Friday, June 17, 2011

നടപ്പാക്കിയ പദ്ധതിയുമായി മരാമത്ത് വകുപ്പിന്റെ നൂറുദിനം

നടപ്പാക്കിയതും നിര്‍മാണത്തിലിരിക്കുന്നതുമായ പദ്ധതികളുമായി പൊതുമരാമത്ത്മന്ത്രിയുടെ നൂറുദിന കര്‍മപരിപാടി. രണ്ടുവര്‍ഷത്തിനിടെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളാണ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നൂറുദിവസത്തെ കര്‍മപദ്ധതികളായി ആവര്‍ത്തിച്ചത്. പൊതുമരാമത്ത് മാന്വല്‍ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് ഒരുപ്രഖ്യാപനം. ഇ-ടെന്‍ഡര്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. മെയ് മൂന്നിന് എല്‍ഡിഎഫ് മന്ത്രിസഭ പരിഷ്കരിച്ച മാന്വലിന് അംഗീകാരം നല്‍കിയതാണ്. 1972ല്‍ തയ്യാറാക്കിയ മാന്വലാണ് പരിഷ്കരിച്ചത്. മന്ത്രി എം വിജയകുമാര്‍ വകുപ്പിന്റെ ചുമതലയേറ്റശേഷം നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് മാന്വല്‍ പരിഷ്കരിക്കാനായത്. ഇതേ മന്ത്രിസഭ യോഗമാണ് ഇ-ടെണ്ടര്‍ നടപ്പാക്കാനും തീരുമാനിച്ചത് തുടര്‍ന്ന് നടപടിയും ആരംഭിച്ചു. സോഫ്റ്റ്വെയര്‍ ലഭ്യമാക്കാനുള്ള കരാറും നല്‍കി.
കെഎസ്ടിപിയുടെ രണ്ടാംഘട്ടത്തിന് നൂറുദിവസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുമതി ലഭ്യമാക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ രണ്ടാംഘട്ട പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നു. പദ്ധതിക്ക് ധനസഹായം നല്‍കുന്ന ലോകബാങ്ക് ഏജന്‍സിയുമായി അന്തിമചര്‍ച്ചയും തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭ്യമായതിനെത്തുടര്‍ന്ന് കൊട്ടാരക്കരയില്‍ ചേര്‍ന്ന ചടങ്ങില്‍ പദ്ധതി നിര്‍മാണ ഉദ്ഘാടനവും കഴിഞ്ഞതാണ്. ദേശീയപാത വികസനത്തിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച പുനരധിവാസ പാക്കേജ് പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകക്ഷിയോഗത്തിലടക്കം പലതവണ ചര്‍ച്ച നടത്തി തയ്യാറാക്കിയ പാക്കേജാണ് ഇപ്പോള്‍ തള്ളിപ്പറയുന്നത്. അന്ന് ഉമ്മന്‍ചാണ്ടിയുടെ അന്തിമഅഭിപ്രായം തേടിയാണ് പാക്കേജ് തയ്യാറാക്കിയത്.

റാന്നിയില്‍ പില്‍ഗ്രിം സെന്റര്‍ , സീ പോര്‍ട്-എയര്‍പോര്‍ട് റോഡ് വികസനം, വിവിധ ബൈപ്പാസുകളുടെയും മേല്‍പ്പാലങ്ങളുടെയും നിര്‍മാണം, തിരുവനന്തപുരം-കളിയിക്കാവിള ദേശീയപാത വീതി കൂട്ടല്‍ , തൊടുപുഴ ടൗണ്‍ ലിങ്ക് റോഡ് മോടിപിടിപ്പിക്കല്‍ , കോട്ടയം ഡെന്റല്‍ കോളേജ് ഹോസ്റ്റലിനായി കെട്ടിട നിര്‍മാണം, ഹരിപ്പാട് മണ്ഡലത്തിലെ പുളിക്കീഴ്പാലം, തൃക്കാക്കരയില്‍ ജില്ലാ പ്ലാനിങ് സെക്രട്ടറിയറ്റ് നിര്‍മാണം, തൃശൂരില്‍ എക്സൈസ് അക്കാദമി കെട്ടിടം തുടങ്ങിയ പദ്ധതികളെല്ലാം നിലവില്‍ പുരോഗമിക്കുന്നവയാണ്.

ദേശാഭിമാനി 170611

1 comment:

  1. നടപ്പാക്കിയതും നിര്‍മാണത്തിലിരിക്കുന്നതുമായ പദ്ധതികളുമായി പൊതുമരാമത്ത്മന്ത്രിയുടെ നൂറുദിന കര്‍മപരിപാടി. രണ്ടുവര്‍ഷത്തിനിടെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളാണ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നൂറുദിവസത്തെ കര്‍മപദ്ധതികളായി ആവര്‍ത്തിച്ചത്. പൊതുമരാമത്ത് മാന്വല്‍ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് ഒരുപ്രഖ്യാപനം. ഇ-ടെന്‍ഡര്‍ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. മെയ് മൂന്നിന് എല്‍ഡിഎഫ് മന്ത്രിസഭ പരിഷ്കരിച്ച മാന്വലിന് അംഗീകാരം നല്‍കിയതാണ്. 1972ല്‍ തയ്യാറാക്കിയ മാന്വലാണ് പരിഷ്കരിച്ചത്. മന്ത്രി എം വിജയകുമാര്‍ വകുപ്പിന്റെ ചുമതലയേറ്റശേഷം നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് മാന്വല്‍ പരിഷ്കരിക്കാനായത്. ഇതേ മന്ത്രിസഭ യോഗമാണ് ഇ-ടെണ്ടര്‍ നടപ്പാക്കാനും തീരുമാനിച്ചത് തുടര്‍ന്ന് നടപടിയും ആരംഭിച്ചു. സോഫ്റ്റ്വെയര്‍ ലഭ്യമാക്കാനുള്ള കരാറും നല്‍കി.

    ReplyDelete