Sunday, July 10, 2011

വനിതാക്ഷേമം: എല്‍ഡിഎഫ് നീക്കിവച്ചത് 770 കോടി; യുഡിഎഫ് ബജറ്റില്‍ പൂജ്യം

വനിതാക്ഷേമത്തിനായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനമന്ത്രി ടി എം തോമസ് ഐസക് വകയിരുത്തിയത് 770 കോടി രൂപ. പുതിയ ബജറ്റില്‍ ധനമന്ത്രി കെ എം മാണി ഇതിനായി ഒരു രൂപപോലും നീക്കിവച്ചില്ല. നെയ്യാറ്റിന്‍കര, എറണാകുളം, കോഴിക്കോട് ബസ് സ്റ്റേഷനുകളില്‍ വനിതകളുടെ സുരക്ഷയ്ക്കായി "സേഫ് വുമണ്‍ സേവ് ട്രാവല്‍" സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനംമാത്രമാണ് വനിതാക്ഷേമത്തിനായി മാണിയുടെ ബജറ്റിലുള്ളത്.

തോമസ് ഐസക്കിന്റെ ബജറ്റില്‍ പദ്ധതി അടങ്കലിന്റെ 9.4 ശതമാനം വനിതാക്ഷേമത്തിനായി നീക്കിവച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വനിതാഘടകങ്ങളുടെ സ്ത്രീക്ഷേമ പദ്ധതികള്‍ക്കുള്ള തുകയ്ക്കു പുറമെയാണിത്. 200 ഹയര്‍സെക്കന്‍ഡറി സ്കൂള്‍ , ബോട്ട് ജെട്ടി, ബസ് സ്റ്റാന്‍ഡ്, പൊതു കെട്ടിടം, കമ്പോളം എന്നിവിടങ്ങളില്‍ മൂത്രപ്പുര നിര്‍മിക്കുന്നതിന് 17.5 കോടി നീക്കിവച്ചു. പൊലീസ് സ്റ്റേഷന്‍ സ്ത്രീ സൗഹൃദമാക്കുന്നതിനായി നാലു കോടി. വനിതാ ഹോസ്റ്റല്‍ , വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ എന്നിവയ്ക്ക് 17.5 കോടിരൂപയും നീക്കിവച്ചു. വനിതാ പോളിടെക്നിക്ക്, നേഴ്സിങ് കോളേജ് എന്നിവയ്ക്ക് 18 കോടി വകയിരുത്തി. വനിതാ ഐടിഐകള്‍ക്ക് ഏഴു കോടിയും. ഫിനിഷിങ് സ്കൂളിന് 1.9 കോടി അനുവദിച്ചു. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ പെണ്‍കുട്ടികളുടെ സഞ്ചാരത്തിന് ബസ് വാങ്ങാന്‍ ആറു കോടി വകയിരുത്തി. വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും സ്വയംതൊഴിലിനായി 1.5 കോടിയും പീഡിപ്പിക്കപ്പെടുന്നവര്‍ക്കുള്ള ധനസഹായത്തിന് ഒരുകോടിയും വകയിരുത്തി. അവിവാഹിതരായ അമ്മമാരുടെ പുനരധിവാസത്തിന് ഒരുകോടിയും. ഇവര്‍ക്കുള്ള ധനസഹായം 400 രൂപയായി ഉയര്‍ത്തി. 50 വയസ്സിനുമുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍തുക 400 രൂപയും പ്രായപരിധി 40 വയസ്സുമാക്കി. ബോധവല്‍ക്കരണം, കൗണ്‍സലിങ് തുടങ്ങിയവയ്ക്കായി 6.5 കോടി നീക്കിവച്ചു. തുറമുഖങ്ങളിലും മറ്റും മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് രാത്രി താമസത്തിനുള്ള സൗകര്യമൊരുക്കാന്‍ ഒരു കോടിരൂപ വകയിരുത്തി. കോഴിക്കോട്ട് 10 കോടി അടങ്കലില്‍ "തന്റേടം" ജെന്‍ഡര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചു. വനിതാസംഘടനകളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന വനിതാവികസനവകുപ്പ് രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചു.

കെ എം മാണി പുതിയ ബജറ്റില്‍ ഇതെല്ലാം അട്ടിമറിച്ചു.

deshabhimani 100711

1 comment:

  1. വനിതാക്ഷേമത്തിനായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ധനമന്ത്രി ടി എം തോമസ് ഐസക് വകയിരുത്തിയത് 770 കോടി രൂപ. പുതിയ ബജറ്റില്‍ ധനമന്ത്രി കെ എം മാണി ഇതിനായി ഒരു രൂപപോലും നീക്കിവച്ചില്ല. നെയ്യാറ്റിന്‍കര, എറണാകുളം, കോഴിക്കോട് ബസ് സ്റ്റേഷനുകളില്‍ വനിതകളുടെ സുരക്ഷയ്ക്കായി "സേഫ് വുമണ്‍ സേവ് ട്രാവല്‍" സംവിധാനം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനംമാത്രമാണ് വനിതാക്ഷേമത്തിനായി മാണിയുടെ ബജറ്റിലുള്ളത്.

    ReplyDelete