പുതിയ സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നതിനായി റിസര്‍വ്ബാങ്ക് കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ ജനകീയ ബാങ്കിങ്സംവിധാനത്തെ തകര്‍ക്കുകയേയുള്ളൂ. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബാങ്കിങ്നിയന്ത്രണഭേദഗതി പാസായാല്‍ സ്വകാര്യ ഓഹരിയുടമകള്‍ക്ക് അമിതാധികാരം ലഭ്യമാകുകയും അതുവഴി ബാങ്കുകളിലെ നിക്ഷേപത്തെ വഴിവിട്ട നിലയില്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് അധികാരം ലഭികുകയും ചെയ്യും. ഇന്ത്യയിലെ സ്വകാര്യബാങ്കുകളെ വലിയ താമസമില്ലാതെ വിദേശബാങ്കുകള്‍ പിടിച്ചെടുക്കുമെന്നും പ്രസാദ് പറഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. എം എസ് സ്കറിയ അധ്യക്ഷനായി. ജില്ലാ സഹകരണ ബാങ്ക്പ്രസിഡന്റ് കെ വി രാമകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തി. ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി ജി ബാലസുബ്രഹ്മണ്യന്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് ടി ആര്‍ ശിവദാസ് നന്ദിയും പറഞ്ഞു.
deshabhimani 020611
വന്‍കിട കോര്‍പറേറ്റുകള്‍ ഇന്ത്യന്‍ബാങ്കുകള്‍ക്കുമേല്‍ പിടിമുറുക്കി സാധാരണക്കാരെ മുഖ്യധാരാബാങ്കില്‍നിന്ന് അകറ്റുകയാണെന്ന് ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാനജനറല്‍ സെക്രട്ടറി വി കെ പ്രസാദ് അഭിപ്രായപ്പെട്ടു. ബിഇഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി നാരായണന്‍ അനുസ്മരണയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ReplyDelete