ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശം നല്കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറാഴ്ച സമയം നല്‍കണമെന്ന പഠന സമിതിയുടെ ആവശ്യം കോടതി തള്ളി. രാജ്യത്തു സംഭരിച്ചു വച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യുന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ നല്കിയ ഹര്‍ജിയില്‍ രാജ്യത്തെ എന്‍ഡോസള്‍ഫാന്റെ ഉല്പാദനവും വില്പനയും ഉപയോഗവും സുപ്രീംകോടതി ഇടക്കാലത്തേക്ക് നിരോധിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഐ സി എം ആര് മേധാവിയും കേന്ദ്ര കാര്‍ഷിക കമ്മിഷണറും നേതൃത്വം നല്കുന്ന സമിതികള്‍ സംയുക്തമായി പഠിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
കയറ്റുമതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ തിരിച്ചെത്തില്ലെന്ന് എങ്ങനെ ഉറപ്പാക്കും, നിലവില്‍ ഉത്പാദിപ്പിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ എന്ത് ചെയ്യും എന്നീകാര്യങ്ങളില്‍ വ്യക്തതവരുത്താന്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദകരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സി ബി ഐ ഇത്രയും അധപ്പതിക്കരുതെന്ന് കോടതി
കൊച്ചി: പുത്തൂര്‍ ഷീലാ വധക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സി ബി ഐയ്ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രതികളുടെ കാര്യത്തില്‍ സി ബി ഐ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് കോടതി വിമര്‍ശിച്ചു. കേസില്‍ പങ്കുണ്ടെന്ന് പറയുന്ന ഐ ജിയും എ ഡി ജി പിയും സൈ്വര്യവിഹാരം നടത്തുകയാണെന്നും സി ബി ഐ ഇത്രയും അധപ്പതിക്കരുതായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കമാല്‍ പാഷ പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആജ്ഞ അനുസരിക്കുകമാത്രം ചെയ്ത പൊലീസുകാരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന സി ബി ഐ ഉന്നതപൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യാന്‍ തയാറാവാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കേസില്‍ പ്രതിയായ എസ് ഐയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി സി ബി ഐയെ രൂക്ഷമായി വിമര്‍ശിച്ചത്.
janayugom 150711
എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്നു സുപ്രീംകോടതി നിര്‍ദേശം നല്കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറാഴ്ച സമയം നല്‍കണമെന്ന പഠന സമിതിയുടെ ആവശ്യം കോടതി തള്ളി. രാജ്യത്തു സംഭരിച്ചു വച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യുന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ReplyDelete