Monday, July 18, 2011

40,000 ടണ്‍ റബര്‍ ഇറക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ റബര്‍ ഇറക്കുമതിക്ക് അനുമതി നല്‍കി. 40000 ടണ്‍ സ്വാഭാവിക റബര്‍ നിസാര തീരുവക്ക് ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. റബര്‍ ബോര്‍ഡുമായി ആലോചിക്കാതെ എടുത്ത ഈ തീരുമാനം ടയര്‍ ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നറിയുന്നു. 7.5 ശതമാനം തീരുവക്കാണ് ഇപ്പോള്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയിരിക്കുന്നത്.സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇറക്കുമതിക്ക് അനുമതി നല്‍കിയത് കര്‍ഷകരെ ദോഷകരമായി ബാധിക്കും. രണ്ട് ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യണമെന്നാണ് ടയര്‍ ലോബിയുടെ ആവശ്യം. മികച്ച വിലയുള്ളതിനാല്‍ കേരളത്തിലെ റബര്‍ കര്‍ഷകര്‍ മികച്ച സ്ഥിതിയിലായിരുന്നു. വില കുറയുമെന്നതിനാല്‍ ഈ സ്ഥിതിക്ക് മാറ്റം വരും. ആസിയാന്‍ കരാര്‍ പ്രകാരമാണ് ഇപ്പോള്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് റബര്‍ ഇറക്കുന്നത്.

deshabhimani news

1 comment:

  1. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ റബര്‍ ഇറക്കുമതിക്ക് അനുമതി നല്‍കി. 40000 ടണ്‍ സ്വാഭാവിക റബര്‍ നിസാര തീരുവക്ക് ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. റബര്‍ ബോര്‍ഡുമായി ആലോചിക്കാതെ എടുത്ത ഈ തീരുമാനം ടയര്‍ ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നറിയുന്നു.

    ReplyDelete