Sunday, July 24, 2011

പുല്ലുമേട് ദുരന്തം ആകസ്മികമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ഇടുക്കി: പുല്ലുമേട് ദുരന്തം ആകസ്മികമായി സംഭവിച്ചതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ്, റെവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഇത്രവലിയ ദുരന്തം ഉണ്ടാകില്ലെന്നും ഡിവൈഎസ്പി ജോണ്‍സന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളം ക്രൈംബ്രാഞ്ച് എസ്പി കെ ജി സൈമണു നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സംഭവദിവസം മകരവിളക്ക് തെളിയുന്നത് വൈകിയതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. മുന്‍കാലങ്ങളില്‍ വിളക്ക് കണ്ടശേഷം ഭക്തര്‍ക്ക് സന്ധ്യവെളിച്ചത്തില്‍ ഇറങ്ങാമായിരുന്നു. ഇറക്കത്തിരക്കിനിടെ ഓട്ടോറിക്ഷ തെന്നി ജീപ്പിടിലിടിച്ചതിനൊപ്പം, വാഹനങ്ങള്‍ നിയന്ത്രിക്കാനായി വനംവകുപ്പ് വഴിയിലെ ഇറക്കത്തില്‍ കെട്ടിയ ചങ്ങലയില്‍ തട്ടിയും ഇരുട്ടത്ത് അയ്യപ്പഭക്തര്‍ വീഴുകയായിരുന്നു. മുന്നിലുള്ളവര്‍ വീണതറിയാതെ പിന്നാലെ കൂട്ടമായെത്തിയവരും ഒന്നിനുമീതെ ഒന്നായി വീണതാണ് മരണം ഉയരാനിടയായത്. അടുത്ത സീസണില്‍ പുല്ലുമേട്ടിലേക്ക് ഒരുവാഹനവും കടത്തി വിടരുതെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. വിളക്ക് കണ്ടുവരുന്നവരെ ഘട്ടംഘട്ടമായി ഇറക്കിവിടണം. ആവശ്യമായ വെളിച്ചം, മൈക്ക് അനൗണ്‍സ്മെന്റ്, മതിയായ സുരക്ഷാ സജ്ജീകരണങ്ങള്‍ , പ്രഥമശ്രുശ്രൂഷ സൗകര്യം തുടങ്ങിയവ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇടുങ്ങിയ മണ്‍റോഡിന് ഇരുവശത്തുമായി കെട്ടിയുയര്‍ത്തിയ കടകള്‍ ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള വഴികളടച്ചു. കടകളിലേക്ക് രക്ഷപ്പെടാന്‍ ഓടിക്കയറിയവരെ അടിച്ചോടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

deshabhimani 240711

1 comment:

  1. പുല്ലുമേട് ദുരന്തം ആകസ്മികമായി സംഭവിച്ചതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ പൊലീസ്, റെവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഇത്രവലിയ ദുരന്തം ഉണ്ടാകില്ലെന്നും ഡിവൈഎസ്പി ജോണ്‍സന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളം ക്രൈംബ്രാഞ്ച് എസ്പി കെ ജി സൈമണു നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

    ReplyDelete