Wednesday, July 20, 2011

കോണ്‍ . നിയമസഭാകക്ഷി ഭാരവാഹിത്വം 3 നേതാക്കള്‍ ഏറ്റെടുത്തില്ല

കോണ്‍ഗ്രസ് നിയമസഭാകക്ഷി ഭാരവാഹിത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മൂന്ന് നേതാക്കള്‍ പ്രതിഷേധിച്ചു. വി ഡി സതീശന്‍ , സി പി മുഹമ്മദ്, പാലോട് രവി എന്നിവരാണ് അസാധാരണമായ ഈ വിയോജിപ്പ് പ്രകടിപ്പിച്ചത്. സി പി മുഹമ്മദിനെ വിപ്പായും സതീശന്‍ , പാലോട് രവി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിര്‍ദേശിച്ചെങ്കിലും സ്ഥാനം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല.

ഭാരവാഹി പാനല്‍ ഗ്രൂപ്പടിസ്ഥാനത്തിലുള്ള തരംതാണ പങ്കുവയ്പാണെന്നും യോഗത്തില്‍ വ്യാപകവിമര്‍ശം ഉയര്‍ന്നു. തേറമ്പില്‍ രാമകൃഷ്ണനെ ഉപനേതാവായും ബെന്നി ബഹനാനെ സെക്രട്ടറിയായും ടി എന്‍ പ്രതാപനെ ചീഫ് വിപ്പായും ജോസഫ് വാഴയ്ക്കനെ ട്രഷററുമായും നിര്‍ദേശം വന്നു. പരിചയസമ്പന്നനായ സതീശനെപ്പോലെയുള്ളവര്‍ സഭയിലുള്ളപ്പോള്‍ ആദ്യമായി സഭ കണ്ട വാഴയ്ക്കനെയും പരിചയമില്ലാത്ത ബെന്നിയെയും ഭാരവാഹികളാക്കിയതിനെതിരെയും യോഗത്തില്‍ കടുത്ത വികാരമുണ്ടായി.

ഭാരവാഹി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന മൂന്നു നേതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പങ്കെടുത്ത യോഗം നിര്‍ബന്ധിതമാകുകയായിരുന്നു. ബെന്നി ബഹന്നാന്‍ ഉമ്മന്‍ചാണ്ടിയുടെയും വാഴയ്ക്കന്‍ ചെന്നിത്തലയുടെയും പ്രതിനിധിയാണ്. സി പി മുഹമ്മദ് ഒഴിഞ്ഞ വിപ്പ് സ്ഥാനത്തേക്ക് എം എ വാഹിദിനെയും സണ്ണിജോസഫിനെയും നിശ്ചയിച്ചു.

deshabhimani 200711

1 comment:

  1. കോണ്‍ഗ്രസ് നിയമസഭാകക്ഷി ഭാരവാഹിത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മൂന്ന് നേതാക്കള്‍ പ്രതിഷേധിച്ചു. വി ഡി സതീശന്‍ , സി പി മുഹമ്മദ്, പാലോട് രവി എന്നിവരാണ് അസാധാരണമായ ഈ വിയോജിപ്പ് പ്രകടിപ്പിച്ചത്. സി പി മുഹമ്മദിനെ വിപ്പായും സതീശന്‍ , പാലോട് രവി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നിര്‍ദേശിച്ചെങ്കിലും സ്ഥാനം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല.

    ReplyDelete