ഇന്ത്യയെ ദുര്‍ബലമാക്കാനും ജനങ്ങളെ ഭയവിഹ്വലരാക്കാനും ലക്ഷ്യംവെച്ച് ഭീകരസംഘങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ തടയുന്നതില്‍ ഇന്റലിജന്‍സ് - സുരക്ഷാസംവിധാനങ്ങള്‍ പരാജയമാണെന്നതിന്റെ ഒടുവിലത്തെ തെളിവാണ് ബുധനാഴ്ച മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പര. മുംബൈയിലെ തിരക്കേറിയ മൂന്നു കേന്ദ്രങ്ങളില്‍ ഇരുപത് മിനുട്ടിനുള്ളില്‍ സ്‌ഫോടനങ്ങള്‍ നടത്തി രാജ്യത്തെ നടുക്കാന്‍ ഭീകരപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഏറെനാളത്തെ വിപുലമായ തയ്യാറെടുപ്പോടെയാണ് ഈ ആക്രമണം നടന്നത്. സാവേരി ബസാര്‍, ദാദര്‍, ഓപറ ഹൗസ് എന്നിവിടങ്ങളില്‍ തുടരെ തുടരെ സ്‌ഫോടനങ്ങള്‍ നടത്തിയത് വിദഗ്ധമായ ആസൂത്രണത്തിന്റെ തെളിവാണ്. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് അവര്‍ ഉപയോഗിച്ചത്. വിദഗ്ധ പരിശീലനം നേടിയ ഒരു സംഘത്തിന്റെ ദീര്‍ഘനാളത്തെ ആസൂത്രണം ഈ ആക്രമണത്തിനു പിന്നിലുണ്ട്. ഭീകരപ്രവര്‍ത്തകരുടെ ആക്രമണ പദ്ധതിയെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിരുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പറഞ്ഞത്. അതു ശരിയാണെങ്കില്‍ നമ്മുടെ ഇന്റലിജന്‍സ് സംവിധാനം കഴിവുകെട്ടതാണെന്നതിന് മറ്റു തെളിവുകള്‍ ആവശ്യമില്ല. അടുത്തിടെ ഭീകരപ്രവര്‍ത്തകനായ ഇല്യാസ് കാശ്മീരി കൊല്ലപ്പെട്ടതിനെ തുടര്‍ന്നു മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ ആക്രമണത്തിനു സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്റലിജന്‍സ് കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ അതു റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്ന ഇല്യാസ് കാശ്മീരിയുടെ വധത്തിനു പ്രതികാരം ചെയ്യാന്‍ ഇന്ത്യന്‍ മുജാബിദൂം ലഷ്‌കറെ തൊയ്ബയും ആക്രമണം നടത്താന്‍ സാധ്യയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും ഈ റിപ്പോര്‍ട്ടുകള്‍ ഗൗരവത്തിലെടുത്തില്ല. സുരക്ഷാ വീഴ്ച തുറന്നു സമ്മതിക്കാനുള്ള ആര്‍ജവമില്ലാത്തതുകൊണ്ടാണ് ആക്രമണം സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിരുന്നില്ലെന്ന് ചിദംബരം ഇപ്പോള്‍ പറയുന്നത്.
കഴിഞ്ഞ പതിനാറു വര്‍ഷത്തിനിടയില്‍ എട്ട് ഭീകരാക്രമണങ്ങള്‍ക്കാണ് മുംബൈ ഇരയായത്. 1993 മാര്‍ച്ചില്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 257 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. രാജ്യത്തിന്റെ വാണിജ്യ-ധനകാര്യ ആസ്ഥാനമായി അറിയപ്പെടുന്ന മുംബൈയില്‍ ഭീകരാക്രമണം ആവര്‍ത്തിക്കുന്നത് തടയാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അന്ന് കേന്ദ്ര- സംസ്ഥാനസര്‍ക്കാരുകള്‍ ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പുകള്‍ ജലരേഖകളായി. ചെറുതും വലുതുമായ സ്‌ഫോടനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 2003 ല്‍ സാവേരി ബസാറിലും ഗേറ്റ് വേ ഓഫ് ഇന്ത്യയിലും നടന്ന സ്‌ഫോടനങ്ങളില്‍ അമ്പതു പേരാണ് കൊല്ലപ്പെട്ടത്. 2006 ജൂലൈയില്‍ തീവണ്ടികളില്‍ നടന്ന സ്‌ഫോടനത്തില്‍ 209 പേര്‍ മരണമടഞ്ഞു. ഈ ആക്രമണപരമ്പരക്ക് മകുടം ചൂടിയ ഭീകരത അരങ്ങേറിയത് 2008 സ്‌പെതംബര്‍ 26 നാണ്. അറുപത് മണിക്കൂര്‍ നേരം രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ആക്രമണം അക്ഷരാര്‍ഥത്തില്‍ ജനങ്ങളെ നടുക്കി. ഒരു ചെറുസംഘം ആക്രമികളുടെ അഴിഞ്ഞാട്ടത്തില്‍ രാജ്യം വിറങ്ങലിച്ചു നിന്നു. മഹാരാഷ്ട്ര ഭീരവിരുദ്ധ സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ദ് കാര്‍ക്കറെയും ക്യാപ്റ്റന്‍ സന്ദീപ് ഉണ്ണികൃഷ്ണനും ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ അഭിമാനമായ നിരവധി ധീരയോധാക്കളുടെ ജീവന്‍ അപഹരിക്കാന്‍ ഭീകരപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ആക്രമണസാധ്യതയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചതും കടല്‍വഴി ആക്രമണകാരികള്‍ വരുന്നത് തടയുന്നതിലെ നാവികസേനയുടെ പരാജയവുമെല്ലാം ആക്രമണത്തിനു വഴിയൊരുക്കി. അന്നത്തെ അനുഭവത്തില്‍നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാഠമുള്‍ക്കൊള്ളുകയും ഇന്റലിജന്‍സ്-സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകള്‍ അടക്കുകയും ചെയ്തിരുന്നുവെങ്കില്‍ ബുധനാഴ്ചത്തെ സ്‌ഫോടന പരമ്പര തടയാന്‍ കഴിയുമായിരുന്നു. ഏറ്റവും ഒടുവിലത്തെ ആക്രമണത്തിന്റെ പിന്നിലുള്ളവരെക്കുറിച്ച് കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. അവരുടെ ലക്ഷ്യം വ്യക്തമാണ്. ഇന്ത്യയുടെ ഐക്യം ശിഥിലമാക്കുക. രാജ്യത്തിന്റെ പുരോഗതി തടയുക. ഭീകരാക്രമണത്തിന്റെ മറവില്‍ സാമുദായിക സ്പര്‍ധ വളര്‍ത്താനും മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനും ബോധപുര്‍വമായ ശ്രമങ്ങള്‍ നടക്കും. ഇത്തരം ദുഷ്ടനീക്കങ്ങള്‍ക്ക് എതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
മുംബൈയിലെ ഏറ്റവും ഒടുവിലത്തെ ആക്രമണത്തെ വെല്ലുവിളിയായി ഏറ്റെടുക്കാന്‍ സര്‍ക്കാരും ജനങ്ങളും തയ്യാറാകണം. ഇന്റലിജന്‍സ് - സുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. അതോടൊപ്പം സമാധാനവും സാമുദായികമൈത്രിയും എന്തു വിലകൊടുത്തും കാത്തുസൂക്ഷിക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞ എടുക്കുകയും ചെയ്യണം.
janayugom editorial 150711
ഇന്ത്യയെ ദുര്‍ബലമാക്കാനും ജനങ്ങളെ ഭയവിഹ്വലരാക്കാനും ലക്ഷ്യംവെച്ച് ഭീകരസംഘങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ തടയുന്നതില്‍ ഇന്റലിജന്‍സ് - സുരക്ഷാസംവിധാനങ്ങള്‍ പരാജയമാണെന്നതിന്റെ ഒടുവിലത്തെ തെളിവാണ് ബുധനാഴ്ച മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പര. മുംബൈയിലെ തിരക്കേറിയ മൂന്നു കേന്ദ്രങ്ങളില്‍ ഇരുപത് മിനുട്ടിനുള്ളില്‍ സ്‌ഫോടനങ്ങള്‍ നടത്തി രാജ്യത്തെ നടുക്കാന്‍ ഭീകരപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
ReplyDelete