14 കുടുംബങ്ങള്‍ പ്രതിസന്ധിയില്‍
ആലപ്പുഴ: എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ ഊരുവിലക്ക് മൂലം 14 ഓളംകുടുംബങ്ങള്‍ പ്രതിസന്ധിയില്‍. ചമ്പക്കുളം 17-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ നിര്‍ദേശം മറികടന്ന് ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തതാണ് ഊരുവിലക്കിന് കാരണം.
ചമ്പക്കുളം 17-ാം നമ്പര്‍ ശാഖയുടെ മുന്‍ സെക്രട്ടറി പുല്ലങ്ങാടി കൊച്ചുപറമ്പില്‍ ദേവരാജന്‍ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പത്രികയ്‌ക്ക് അപേക്ഷ നല്‍കിയിരുന്നു. ദേവരാജന്‍ സെക്രട്ടറി ആയിരുന്ന കാലത്ത് ശാഖായോഗത്തില്‍ ക്രമക്കേട് നടന്നതിനാല്‍ 50,000 രൂപയും 18 ലക്ഷത്തിന്റെ ബോണ്ടും നല്‍കിയാല്‍ മാത്രമെ പത്രിക നല്‍കുവെന്നായിരുന്നു ഭാരവാഹികളുടെ വിശദീകരണം. എന്നാല്‍ വാര്‍ഷിക പൊതുയോഗത്തിന്റെ കണക്കുപ്രകാരം 8000 രൂപ മാത്രമാണ് നല്‍കാനുള്ളത്. ഈ കാരണത്താല്‍ ശാഖായോഗത്തില്‍ ദേവരാജന്‍ പണം അടക്കാത്തതിനാല്‍ വിവാഹത്തിനുള്ള പത്രികയും നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് ശാഖയില്‍ അംഗങ്ങളായവര്‍ ദേവരാജന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് എസ് എന്‍ ഡി പി അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ച് വിവാഹചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.
ഇവരുടെ വീടുകളില്‍ നടക്കുന്ന മരണാനന്തര ചടങ്ങുകള്‍ ഉള്‍പ്പെടെ ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഊരുവിലക്ക് ഏര്‍പ്പെടുത്തിയവര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ശാഖാംഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതും പതിവ് സംഭവമാണ്. ഇവരുടെ വിവാഹ ആലോചനകള്‍ പോലും ശാഖായോഗം അധികൃതര്‍ മുടക്കുന്നതായി ഊരുവിലക്കിന് വിധേയമായവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ് എന്‍ ഡി പി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതുസംബന്ധിച്ച് മാനനഷ്‌ടത്തിന് കേസ് നല്‍കിയിട്ടുണ്ടെന്ന് ദേവരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സന്തോഷ്‌കുമാര്‍, കെ പി കേശവന്‍, ഓമനക്കുട്ടന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
janayugom 210611
എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ ഊരുവിലക്ക് മൂലം 14 ഓളംകുടുംബങ്ങള്‍ പ്രതിസന്ധിയില്‍. ചമ്പക്കുളം 17-ാം നമ്പര്‍ എസ് എന്‍ ഡി പി ശാഖായോഗമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എസ് എന്‍ ഡി പി ശാഖായോഗത്തിന്റെ നിര്‍ദേശം മറികടന്ന് ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തതാണ് ഊരുവിലക്കിന് കാരണം.
ReplyDeleteശ്രീ നടേശന്‍ ധര്‍മ്മ പരിപാലനയോഗം നീണാള്‍ വാഴട്ടെ
ReplyDelete