പറവൂര്‍ : ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണക്കേസ് പ്രതികള്‍ക്ക് ആറുപതിറ്റാണ്ടിനിപ്പുറം രണസ്മരണകളിരമ്പുന്ന ഒത്തുചേരല്‍ . കേസിലെ പ്രതികളായ പയ്യപ്പിള്ളി ബാലന്‍ , സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്, കെ സി മാത്യു എന്നിവരാണ് സ്റ്റേഷന്‍ ആക്രമണക്കേസിനെ ആസ്പദമാക്കി രചിച്ച "ആലുവാപ്പുഴ പിന്നെയുമൊഴുകി" എന്ന പുസ്തകത്തിന്റെ അഞ്ചാം പതിപ്പിന്റെ പ്രകാശനച്ചടങ്ങില്‍ വിപ്ലവസ്മരണകള്‍ പങ്കുവച്ചത്. ചടങ്ങില്‍ മൂവരെയും പൊന്നാടയും പുരസ്കാരവും നല്‍കി ആദരിച്ചു.
പൊലീസ് അന്യായമായി അറസ്റ്റ്ചെയ്ത എന്‍ കെ മാധവന്‍ , കെ എ വറുതുട്ടി എന്നിവരെ മോചിപ്പിക്കാന്‍ പന്ത്രണ്ടുപേര്‍ചേര്‍ന്ന് 1950 ഫെബ്രുവരിയില്‍ നടത്തിയ കേരള ചരിത്രത്തിലെ വിഖ്യാതമായ മാര്‍ച്ചിന്റെ ഓര്‍മകള്‍ മൂവരും പങ്കുവച്ചു. സുപ്രീം കോടതിവരെ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച 11 പേരില്‍ ജീവിച്ചിരിക്കുന്നത് പയ്യപ്പിള്ളി ബാലനും കെ സി മാത്യുവും മാത്രമാണ്. മുന്‍ മന്ത്രി വി വിശ്വനാഥമേനോന്‍ , എം എം ലോറന്‍സ് തുടങ്ങി 33 പേരെയാണ് പ്രതികളെന്നു മുദ്രകുത്തി പൊലീസ് ക്രൂര മര്‍ദനത്തിനിരയാക്കിയത്.
പുരോഗമന കലാസാഹിത്യസംഘം മേഖലാകമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ പി രാജീവ് എംപി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് രമേശന് നല്‍കി അഞ്ചാം പതിപ്പ് പ്രകാശനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എന്‍ എ അലി അധ്യക്ഷനായി. എം എം ലോറന്‍സ്, കെ സി മാത്യു, ജില്ലാപ്രസിഡന്റ് ജയകുമാര്‍ ചെങ്ങമനാട് എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി സേവ്യര്‍ പുല്‍പ്പാട് സ്വാഗതവും മേഖലാസെക്രട്ടറി ഇ കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. പുസ്തകത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി സേവ്യര്‍ പുല്‍പ്പാട് രചിച്ച നാടകവും വായിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന എസ് ശിവശങ്കരപ്പിള്ളക്കുവേണ്ടി മകന്‍ പുരസ്കാരം ഏറ്റുവാങ്ങി. ശാരീരിക അസ്വസ്ഥതകള്‍മൂലം വി വിശ്വനാഥമേനോനും പങ്കെടുക്കാനായില്ല. സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണ് പുസ്തകം പുനഃപ്രസിദ്ധീകരിച്ചത്.
deshabhimani 240711

ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണക്കേസ് പ്രതികള്‍ക്ക് ആറുപതിറ്റാണ്ടിനിപ്പുറം രണസ്മരണകളിരമ്പുന്ന ഒത്തുചേരല്‍ . കേസിലെ പ്രതികളായ പയ്യപ്പിള്ളി ബാലന്‍ , സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ്, കെ സി മാത്യു എന്നിവരാണ് സ്റ്റേഷന്‍ ആക്രമണക്കേസിനെ ആസ്പദമാക്കി രചിച്ച "ആലുവാപ്പുഴ പിന്നെയുമൊഴുകി" എന്ന പുസ്തകത്തിന്റെ അഞ്ചാം പതിപ്പിന്റെ പ്രകാശനച്ചടങ്ങില്‍ വിപ്ലവസ്മരണകള്‍ പങ്കുവച്ചത്. ചടങ്ങില്‍ മൂവരെയും പൊന്നാടയും പുരസ്കാരവും നല്‍കി ആദരിച്ചു.
ReplyDelete