കോട്ടയം: എഐഎസ്എഫ് 40-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. 40 ഇരുചക്ര വാഹനങ്ങളില്‍ പതാകയുമേന്തി വിദ്യാര്‍ഥി- യുവജന നേതാക്കള്‍ നഗരത്തില്‍ വിളംബരജാഥ നടത്തി. ഗാന്ധിസ്ക്വയറില്‍നിന്ന് ആരംഭിച്ച ജാഥ സ്വാഗതസംഘം ചെയര്മാന് അഡ്വ. വി ബി ബിനു ഫ്ളാഗ് ഓഫ് ചെയ്തു. സമ്മേളനത്തിന് തുടക്കംകുറിച്ച് പതാക-കൊടിമര-ബാനര്‍ ജാഥകള്‍ വെള്ളിയാഴ്ച നഗരത്തില്‍ സംഗമിക്കും.
പികെവി സ്മൃതി മണ്ഡപത്തില്‍നിന്ന് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണിന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന പതാക സമ്മേളനനഗറില്‍ കാനം രാജേന്ദ്രനും സി കെ സതീഷ്കുമാറിന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് രമ്യാകൃഷ്ണന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന ബാനര്‍ പി കെ കൃഷ്ണനും നാട്ടകത്ത് ടി കെ തങ്കപ്പന് സ്മൃതിമണ്ഡപത്തില്‍നിന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശുഭേഷ് സുധാകരന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന കൊടിമരം കെ അജിത് എംഎല്‍എയും ഏറ്റുവാങ്ങും. തുടര്‍ന്ന് വൈകിട്ട് നാലിന് തിരുനക്കര മൈതാനിയില്‍ സെമിനാര്‍ ആരംഭിക്കും. "വിദ്യാഭ്യാസരംഗം സങ്കീര്‍ണതകളിലൂടെ" എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാര്‍ ഡോ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10ന് സി കെ സതീഷ്കുമാര്‍ നഗറില്‍ (സിഎസ്ഐ റിട്രീറ്റ് സെന്റര്‍) പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന് ഉദ്ഘാടനം ചെയ്യും.
deshabhimani 150711
എഐഎസ്എഫ് 40-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. 40 ഇരുചക്ര വാഹനങ്ങളില്‍ പതാകയുമേന്തി വിദ്യാര്‍ഥി- യുവജന നേതാക്കള്‍ നഗരത്തില്‍ വിളംബരജാഥ നടത്തി. ഗാന്ധിസ്ക്വയറില്‍നിന്ന് ആരംഭിച്ച ജാഥ സ്വാഗതസംഘം ചെയര്മാന് അഡ്വ. വി ബി ബിനു ഫ്ളാഗ് ഓഫ് ചെയ്തു. സമ്മേളനത്തിന് തുടക്കംകുറിച്ച് പതാക-കൊടിമര-ബാനര്‍ ജാഥകള്‍ വെള്ളിയാഴ്ച നഗരത്തില്‍ സംഗമിക്കും.
ReplyDeleteവിദ്യാഭ്യാസ കച്ചവടത്തിനെതിരെ അതിശക്തമായ സമരത്തിന് ആഹ്വാനം ചെയ്ത് എ ഐ എസ് എഫ് സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി എന്‍ അരുണിനെയും(എറണാകുളം) സെക്രട്ടറിയായി കെ പി സന്ദീപിനെയും(തൃശൂര്‍) നാല്പതാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.
ReplyDeleteരമ്യാ കൃഷ്ണന്(കൊല്ലം), റിയല്‍ ദേവസി(തൃശൂര്‍), സി എ അരുണ്‍ കുമാര്‍(ആലപ്പുഴ), എസ് സുജിത്ത്(തിരുവനന്തപുരം) എന്നിവരെ വൈസ് പ്രസിഡന്റുമരായും ശുഭേഷ് സുധാകരന്(കോട്ടയം), എം ശ്രീജിത്ത്(കാസര്‍കോഡ്), കെ ഷാജഹാന്(പാലക്കാട്), വി വിനില്‍(കൊല്ലം) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും സമ്മേളനം തിരഞ്ഞെടുത്തു കെ ആര് ചന്ദ്രകാന്ത്(കണ്ണൂര്‍), കെ പി ബിനൂപ്(കോഴിക്കോട്), ലിബിന് ജോണ്‍(ആലപ്പുഴ), സുജിത്ത് എസ് പി(കോട്ടയം), വിന്നി എല്‍ എസ്(കൊല്ലം), ജോയിസ് കെ ജെ(ഇടുക്കി) എന്നിവര്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായുള്ള 59 അംഗസംസ്ഥാന കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.