ഐക്യരാഷ്ട്രസഭ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്ന് ഇന്ത്യയും ജര്‍മനിയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഉഭയകക്ഷി സംഭാഷണശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള ആഗോള യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിക്കുന്നതല്ല യുഎന്നിന്റെ ഘടനയെന്ന് പറഞ്ഞ പ്രധാനമന്ത്രി പുതിയ ആശങ്കകള്‍ പ്രതിഫലിപ്പിക്കുന്നതില്‍ യുഎന്‍ പരാജയമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും ജര്‍മനിയും യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങളായിരിക്കണമെന്ന് മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷത്തോടെ ഉഭയകക്ഷി വ്യാപാരം 2000 കോടി ഡോളറായി ഉയര്‍ത്താന്‍ ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചു. ഇന്ത്യയില്‍ അനുകൂലമായ കാലാവസ്ഥയാണുള്ളതെന്നും ജര്‍മന്‍ കമ്പനികള്‍ വര്‍ധിച്ച തോതില്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മന്‍മോഹന്‍സിങ്ങും മെര്‍ക്കലും തമ്മില്‍ നടന്ന ഉച്ചകോടിക്കുശേഷം ഇരു രാജ്യങ്ങളും നാല് കരാറുകളില്‍ ഒപ്പുവച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്ര സാങ്കേതികം, ആണവോര്‍ജം എന്നീ വിഷയങ്ങളിലാണ് കരാറുകള്‍ . ഭീകരവാദത്തിനെതിരെ യോജിച്ച് പോരാടണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും സുരക്ഷാവിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ, നഗരവികസനം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി. 2020 ഓടെ 20,000 മെഗാവാട്ട് ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആണവോര്‍ജത്തിന്റെ സുരക്ഷയ്ക്ക് എല്ലാ സംവിധാനവും ചെയ്യുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഉല്‍പ്പാദനവും വിതരണവും ലോകോത്തര സുരക്ഷാസംവിധാനത്തോടെയായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
deshabhimani 010611
ഐക്യരാഷ്ട്രസഭ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്ന് ഇന്ത്യയും ജര്‍മനിയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഉഭയകക്ഷി സംഭാഷണശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. നിലവിലുള്ള ആഗോള യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിക്കുന്നതല്ല യുഎന്നിന്റെ ഘടനയെന്ന് പറഞ്ഞ പ്രധാനമന്ത്രി പുതിയ ആശങ്കകള്‍ പ്രതിഫലിപ്പിക്കുന്നതില്‍ യുഎന്‍ പരാജയമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും ജര്‍മനിയും യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗങ്ങളായിരിക്കണമെന്ന് മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു.
ReplyDelete