കൊല്ലം: കോടികള്‍ ചെലവഴിച്ച് തൊഴിലാളി നേതാവിന്റെ മകളുടെ വിവാഹം. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റെ മകളുടെ വിവാഹമാണ് ആര്‍ഭാടപൂര്‍വം നടത്തിയത്. വിവാഹ ധൂര്‍ത്ത് വിവാദമായതോടെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഐഎന്‍ടിയുസി സംസ്ഥാന നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നു. ശൂരനാട് വടക്ക് അഴകിയകാവ് ക്ഷേത്രമൈതാനിയില്‍ ഞായറാഴ്ചയാണ് വിവാഹം നടന്നത്. കൊച്ചിയില്‍ അടുത്തിടെ നടന്ന ഐഎന്‍ടിയുസി ദേശീയപ്ലീനത്തിന് പന്തലൊരുക്കിയ എറണാകുളത്തെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയത്. ക്ഷേത്രമൈതാനിയില്‍ 32000 ചതുരശ്ര അടി വിസ്തൃതിയില്‍ 8000 പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച പന്തലിലായിരുന്നു വിവാഹച്ചടങ്ങ്. പന്തലിനു മാത്രം 32 ലക്ഷം ചെലവായി. വലിയ ഇരുമ്പുതൂണുകളില്‍ നാലുവശവും ഇരുമ്പുഷീറ്റുകൊണ്ട് മറച്ച് പലക നിരത്തി പരവതാനി വിരിച്ച പന്തലില്‍ ഏറ്റവും മുന്നിലായി വിവിഐപികള്‍ക്കും വിഐപികള്‍ക്കുമായി പ്രത്യേകം ഇരിപ്പിടം ഒരുക്കി. രണ്ടുലക്ഷം മുടക്കി താല്‍ക്കാലികമായി നിര്‍മിച്ച മണ്ഡപത്തിലായിരുന്നു താലികെട്ട്. വിശിഷ്ടാതിഥികളെ പന്തലിലേക്ക് സ്വീകരിച്ച് ആനയിക്കാന്‍ വര്‍ണക്കുടയുമായി കേരളീയ വേഷധാരികളായ യുവതീയുവാക്കളെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് റോഡുവരെ നിയോഗിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കായി ആറുവിധം ഭക്ഷണവും ഒരുക്കി. ക്ഷേത്രപരിസരത്ത് കിലോമീറ്ററോളം പ്രദേശം വ്യവസായ പ്രമുഖരുടേത് ഉള്‍പ്പെടെ ആഡംബര കാറുകള്‍ കൈയടക്കി.
രാവിലെ മുതല്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമായിരുന്നു. കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ , സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , മന്ത്രിമാരായ കെ ബി ഗണേശ്കുമാര്‍ , വി എസ് ശിവകുമാര്‍ എന്നിവരാണ് പങ്കെടുത്ത പ്രമുഖര്‍ . ജില്ലയിലെ പ്രമുഖരായ കോണ്‍ഗ്രസ്, ഐഎന്‍ടിയുസി നേതാക്കളാരും പങ്കെടുത്തില്ല. അന്യസംസ്ഥാനങ്ങളില്‍നിന്ന് ഐഎന്‍ടിയുസി നേതാക്കളും ജാര്‍ഖണ്ഡ് പ്രതിപക്ഷ നേതാവും എത്തിയിരുന്നു. ട്രേഡ് യൂണിയന്‍ നേതാവ് മകളുടെ വിവാഹം അത്യാര്‍ഭാടപൂര്‍വം നടത്തിയതില്‍ ഐഎന്‍ടിയുസിയിലും ജില്ലയിലെ കോണ്‍ഗ്രസിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
deshabhimani 130611
കോടികള്‍ ചെലവഴിച്ച് തൊഴിലാളി നേതാവിന്റെ മകളുടെ വിവാഹം. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്റെ മകളുടെ വിവാഹമാണ് ആര്‍ഭാടപൂര്‍വം നടത്തിയത്. വിവാഹ ധൂര്‍ത്ത് വിവാദമായതോടെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഐഎന്‍ടിയുസി സംസ്ഥാന നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നു.
ReplyDelete