2ജി സ്പെക്ട്രം അനുവദിക്കുന്നതിന് മുന്നോടിയായി എയര്‍സെല്ലിന്റെ ഓഹരികള്‍ മലേഷ്യന്‍ കമ്പനിയായ മാക്സിസിന് കൈമാറാന്‍ അന്ന് ടെലികോം മന്ത്രിയായിരുന്ന ദയാനിധിമാരന് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സി ബി ഐ റിപ്പോര്‍ട്ട്. എയര്‍സെല്ലിന് 2ജി സ്പെക്ട്രം അനുവദിക്കുന്നത് വൈകിപ്പിക്കാനും ദയാനിധിമാരന് ശ്രമിച്ചിരുന്നുവെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കുന്നു.
അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി സി ബി ഐക്ക് നിര്‍ദേശം നല്കി. ദയാനിധിമാരന്റെ സഹോദരനും സണ്‍ ഗ്രൂപ്പ് സി ഇ ഒയുമായ കലാനിധിമാരനുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണ് മലേഷ്യന്‍ കമ്പനിയായ മാക്സിസ്. എയര്‍സെല്‍ ഓഹരികള്‍ മാക്സിസിന് കൈമാറാന്‍ മാരന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി എയര്‍സെല്‍ മുന്‍ മേധാവി സി ശിവശങ്കരന് സി ബി ഐക്ക് മൊഴി നല്‍കിയിരുന്നു.
janayugom news

ReplyDelete