അശ്രദ്ധമൂലവും മറ്റൊരാളുടെ തെറ്റായ പ്രവൃത്തിമൂലവും മരണമുണ്ടായാല്‍ നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള നിയമത്തിന്റെ പഴക്കം ഒന്നരനൂറ്റാണ്ടിലേറെ. ഈ നിയമം പുതുക്കണമെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിട്ട് 21 വര്‍ഷം. എന്നിട്ടും പുതുക്കാതെ ഇതേ നിയമംകൊണ്ടുതന്നെ ഇപ്പോഴും നഷ്ടപരിഹാരം നിര്‍ണയിക്കുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശം ഉണ്ടായിട്ടുപോലും നിയമം പുതുക്കാത്ത കേന്ദ്രസര്‍ക്കാരിനെ കഴിഞ്ഞദിവസം കോടതിക്ക് വീണ്ടും വിമര്‍ശിക്കേണ്ടിവന്നു. 1855ലെ മാരക അപകടനിയമമാണ് കോടതി പരാമര്‍ശിച്ചത്. 1990ല്‍ ഭോപാല്‍ വാതകദുരന്തവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ നിയമം മാറ്റാന്‍ നിര്‍ദേശിച്ചത്. അന്ന് കോടതി പറഞ്ഞത് ഇങ്ങനെ:
"വന്‍തോതിലുള്ള ഇത്തരം ദുരന്തങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍ തെരയേണ്ടത് ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരുമാണ്. എന്നാല്‍ ഇങ്ങനെയുള്ള അപരാധങ്ങള്‍ക്ക് ഇരയാകുന്നവരുടെ പ്രശ്നങ്ങള്‍ക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം ഉണ്ടാകേണ്ടതുണ്ട്. അത് നിയമമാണ് നല്‍കേണ്ടത്. മാരക അപകടനിയമത്തിലെ പരിമിതമായ വ്യവസ്ഥകള്‍ ഇതിനു പര്യാപ്തമല്ല. ഈ കാലഹരണപ്പെട്ട പഴയ നിയമം പൂര്‍ണമായും ഉടച്ചുവാര്‍ക്കുകയോ പുതിയ നിയമം കൊണ്ടുവരികയോ വേണം. അതില്‍ നഷ്ടപരിഹാരം നല്‍കാനുള്ള കൃത്യമായ വ്യവസ്ഥകളും വേണം".
ആ വ്യവസ്ഥയുടെ വിശദാംശങ്ങളും കോടതി അന്നത്തെ വിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇനിയെങ്കിലും എത്രയുംവേഗം നിയമനിര്‍മാണത്തിനു തയ്യാറാകണമെന്ന് ഇപ്പോഴത്തെ വിധിയിലും കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി കര്‍ശനമായി നിര്‍ദേശിച്ചു. വിധിയുടെ പകര്‍പ്പ് ലോ കമീഷന് അയച്ചുകൊടുക്കാനും ജ. അഫ്ത്താബ് ആലമും ആര്‍ എം ലോധയും ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു.
ഭര്‍ത്താവിനെ വെടിവച്ചുകൊന്നവരില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദേവിന്ദന്‍ കൗര്‍ നല്‍കിയ കേസാണ് പ്രതിയുടെ അപ്പീലിലൂടെ സുപ്രീം കോടതിയിലെത്തിയത്. കൊലക്കേസില്‍ പ്രതിയെ നേരത്തെ കീഴ്ക്കോടതി ശിക്ഷിച്ചിരുന്നു. അതിനുശേഷമാണ് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൗര്‍ കോടതിയിലെത്തിയത്. ഹൈക്കോടതി തുക അനുവദിക്കുകയും ചെയ്തു. ഈ വിധിക്കെതിരായ അപ്പീലാണ് സുപ്രീം കോടതിയില്‍ വന്നത്. ഒരു കുറ്റത്തിന് രണ്ടുവട്ടം ശിക്ഷിക്കാനാവില്ലെന്ന നിയമതത്വം ഉയര്‍ത്തിയാണ് പ്രതിഭാഗം വാദിച്ചത്. ക്രിമിനല്‍നടപടിച്ചട്ടത്തിന്റെ (സിആര്‍പിസി) 357-ാം വകുപ്പില്‍ നഷ്ടപരിഹാരത്തിന് വകുപ്പുള്ളതിനാല്‍ നഷ്ടപരിഹാരം തേടി സിവില്‍ക്കേസ് പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും വാദമുണ്ടായി.
ഈ രണ്ടു വാദവും സുപ്രീം കോടതി തള്ളി. നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവുകള്‍ ശിക്ഷയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനായുള്ള നിയമനടപടി ക്രിമിനല്‍ക്കേസ് നടത്തലുമല്ല. അതുകൊണ്ട് ഒരു കുറ്റത്തിന് രണ്ടു ശിക്ഷ എന്ന വാദം നിലനില്‍ക്കില്ല. സിആര്‍പിസി വ്യവസ്ഥ ഉദ്ധരിച്ചുള്ള വാദവും കോടതി തള്ളി. സിവില്‍ക്കേസില്‍ നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ ക്രിമിനല്‍ക്കേസില്‍ വിധിച്ച പിഴശിക്ഷകൂടി കണക്കിലെടുക്കണമെന്നു ആ വ്യവസ്ഥയില്‍ തന്നെ പറയുന്നുണ്ട്- കോടതി ചൂണ്ടിക്കാട്ടി. സിവില്‍ക്കേസ് പരിഗണിക്കുന്നതിനിടയില്‍ ദേവിന്ദന്‍ കൗര്‍ പുനര്‍വിവാഹം കഴിച്ചെന്നും അതുകൊണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നുമുള്ള വാദവും കോടതിയില്‍ ഉയര്‍ന്നു. അതും കോടതി തള്ളി. കീഴ്ക്കോടതി നിശ്ചയിച്ച നിരക്കില്‍ത്തന്നെ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവായി. കേസ് തീര്‍പ്പാക്കിയ ശേഷമാണ് നിയമം പുതുക്കേണ്ടതിനെപ്പറ്റി കോടതി വിവരിക്കുന്നത്. ജൂലൈ ആറിനായിരുന്നു വിധി.
അഡ്വ . കെ ആര്‍ ദീപ(advocatekrdeepa@gmail.com) deshabhimani
അശ്രദ്ധമൂലവും മറ്റൊരാളുടെ തെറ്റായ പ്രവൃത്തിമൂലവും മരണമുണ്ടായാല്‍ നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള നിയമത്തിന്റെ പഴക്കം ഒന്നരനൂറ്റാണ്ടിലേറെ. ഈ നിയമം പുതുക്കണമെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടിട്ട് 21 വര്‍ഷം. എന്നിട്ടും പുതുക്കാതെ ഇതേ നിയമംകൊണ്ടുതന്നെ ഇപ്പോഴും നഷ്ടപരിഹാരം നിര്‍ണയിക്കുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശം ഉണ്ടായിട്ടുപോലും നിയമം പുതുക്കാത്ത കേന്ദ്രസര്‍ക്കാരിനെ കഴിഞ്ഞദിവസം കോടതിക്ക് വീണ്ടും വിമര്‍ശിക്കേണ്ടിവന്നു. 1855ലെ മാരക അപകടനിയമമാണ് കോടതി പരാമര്‍ശിച്ചത്. 1990ല്‍ ഭോപാല്‍ വാതകദുരന്തവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഈ നിയമം മാറ്റാന്‍ നിര്‍ദേശിച്ചത്.
ReplyDelete