രണ്ടു രൂപ അരി ലഭിക്കുന്നതിന് വില്ലേജ് ഓഫീസറുടെയും തദ്ദേശസ്വയംഭരണ സെക്രട്ടറിയുടെയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പിന്‍വലിച്ചതായി മന്ത്രി ടി എം ജേക്കബ് നിയമസഭയെ അറിയിച്ചു. സര്‍ട്ടിഫിക്കറ്റിനു പകരം, ഫോട്ടോ പതിച്ച സത്യവാങ്മൂലം സര്‍ക്കാര്‍ അനുശാസിക്കുന്ന നിബന്ധനകളോടെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ സിറ്റി റേഷനിങ് ഓഫീസര്‍ക്കോ നല്‍കിയാല്‍ മതി. പുതിയ വ്യവസ്ഥകള്‍ പ്രകാരമുള്ള അപേക്ഷ ആഗസ്ത് 11 വരെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ രണ്ടു രൂപ അരി വാങ്ങുന്നവരും വില്ലേജ് ഓഫീസറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധന. സര്‍ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് ആഗസ്ത് ഒന്നിനുശേഷം രണ്ടു രൂപ അരി നല്‍കില്ലെന്നായിരുന്നു തീരുമാനം. ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ഈ നിബന്ധന വലിയ പ്രതിഷേധത്തിന് ഇടയാക്കി. നിയമസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തി. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത്.
deshabhimani 160711

ReplyDelete