Sunday, July 24, 2011

സര്‍ചാര്‍ജ്: 200 യൂണിറ്റുവരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കി

ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയതുമൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ അധികബാധ്യത നികത്താന്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജില്‍നിന്ന് 200 യൂണിറ്റുവരെയുള്ള ഉപഭോക്താക്കളെ മുന്‍ സര്‍ക്കാര്‍ ഒഴിവാക്കി. സംസ്ഥാനത്തെ 80 ലക്ഷം ഉപഭോക്താക്കളില്‍ 63 ലക്ഷവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. ഈയിനത്തില്‍ സര്‍ക്കാര്‍ 56 കോടി രൂപ വൈദ്യുതിബോര്‍ഡിന് സബ്സിഡിയായി നല്‍കുകയുംചെയ്തു. എന്നാല്‍ , 20 യൂണിറ്റില്‍ താഴെയുള്ള ഉപഭോക്താക്കളെ മാത്രമേ യുഡിഎഫ് സര്‍ക്കാര്‍ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. ഒരുലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.

കൂടിയ നിരക്കിന് വൈദ്യുതി വാങ്ങിയതുമൂലം ബോര്‍ഡിനുണ്ടായ ബാധ്യത നികത്താന്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മുന്‍ സര്‍ക്കാര്‍ അവസാന രണ്ടുവര്‍ഷം ബോര്‍ഡിന് സബ്സിഡി നല്‍കിയത് ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. യൂണിറ്റിന് 25 പൈസവീതം വര്‍ധിപ്പിക്കാനുള്ള തീരുമാനം സംസ്ഥാനത്തെ 80 ലക്ഷം ഗാര്‍ഹികഉപഭോക്താക്കള്‍ക്കും 20 ലക്ഷം വാണിജ്യ, വ്യവസായിക ഉപഭോക്താക്കള്‍ക്കും ഒരു പോലെ ബാധകമാണ്. 2007-2008, 2008-2009 വര്‍ഷത്തെ കണക്കുകളനുസരിച്ച് ബോര്‍ഡിന് 21 കോടിരൂപ ലാഭമുള്ളതായി വൈദ്യുതി റെഗുലേറ്ററി കമീഷന്‍ കണ്ടെത്തിയിരുന്നു.

deshabhimani 240711

1 comment:

  1. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങിയതുമൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ അധികബാധ്യത നികത്താന്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജില്‍നിന്ന് 200 യൂണിറ്റുവരെയുള്ള ഉപഭോക്താക്കളെ മുന്‍ സര്‍ക്കാര്‍ ഒഴിവാക്കി. സംസ്ഥാനത്തെ 80 ലക്ഷം ഉപഭോക്താക്കളില്‍ 63 ലക്ഷവും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. ഈയിനത്തില്‍ സര്‍ക്കാര്‍ 56 കോടി രൂപ വൈദ്യുതിബോര്‍ഡിന് സബ്സിഡിയായി നല്‍കുകയുംചെയ്തു. എന്നാല്‍ , 20 യൂണിറ്റില്‍ താഴെയുള്ള ഉപഭോക്താക്കളെ മാത്രമേ യുഡിഎഫ് സര്‍ക്കാര്‍ സര്‍ചാര്‍ജില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. ഒരുലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.

    ReplyDelete