കണ്ണൂര്‍ : യുഡിഎഫ് നേതൃത്വത്തില്‍ സംസ്ഥാനത്താകെ സ്ഥലം മാറ്റത്തിന് ലക്ഷങ്ങള്‍ വാങ്ങുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിന്റെ ആസ്ഥാനം കെപിസിസി ഓഫീസാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘത്തിന് പണം കൊടുത്താല്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ എവിടെ വേണമെങ്കിലും സ്ഥലംമാറാം. കെഎസ്ടിഎ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
അധ്യപകരെയും ജീവനക്കാരെയും ഭയപ്പെടുത്തി ഭരിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരുതേണ്ട. മാനദണ്ഡങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി ജീവനക്കാരെ സ്ഥലംമാറ്റുന്ന ഉമ്മന്‍ചാണ്ടി നിയസസഭയില്‍ യുഡിഎഫ് സംഘടന നേതാവിനെ പോലെയാണ് പെരുമാറിയത്. പൊലീസുകാരുടെ സ്ഥലം മാറ്റം കേട്ടുകേള്‍വിയില്ലാത്ത വിധമായിരുന്നു. വിജിലന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് പൊലീസുകരെ മൂന്നു വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമെ സ്ഥലം മാറ്റാന്‍ പാടുള്ളൂ. എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികഞ്ഞവരെ മാത്രമെ സ്ഥലം മാറ്റിയുള്ളൂ. എന്നാല്‍ ആറുമാസം തികയാതെ വരെ പോലും ഈ സര്‍ക്കാര്‍ തലങ്ങും വിലങ്ങും മാറ്റി.
സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ മറവില്‍ സംസ്ഥാനത്ത് ഉടനീളം അക്ഷര വ്യാപാരികള്‍ ഉയര്‍ന്നുവന്നിരിക്കയാണ്. അക്ഷരങ്ങളെ ലാഭത്തിനായി കച്ചവടം നടത്തുന്ന ലോബിക്ക് പറ്റിയ സര്‍ക്കാരാണ് യുഡിഎഫ്. ഇവര്‍ അധികാരത്തില്‍ എത്തിയപ്പോഴൊക്കെ പൊതുവിദ്യാഭ്യാസം തകര്‍ത്ത് കച്ചവട ലോബിക്ക് തീറെഴുതി കൊടുക്കാറുണ്ട്. കേരളത്തിലെ 94 ശതമാനം വരുന്ന പൊതുവിദ്യാഭ്യാസം തകര്‍ക്കുകയാണ് യുഡിഎഫ് ലക്ഷ്യം. എന്‍സിഇആര്‍ടി ഡയരക്ടറാക്കിയ വ്യക്തിക്ക് അധ്യാപക പരിചയമോ, ഡോക്ടറേറ്റോ ഇല്ല. മുസ്ലിം ലീഗുകാരനാണെന്നതാണ് യോഗ്യത. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ തീരുമാന പ്രകാരമാണ് ഉമ്മന്‍ചാണ്ടി ഭരിക്കുന്നത്. പാഠപുസ്തകം പോലും ഇവരാണ് തയ്യാറാക്കി കൊടുക്കുന്നതെന്നും കോടിയേരി പറഞ്ഞു.
പൊലീസ് സ്ഥലംമാറ്റത്തിന് ലക്ഷങ്ങളുടെ ലേലംവിളി
ഡിവൈഎസ്പിമാരുടെയും സിഐമാരുടെയും സ്ഥലംമാറ്റത്തിന് ലേലംവിളി മുറുകിയതോടെ പട്ടികയില്‍ വെട്ടും തിരുത്തും തകൃതി. ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റത്തിന് പത്ത്ലക്ഷം രൂപവരെയാണ് പിരിവ്. സിഐമാര്‍ക്ക് പ്രധാന തസ്തികയിലേക്ക് മാറ്റം ലഭിക്കുന്നതിന് മൂന്നുലക്ഷം രൂപമുതല്‍ മുകളിലോട്ടാണ് കൈക്കൂലി. ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധിക്ക് പരാതി അയച്ച ഡിസിസി സെക്രട്ടറിയെ ഒറ്റദിവസംകൊണ്ട് ടെക്നോപാര്‍ക്ക് നിയമോപദേഷ്ടാവാക്കി. പരാതി അയച്ചിട്ടില്ലെന്ന് എഴുതിവാങ്ങിയശേഷമായിരുന്നു നിയമനം. ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റത്തില്‍ മന്ത്രി വിഎസ് ശിവകുമാര്‍ ഇടപ്പെട്ടുവെന്നാണ് നാല് ഡിസിസി ജനറല്‍ സെക്രട്ടറിമാരും ട്രഷററും ചേര്‍ന്ന് പരാതി അയച്ചത്. എന്നാല്‍ പരാതിയുടെ പകര്‍പ്പ് കെപിസിസി പ്രസിഡന്റ് കീറിക്കളഞ്ഞു.
സിഐമാരുടെ സ്ഥലംമാറ്റത്തിന് ജില്ലകളില്‍നിന്നുള്ള ലിസ്റ്റ് കെപിസിസി ഓഫീസില്‍ എത്തി. ജില്ലകളില്‍ "പൊലീസ് ചുമതല"യുള്ളവര്‍ അയച്ച ലിസ്റ്റാണ് എത്തിയത്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആളാണ് സിഐമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുസമീപത്തെ ഇദ്ദേഹത്തിന്റെ ഓഫീസിലും പരിസരത്തും നിയമനം തരപ്പെടുത്താന്‍ എത്തിയ സിഐമാരുടെ ഇടിയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തരായവരെയാണ് ഓരോ ജില്ലയിലും പൊലീസ് കാര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവരെ കാണേണ്ട രീതിയില്‍ കണ്ടാല്‍ ലിസ്റ്റില്‍ കയറിപ്പറ്റാം. അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്റ്റേഷന്‍ , മണല്‍മേഖല, വ്യാപാര, ടൂറിസം മേഖല എന്നിവിടങ്ങളില്‍ നിയമനം കിട്ടാനാണ് ഏറ്റവും തിരക്ക്. മാസപ്പടി കിട്ടുന്ന സ്ഥലങ്ങള്‍ നേതാക്കള്‍ക്കും അറിയാം. ഇത്തരം സ്റ്റേഷനുകളുടെ ലിസ്റ്റ് കൈവശംവച്ചാണ് വിലപേശല്‍ . ഓരോ സ്ഥലത്തെയും സാധ്യതയും നിരത്തുന്നുണ്ട്.
നൂറ്റിയിരുപത്തെട്ട് ഡിവൈഎസ്പിമാരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്. കോഴ നല്‍കാത്തവരെയും അഴിമതിക്കാരല്ലാത്തവരെയും തെരഞ്ഞുപിടിച്ച് അപ്രധാന തസ്തികകളില്‍ നിയമിച്ചു. പ്രധാന തസ്തികയില്‍ നിയമിക്കരുതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളവരെയും സേനയിലെ നോട്ടപ്പുള്ളികളെയും പ്രധാന തസ്തികയില്‍ നിയമിച്ചു. നെടുമ്പാശേരി വിമാനത്തവളത്തില്‍ നിയമനം ലഭിച്ച ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലവിലുണ്ട്. ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റപ്പട്ടിക കെപിസിസി നേരിട്ടാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. തിരുവനന്തപുരം ജില്ലയിലെ ഒരു മന്ത്രിയാണ് ഇടനിലക്കാരനായി നിന്നത്. രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കിയവരില്‍ ചിലര്‍ പിന്നീട് പിന്മാറി. ഇവരില്‍ ഡിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ് ഒഴികെയുള്ളവര്‍ക്ക് വിവിധ സ്ഥാനങ്ങള്‍ നല്‍കി. വിവിധ ജില്ലകളില്‍നിന്ന് ആക്ഷേപം രൂക്ഷമായ സാഹചര്യത്തില്‍ പതിനഞ്ചോളം ഡിവൈഎസ്പിമാരുടെ സ്ഥലംമാറ്റപ്പട്ടിക വീണ്ടും പുറത്തിറക്കുമെന്നാണ് വിവരം.
deshabhimani 230711 & 240711

യുഡിഎഫ് നേതൃത്വത്തില്‍ സംസ്ഥാനത്താകെ സ്ഥലം മാറ്റത്തിന് ലക്ഷങ്ങള്‍ വാങ്ങുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിന്റെ ആസ്ഥാനം കെപിസിസി ഓഫീസാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘത്തിന് പണം കൊടുത്താല്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ എവിടെ വേണമെങ്കിലും സ്ഥലംമാറാം. കെഎസ്ടിഎ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടന്ന മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ReplyDelete