Thursday, June 2, 2011

വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചേക്കും

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചന. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് അറിയുന്നു. വൈദ്യുതിബോര്‍ഡിന്റെ 800 കോടിയിലേറെ രൂപയുടെ റവന്യൂ കമ്മി അംഗീകരിക്കുന്നതോടെയാണ് നിരക്ക് വര്‍ധനയ്ക്ക് കളമൊരുങ്ങുക. വരവ് ചെലവു കണക്കിന്റെ കാര്യത്തില്‍ വൈദ്യുതി റഗുലേറ്ററി കമീഷന്‍ വ്യാഴാഴ്ച വിധി പറയും. ബുധനാഴ്ച കമീഷന്‍ യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനമെടുത്തില്ല. 2208 കോടിയുടെ കമ്മി അംഗീകരിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ , 800 കോടിയുടെ കമ്മി അംഗീകരിക്കാന്‍ ധാരണയാവുകയായിരുന്നു. കമീഷന്‍ തീരുമാനം വന്നാലുടന്‍ ബോര്‍ഡ് താരിഫ് പെറ്റീഷന്‍ സമര്‍പ്പിക്കും. നിരക്ക് വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍ സബ്സിഡി നല്‍കാനും സാധിക്കും.

deshabhimani news

1 comment:

  1. സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചന. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് അറിയുന്നു.

    ReplyDelete