Monday, July 4, 2011

അഴിമതി മുന്‍കൂട്ടി അറിഞ്ഞിട്ടും പ്രധാനമന്ത്രി അനങ്ങിയില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയുടെയും ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെയും വഴിവിട്ട പോക്കിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മുന്നറിയിപ്പ് കിട്ടിയിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടപടിയെടുത്തില്ല. 2004നു ശേഷം കായികമന്ത്രാലയത്തിന്റെ ചുമതല വഹിച്ച മൂന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവന്ന കത്തുകള്‍ വ്യക്തമാക്കുന്നു. മുന്‍ കായികമന്ത്രിമാരായ സുനില്‍ദത്ത്, മണിശങ്കര്‍ അയ്യര്‍ , എം എസ് ഗില്‍ എന്നിവരാണ് കല്‍മാഡിയുടെ ക്രമക്കേടുകളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. കായികമന്ത്രിമാരെപ്പോലെ സര്‍ക്കാര്‍ നിയമിക്കുന്നവരാകണം കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയുടെ തലപ്പത്തിരിക്കാനെന്ന് സുനില്‍ദത്ത് എഴുതിയിരുന്നു. പണം അനാവശ്യമായി ചെലവിടുന്നെന്നാണ് അയ്യര്‍ എഴുതിയത്.

സംഘാടകസമിതിയുടെ ധൂര്‍ത്തും അഴിമതിയും വ്യക്തമാക്കുന്നതാണ് കണ്‍സള്‍ട്ടന്റായി മൈക് ഹൂപ്പറിന്റെ നിയമനം. ദിവസം അയ്യായിരം ഡോളറായിരുന്നു ഹൂപ്പറിന് ഫീസ്. രണ്ടുകോടി രൂപ വാടകയുള്ള ഫാംഹൗസാണ് താമസിക്കാന്‍ നല്‍കിയത്. പ്രതിമാസം ഫസ്റ്റ്ക്ലാസ് വിമാനടിക്കറ്റും അനുവദിച്ചു. ധൂര്‍ത്തിന്റെ ആയിരത്തിലൊന്നുമാത്രമാണ് ഇതെന്നും കത്തില്‍ പരാമര്‍ശമുണ്ട്. സംഘാടകസമിതി വല്ലപ്പോഴുമേ കൂടാറുള്ളുവെന്നും ചിലര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുക്കുന്നതെന്നും എം എസ് ഗില്‍ ചൂണ്ടിക്കാട്ടി. സമിതിയുടെ പോക്കില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ബോധ്യമാകുന്ന കത്ത് ഗെയിംസ് നടക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പേ ലഭിച്ചിട്ടും പ്രധാനമന്ത്രി ഇടപെടാന്‍ മടിച്ചത് സംശയം ജനിപ്പിക്കുന്നതായി കത്തുകള്‍ പുറത്തുകൊണ്ടുവന്ന പൊതുപ്രവര്‍ത്തകന്‍ എസ് സി അഗര്‍വാള്‍ പറഞ്ഞു.

deshabhimani 040711

1 comment:

  1. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയുടെയും ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെയും വഴിവിട്ട പോക്കിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മുന്നറിയിപ്പ് കിട്ടിയിട്ടും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടപടിയെടുത്തില്ല. 2004നു ശേഷം കായികമന്ത്രാലയത്തിന്റെ ചുമതല വഹിച്ച മൂന്ന് മന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവന്ന കത്തുകള്‍ വ്യക്തമാക്കുന്നു. മുന്‍ കായികമന്ത്രിമാരായ സുനില്‍ദത്ത്, മണിശങ്കര്‍ അയ്യര്‍ , എം എസ് ഗില്‍ എന്നിവരാണ് കല്‍മാഡിയുടെ ക്രമക്കേടുകളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. കായികമന്ത്രിമാരെപ്പോലെ സര്‍ക്കാര്‍ നിയമിക്കുന്നവരാകണം കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയുടെ തലപ്പത്തിരിക്കാനെന്ന് സുനില്‍ദത്ത് എഴുതിയിരുന്നു. പണം അനാവശ്യമായി ചെലവിടുന്നെന്നാണ് അയ്യര്‍ എഴുതിയത്.

    ReplyDelete