Friday, July 15, 2011

ധനമന്ത്രിക്കെതിരെ ഐസക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി

ധനമന്ത്രി കെ എം മാണിക്കെതിരെ ഡോ. തോമസ് ഐസക്ക് എം എല്‍ എ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കി. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ ധനമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ ബജറ്റില്‍ പറഞ്ഞതിനെക്കാള്‍ 9,000 കോടി രൂപ കമ്മിറ്റഡ് ബാധ്യത ബാക്കിവെച്ചാണ് മുന്‍സര്‍ക്കാര്‍ ഭരണമൊഴിഞ്ഞതെന്ന് കെ എം മാണി നിയമസഭയില്‍ പറഞ്ഞത് വാസ്തവവിരുദ്ധമാണെന്ന് ഡോ. തോമസ്ഐസക് പറഞ്ഞു. ഈ തുകയുടെ ബ്രേക്ക് അപ് ആയി നാലായിരത്തില്‍പ്പരം കോടി രൂപ ശമ്പളപരിഷ്കരണത്തിന്റെ ബാധ്യതയുണ്ടെന്ന് പറഞ്ഞതും ശരിയല്ല. വാസ്തവവിരുദ്ധ പ്രസ്താവനയിലൂടെ ധനമന്ത്രി നിയമസഭയെ തെറ്റിധരിപ്പിച്ചു. 2011-12 ല്‍ 11,330 കോടി രൂപയാണ് ശമ്പളത്തിന് വകയിരുത്തിയിരുന്നതെങ്കില്‍ 2011-12ലേയ്ക്ക് മാര്‍ച്ചില്‍ അവതരിപ്പിച്ച ബജറ്റില്‍ 16,325 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 44 ശതമാനമാണ് വര്‍ധന.

ശമ്പളപരിഷ്കരണത്തിന് വേണ്ട മുഴുവന്‍ തുകയും ബജറ്റില്‍ വകയിരുത്തിയ സ്ഥാനത്ത് നാലായിരത്തില്‍പരം കോടി രൂപ "അണ്‍കവേര്‍ഡ് ബാധ്യത" ഉണ്ടെന്ന് ധനമന്ത്രി പറഞ്ഞത് തികച്ചും തെറ്റാണ്. അനേകം തവണ ഇതുസംബന്ധിച്ച് വിശദീകരണം തേടാന്‍ ശ്രമിച്ചെങ്കിലും മന്ത്രി വഴങ്ങിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് സ്പീക്കറോട് അഭ്യര്‍ഥിച്ചത്.

deshabhimani 150711

1 comment:

  1. ധനമന്ത്രി കെ എം മാണിക്കെതിരെ ഡോ. തോമസ് ഐസക്ക് എം എല്‍ എ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കി. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ ധനമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

    ReplyDelete