കേരള സര്‍വകലാശാലയില്‍നിന്ന് വിരമിച്ച രജിസ്ട്രാര്‍ കെ എ ഹാഷിമിനെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ (എസ്സിഇആര്‍ടി) ഡയറക്ടറായി നിയമിച്ചു. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയ നിയമനത്തില്‍ ജീവനക്കാര്‍ക്കിടയില്‍നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു. ഡയറക്ടര്‍ ചുമതലയേറ്റ തിങ്കളാഴ്ച എസ്സിഇആര്‍ടി ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ചാണ് പ്രതിഷേധിച്ചത്. കലിക്കറ്റ് വിസിക്ക് പിന്നാലെ എസ്സിഇആര്‍ടി നിയമനവും ഇതോടെ വിവാദത്തിലായി. കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ച ഹാഷിം കോണ്‍ഗ്രസ് അനുകൂലിയാണ്. അതേസമയം ലീഗ് താല്‍പ്പര്യമനുസരിച്ചാണ് ഹാഷിമിന്റെ നിയമനം. ഹാഷിമിനെ നിയമിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
പാഠ്യപദ്ധതി പരിഷ്കരണം, പാഠപുസ്തകം തയ്യാറാക്കല്‍ , അധ്യാപകപരിശീലനം തുടങ്ങി ഒട്ടേറെ സുപ്രധാനചുമതലകളുള്ള സ്ഥാപനമാണ് എസ്സിഇആര്‍ടി. ഡയറക്ടര്‍ക്ക് 55 ശതമാനം മാര്‍ക്കില്‍ കുറയാതെ എംഎ ബിരുദം, റഗുലര്‍ കോഴ്സില്‍ പഠിച്ച് ഒന്നാം ക്ലാസ് അല്ലെങ്കില്‍ രണ്ടാം ക്ലാസ് എംഎഡ് ബിരുദം, പിഎച്ച്ഡി, 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപനപരിചയം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ , ഹാഷിമിന് സുവോളജിയില്‍ എംഎസ്സി, എംഫില്‍ ബിരുദങ്ങളാണുള്ളത്. വിദ്യാഭ്യാസത്തില്‍ ചട്ടപ്രകാരമുള്ള യോഗ്യത നേടാത്ത ഹാഷിമിനെ ഡയറക്ടറാക്കിയത് എസ്സിഇആര്‍ടിയുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രജിസ്ട്രാറായിരിക്കെ വിവാദമായ വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് ഹാഷിമിനെതിരെ അന്വേഷണം നടന്നിരുന്നു. ലോക എന്‍ജിനിയറിങ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്കായിരുന്നു യാത്ര. ഹാഷിമിന്റെ ഗവേഷണപ്രബന്ധങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും സംബന്ധിച്ചും സെനറ്റ് തീരുമാനപ്രകാരം അന്വേഷണം നടന്നു. വിശദമായ അന്വേഷണം വേണമെന്നായിരുന്നു ശുപാര്‍ശ.
ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള അധ്യാപകരുടെ പരിശീലനത്തിനും പാഠ്യപദ്ധതിയുടെ ആവിഷ്കാര ഗവേഷണപദ്ധതികള്‍ക്കുമായി 1994ലാണ് കൗണ്‍സില്‍ രൂപീകരിച്ചത്. എസ്സിഇആര്‍ടി ഫാക്കല്‍റ്റിയില്‍ 31 പേരുണ്ട്. എല്ലാവരും ബിരുദാനന്തരബിരുദവും എംഎഡും ഡോക്ടറേറ്റുമുള്ളവര്‍ . ഇവരുടെ തലപ്പത്താണ് നിശ്ചിത യോഗ്യതയില്ലാത്ത ഡയറക്ടര്‍ . വിരമിച്ചവരെ ഡയറക്ടറായി നിയമിക്കുന്നതും ആദ്യമായാണ്. എന്‍സിആര്‍ടി കരിക്കുലം മേധാവിയായിരുന്ന പ്രൊഫ. എം എ ഖാദറായിരുന്നു നിലവില്‍ എസ്സിഇആര്‍ടി ഡയറക്ടര്‍ . കാലാവധി പൂര്‍ത്തിയായിരുന്നില്ലെങ്കിലും ജൂണ്‍ 20ന് അദ്ദേഹം രാജിവച്ചു. വിവാദമുണ്ടാക്കി പാഠപുസ്തകം പിന്‍വലിക്കാനുള്ള നിര്‍ദേശത്തില്‍ മനംനൊന്താണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞതെന്നാണ് വിവരം.
deshabhimani 190711

ReplyDelete