പൂട്ടിക്കിടക്കുന്ന മൂന്നു വ്യവസായസ്ഥാപനങ്ങള്‍ ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ തള്ളി. കുണ്ടറ അലൂമിനിയം ഇന്‍ഡസ്ട്രീസ് (അലിന്‍ഡ്), പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ്, കോഴിക്കോട് കോംട്രസ്റ്റ് എന്നിവ ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് അനുമതി നിഷേധിച്ച് കേന്ദ്രം മടക്കി. രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്ന ഓര്‍ഡിനന്‍സ് ഒന്നരവര്‍ഷം പൂഴ്ത്തിയശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരിച്ചയച്ചത്. ഓര്‍ഡിനന്‍സിനുപകരം ബില്‍ അംഗീകരിച്ച് അയച്ചാല്‍ പരിശോധിക്കാമെന്നാണ് കേന്ദ്ര നിലപാട്.
മൂന്ന് സ്വകാര്യക്കമ്പനിയും പുനരുദ്ധരിക്കാന്‍ വ്യവസായവകുപ്പ് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തൊഴിലാളികളെ സംരക്ഷിക്കുകയും വ്യവസായം നിലനിര്‍ത്തുകയുമായിരുന്നു ലക്ഷ്യം. കഴിഞ്ഞവര്‍ഷം ജൂണ്‍ 10നാണ് സ്ഥാപനങ്ങള്‍ ഏറ്റെടുത്തുക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സംസ്ഥാനം അംഗീകരിച്ചത്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ച ഓര്‍ഡിനന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൂഴ്ത്തിയതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഓര്‍മിപ്പിക്കല്‍ കത്തുകള്‍ അയച്ചിരുന്നു. കേരളത്തില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ ഫയല്‍ പൊങ്ങിയത് ദൂരൂഹമാണ്. സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് താല്‍പ്പര്യമുണ്ടാകില്ല. കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കൈക്കലാക്കാന്‍ നീക്കം നടത്തുന്ന ലോബികളുടെ സമ്മര്‍ദവുമുണ്ട്. പ്രതിപക്ഷ സമ്മര്‍ദത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ തയ്യാറായാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കും. ഓര്‍ഡിനന്‍സിന് അനുമതി ലഭിച്ചിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നു.
കുണ്ടറ അലിന്‍ഡിനെ 1987ലാണ് പീഡിതവ്യവസായമായി പ്രഖ്യാപിച്ചത്. കുണ്ടറ, വിളപ്പില്‍ശാല, ഹൈദരാബാദ്, ഹിരാക്കുഡ് (ഒഡീഷ), മാന്നാര്‍ എന്നിവിടങ്ങളായി 1500 കോടിയിലധികം രൂപയുടെ ആസ്തിയുള്ള സ്ഥാപനമാണിത്. അഞ്ചു യൂണിറ്റിലുമായി ആയിരത്തോളം തൊഴിലാളികളുണ്ട്. പിരിഞ്ഞുപോയവര്‍ക്ക് ആനുകൂല്യമായി കോടികള്‍ നല്‍കാനുണ്ട്. സോമാനി ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായി രംഗത്തുവന്ന് കമ്പനി പുനഃരുദ്ധരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. കമ്പനിയുടെ ഭൂസ്വത്തിലടക്കം ഈ ഗ്രൂപ്പിന് നോട്ടമുണ്ട്. 2002ല്‍ യുഡിഎഫ് ഭരണത്തിലാണ് പെരുമ്പാവൂര്‍ റയോണ്‍സ് ലേ ഓഫ് ചെയ്തതും പൂട്ടിയതും. 1022 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. എട്ടു കോടി ആസ്തിയും 215 കോടിയുടെ ബാധ്യതയും നിലവിലുണ്ട്്. സര്‍ക്കാര്‍ പാട്ടത്തിനുനല്‍കിയ സ്ഥലത്താണ് റയോണ്‍സ് ആരംഭിച്ചത്. കോഴിക്കോട് നഗരത്തില്‍ 4.45 ഏക്കര്‍ സ്ഥലത്ത് കോമണ്‍വെല്‍ത്ത് ട്രസ്റ്റിനുകീഴില്‍ ടെക്സ്റ്റൈല്‍ യൂണിറ്റായി തുടങ്ങിയ കോംട്രസ്റ്റില്‍ മുന്നൂറില്‍പ്പരം തൊഴിലാളികളുണ്ട്. മാനാഞ്ചിറക്കടുത്ത സ്ഥലവും ഫാക്ടറിയും ഏറ്റെടുത്ത് ടെക്സ്റ്റൈല്‍ യൂണിറ്റ്, പൈതൃക മ്യൂസിയം എന്നിവ സ്ഥാപിക്കാനായിരുന്നു പദ്ധതി. ടെക്സ്റ്റൈല്‍ യൂണിറ്റ് ആധുനികവല്‍ക്കരിച്ച് പ്രവര്‍ത്തിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.
(ജി രാജേഷ്കുമാര്‍)
ദേശാഭിമാനി 040611

ReplyDelete