്‍ഷകരെ സര്‍ക്കാര്‍ കൊല്ലുകയാണ്. കാര്‍ഷിക ശാസ്ത്രജ്ഞനായ എം എസ് സ്വാമിനാഥന്‍ പോലും ഇക്കാര്യം ശരിവെച്ചിട്ടുണ്ടെന്ന് വരദരാജന്‍ പറഞ്ഞു.
കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് അല്‍പ്പായുസ്സാണ്. എന്നിട്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയങ്ങളാണ് അവരും തുടരുന്നത്.കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം തോല്‍വിയല്ലെന്നും അദ്ദേഹം പറഞ്ഞു. അമരാവതിയില്‍ എകെജി സത്യഗ്രഹമിരുന്നത് പത്തടി നീളവും വീതിയുമുള്ള ഷെഡിലായിരുന്നു. ഇപ്പോള്‍ സത്യഗ്രഹം നടത്തുന്നവര്‍ ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന എസി പന്തലുകളാണ് ഒരുക്കുന്നത്. സര്‍ക്കാരുകളുമായി തുടക്കത്തിലേ രഹസ്യ ധാരണകളുണ്ടാക്കിയാണ് സത്യഗ്രഹം. ഹസാരെ സമരം അവസാനിപ്പിച്ചപ്പോള്‍ സ്വാമിവന്നു. സ്വാമി പോയപ്പോള്‍ ഹസാരെ വീണ്ടും വരുന്നു. ആത്മാര്‍ത്ഥയുള്ള സത്യഗ്രഹങ്ങളല്ല ഇതെന്നും വരദരാജന്‍ കൂട്ടിച്ചേര്‍ത്തു.
ദേശാഭിമാനി 190611
കോരിച്ചൊരിയുന്ന മഴയിലും കൊടുംതണുപ്പിലും സമരാവേശത്തിന്റെ അലമാലകളുണര്‍ത്തി ഒഴുകിയെത്തിയത് ആയിരങ്ങള്‍ . പാവങ്ങളുടെ പടത്തലവന്‍ എകെജിയുടെ അമരാവതി സമരത്തിന്റെ 50-ാം വാര്‍ഷികാചരണങ്ങള്‍ക്ക് സമാപനംകുറിച്ച് കുടിയൊഴിപ്പിക്കപ്പെട്ട അയ്യപ്പന്‍കോവില്‍ മേരികുളത്ത് ചേര്‍ന്ന വമ്പിച്ച സമ്മേളനമാണ് ജനസഞ്ചയംകൊണ്ട് മറ്റൊരു ഇതിഹാസമായത്. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ വിഎസിനെ സ്വീകരിക്കാനും കാണാനും വെള്ളിയാഴ്ച ഉച്ചമുതലേ മേരികുളത്തേക്ക് കര്‍ഷകരുടെയും ഇതരവിഭാഗങ്ങളുടെയും പ്രവാഹമായിരുന്നു. ഐതിഹാസിക സമരേതിഹാസ ദീപ്ത സ്മരണാചരണങ്ങള്‍ക്ക് സമാപനംകുറിച്ച് അയ്യപ്പന്‍കോവിലിലെത്തിയ ജനനായകനെ നാടിന്റെ നാനാമേഖലകളിലുള്ളവര്‍ സ്നേഹോഷ്മളമായി വരവേറ്റു. എത്ര കനത്ത മഴപെയ്താലും വേണ്ടില്ല, എത്രനേരം കാത്തിരിക്കാനും ഞങ്ങള്‍ തയ്യാര്‍ . കുട്ടികളൈയും കൂട്ടി സ്ത്രീകളും നാടിന്റെ നായകനെ വരവേല്‍ക്കാനും ഒന്നുകാണാനുമായി തിക്കിത്തിരക്കി. ആവേശത്തിരയിളക്കി അലകടല്‍പോലെ വി എസ് വന്നിങ്ങിയതും നൂറായിരം കണ്ഠങ്ങളില്‍നിന്ന് പുന്നപ്ര- വയലാര്‍ സമരനായകന് അഭിവാദ്യങ്ങള്‍ .
ReplyDelete