Sunday, July 10, 2011

കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നാളെ എസ്എഫ്ഐ മാര്‍ച്ച്

സര്‍വകലാശാല സ്വയംഭരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്ഐ തിങ്കളാഴ്ച കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ട പശ്ചാത്തലത്തിലാണ് മാര്‍ച്ച് നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളജില്‍നിന്ന് രണ്ടുവര്‍ഷംമുമ്പ് മൂന്നാംസെമസ്റ്റര്‍ പൂര്‍ത്തിയാക്കാതെ പഠനം അവസാനിപ്പിച്ച ടി നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്കാണ് ഗവ. എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാംസെമസ്റ്ററില്‍ പ്രവേശനം നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മൂന്ന്, നാല് സെമസ്റ്ററുകളിലെ പരീക്ഷ എഴുതാത്ത നിര്‍മലിന് അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടാന്‍ യോഗ്യതയില്ലാത്തപ്പോഴാണ് സര്‍വകലാശാലാ ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായി സര്‍ക്കാര്‍തീരുമാനം എടുത്തത്.

അണ്‍എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിശ്ചയിക്കാനുളള അധികാരം മാനേജ്മെന്റുകള്‍ക്ക് നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ 15ന് ജില്ലാകേന്ദ്രങ്ങളില്‍ ധര്‍ണയും 20ന് കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും നടത്തും. സ്കൂള്‍ഫീസ് നിശ്ചയിക്കാന്‍ മാനദണ്ഡമുണ്ടാക്കുകയും മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ ഫീസ് ഇനിയും വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ എസ് കെ സജീഷ്, എ എ റഹിം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 100711

1 comment:

  1. സര്‍വകലാശാല സ്വയംഭരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എഫ്ഐ തിങ്കളാഴ്ച കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിയമവിരുദ്ധമായി വിദ്യാര്‍ഥിയെ പ്രവേശിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ട പശ്ചാത്തലത്തിലാണ് മാര്‍ച്ച് നടത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി പി ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete