അച്ചന്‍കോവില്‍ നിവാസികള്‍ ഇരുട്ടില്‍ ; വൈദ്യുതിബോര്‍ഡിന് നിസ്സംഗത
പുനലൂര്‍ : ഒന്നരമാസമായി അച്ചന്‍കോവിലില്‍ വൈദ്യുതി മുടങ്ങുന്നു. വനനടുവിലെ ഗ്രാമത്തില്‍ വൈദ്യുതി വിതരണത്തിലെ തകരാര്‍ പരിഹരിക്കാന്‍ കെഎസ്ഇബി അധികൃതര്‍ തയ്യാറാകാത്തതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി. ഇവിടെ 628 കുടുംബങ്ങളാണ് വൈദ്യുതിയില്ലാതെ നരകയാതന അനുഭവിക്കുന്നത്. അതില്‍ പ്രമേഹരോഗബാധിതരായ നാല്‍പ്പതോളം പേരുണ്ട്. ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നവര്‍ക്ക് വീടുകളില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വൈദ്യുതിമുടക്കംമൂലം മരുന്ന് ഉപയോഗശൂന്യമായതോടെ വന്‍ സാമ്പത്തികനഷ്ടം ഉണ്ടാകുന്നു. കിലോമീറ്ററുകള്‍ താണ്ടി പുനലൂരിലെത്തിവേണം നിര്‍ധനകുടുംബാംഗങ്ങളായ രോഗികള്‍ക്ക് ഇന്‍സുലിന്‍ വാങ്ങാന്‍ . വനത്തിലൂടെയുള്ള ലൈനുകള്‍ തകരുന്നതാണ് അറ്റകുറ്റപ്പണിക്ക് കാലതാമസം വരുത്തുന്നതെന്ന കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറയുന്നു.
സര്‍ക്കാരിനെതിരെ സമരവുമായി ഐഎന്‍ടിയുസി
പുനലൂര്‍ : സര്‍ക്കാരിനെതിരെ സമരവുമായി അച്ചന്‍കോവിലിലെ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ . "മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരുദിവസമെങ്കിലും പുര്‍ണസമയം ഞങ്ങള്‍ക്ക് വൈദ്യുതി നല്‍കാമോ" എന്ന ഫ്ളക്സുമായാണ് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സര്‍ക്കാരിനും വൈദ്യുതിവകുപ്പിനുമെതിരെ സമരവുമായി രംഗത്തുവരുന്നത്. 24നു രാവിലെ 10ന് അച്ചന്‍കോവില്‍ ട്രാന്‍സ്ഫോര്‍മറില്‍ ഐഎന്‍ടിയുസി ജനറല്‍സെക്രട്ടറി അച്ചന്‍കോവില്‍ രഘുനാഥിന്റെ നേതൃത്വത്തില്‍ റീത്ത്വച്ച് പ്രതിഷേധം അറിയിക്കും.
വൈദ്യുതിമുടക്കത്തിനെതിരെ പ്രതിഷേധവുമായി അച്ചന്‍കോവിലില്‍ ഗ്രാമീണര്‍ മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിയും പോസ്റ്റ്കാര്‍ഡുകള്‍ അയക്കുന്നുണ്ട്. ഈ സമരത്തിലും സര്‍ക്കാരിനെതിരെ ഐഎന്‍ടിയുസി പ്രവര്‍ത്തകരും പങ്കുചേരും.
deshabhimani 150711
"മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരുദിവസമെങ്കിലും പുര്‍ണസമയം ഞങ്ങള്‍ക്ക് വൈദ്യുതി നല്‍കാമോ" എന്ന ഫ്ളക്സുമായാണ് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സര്‍ക്കാരിനും വൈദ്യുതിവകുപ്പിനുമെതിരെ സമരവുമായി രംഗത്തുവരുന്നത്.
ReplyDelete