സ്വാശ്രയ എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള കോളേജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റിന്റെ പകുതിസീറ്റില്‍ പ്രതിവര്‍ഷം 25,000 രൂപ ഫീസ് വര്‍ധിപ്പിക്കും. ലാബ്- വര്‍ക്ഷോപ്പ് ചാര്‍ജ് എന്ന പേരില്‍ ഈ തുക ഈടാക്കാമെന്ന വ്യവസ്ഥയില്‍ സര്‍ക്കാരും അസോസിയേഷനും ധാരണയില്‍ എത്തി. 50 ശതമാനം മെറിറ്റ് സീറ്റിന്റെ 15 ശതമാനം സീറ്റ് കമ്യൂണിറ്റി ക്വാട്ടയാക്കാനും ധാരണയുണ്ടാക്കി. സര്‍ക്കാര്‍ ലിസ്റ്റില്‍നിന്ന് കുട്ടികളെ കിട്ടാതെവന്നാല്‍ മാനേജുമെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താം. പ്രവേശനപരീക്ഷയ്ക്ക് മുഹമ്മദ്കമ്മിറ്റി മേല്‍നോട്ടം വഹിക്കും. കരാറില്‍ അടുത്ത ദിവസം ഒപ്പിടും. മെറിറ്റ് സീറ്റിലെ ഫീസ് 35,000 രൂപയായി തുടരും. എന്നാല്‍ , മെറിറ്റ് സീറ്റിലെ 50 ശതമാനം പേരില്‍ നിന്ന് 25,000 രൂപ അധികം ഈടാക്കാനാണ് ധാരണ. 35 ശതമാനം മാനേജ്മെന്റ് സീറ്റിലെ വാര്‍ഷിക ഫീസ് 99,000 രൂപയ്ക്ക് പുറമെ 25,000 രൂപ വീതം ലാബ്-വര്‍ക്ഷോപ്പ് ഫീസ് ഈടാക്കും. കൂടാതെ 1,50,000 രൂപ വരെ പലിശരഹിത കരുതല്‍ നിധിയായി വാങ്ങും. 15 ശതമാനം എന്‍ആര്‍ഐ സീറ്റില്‍ 1,50,000 രൂപ വരെയാണ് ഫീസ്. ലാബ്-വര്‍ക്ഷോപ്പ് ചാര്‍ജ് 25,000. കരുതല്‍ ശേഖരമായി 1,50,000 രൂപയും വാങ്ങും. സര്‍ക്കാരുമായി ധാരണയിലെത്താത്ത ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനുകീഴിലുള്ള മെഡിക്കല്‍ കോളേജ് മാനേജുമെന്റ് ഫെഡറേഷനുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് നിശ്ചയിച്ചെങ്കിലും അവര്‍ വന്നില്ല. കാരക്കോണം മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍നിന്ന് പിന്മാറിയിട്ടുണ്ട്.
deshabhimani 190711
സ്വാശ്രയ എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള കോളേജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റിന്റെ പകുതിസീറ്റില്‍ പ്രതിവര്‍ഷം 25,000 രൂപ ഫീസ് വര്‍ധിപ്പിക്കും. ലാബ്- വര്‍ക്ഷോപ്പ് ചാര്‍ജ് എന്ന പേരില്‍ ഈ തുക ഈടാക്കാമെന്ന വ്യവസ്ഥയില്‍ സര്‍ക്കാരും അസോസിയേഷനും ധാരണയില്‍ എത്തി. 50 ശതമാനം മെറിറ്റ് സീറ്റിന്റെ 15 ശതമാനം സീറ്റ് കമ്യൂണിറ്റി ക്വാട്ടയാക്കാനും ധാരണയുണ്ടാക്കി. സര്‍ക്കാര്‍ ലിസ്റ്റില്‍നിന്ന് കുട്ടികളെ കിട്ടാതെവന്നാല്‍ മാനേജുമെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താം. പ്രവേശനപരീക്ഷയ്ക്ക് മുഹമ്മദ്കമ്മിറ്റി മേല്‍നോട്ടം വഹിക്കും. കരാറില്‍ അടുത്ത ദിവസം ഒപ്പിടും.
ReplyDelete