ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ)എംബിബിഎസ്-പിജി കോഴ്സുകള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്തുന്നതോടെ നിലവില്‍ സംസ്ഥാനങ്ങളും വിവിധ സ്വകാര്യ കോളേജുകളുടെ കൂട്ടായ്മകളും നടത്തി വരുന്ന പ്രവേശനപരീക്ഷയ്ക്ക് അവസാനമാകും. സര്‍ക്കാര്‍ - മാനേജ്മെന്റ് വ്യത്യാസമില്ലാതെ എല്ലാ സീറ്റിലേക്കും പ്രവേശനം എംസിഐ പരീക്ഷയുടെ പട്ടികയില്‍നിന്നാകും. രാജ്യത്താകെ സ്വകാര്യ-സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി 42000 എംബിബിഎസ് സീറ്റും 20600 പിജി സീറ്റുമാണുള്ളത്. എംസിഐ ഇപ്പോള്‍ തയ്യാറാക്കിയ സിലബസ് പരിശോധിച്ച് ആഗസ്ത് 11 വരെ താല്‍പ്പര്യമുള്ളവര്‍ക്ക് അഭിപ്രായമറിയിക്കാം. ഇതിനുശേഷം ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ സിലബസിന് അന്തിമ രൂപം നല്‍കും. എന്‍സിഇആര്‍ടിയാണ് സിലബസ് തയ്യാറാക്കിയത്.
പ്രവേശന പരീക്ഷയുടെ സംഘാടന ചുമതല സിബിഎസ്ഇക്ക്. സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്നാണ് ദേശീയതലത്തില്‍ പ്രവേശനപരീക്ഷയ്ക്ക് എംസിഐ തീരുമാനിച്ചത്. പിജി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2012 ജനുവരി-ഫെബ്രുവരി കാലയളവിലും സൂപ്പര്‍സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2012 ജൂണിലും നടത്തും. പിജി പരീക്ഷയുടെ ഘടന, വിവിധ വിഷയങ്ങളിലായി ചോദ്യങ്ങളുടെ വിന്യാസം, മാതൃകാചോദ്യങ്ങള്‍ എന്നിവ ആഗസ്ത് മുതല്‍ എംസിഐ വെബ്സൈറ്റില്‍ ലഭിക്കും. എംസിഐ പരീക്ഷയില്‍നിന്ന് അഖിലേന്ത്യാ പട്ടികയും സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പട്ടികയും തയ്യാറാക്കും. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത പട്ടിക തയ്യാറാക്കുമെന്നതിനാല്‍ അതത് സംസ്ഥാനങ്ങളിലെ സംവരണനയങ്ങളും മറ്റും നടപ്പാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ല. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും എല്ലാ സീറ്റിലേക്കും പ്രവേശനം.
deshabhimani 240711
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ)എംബിബിഎസ്-പിജി കോഴ്സുകള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്തുന്നതോടെ നിലവില്‍ സംസ്ഥാനങ്ങളും വിവിധ സ്വകാര്യ കോളേജുകളുടെ കൂട്ടായ്മകളും നടത്തി വരുന്ന പ്രവേശനപരീക്ഷയ്ക്ക് അവസാനമാകും. സര്‍ക്കാര്‍ - മാനേജ്മെന്റ് വ്യത്യാസമില്ലാതെ എല്ലാ സീറ്റിലേക്കും പ്രവേശനം എംസിഐ പരീക്ഷയുടെ പട്ടികയില്‍നിന്നാകും. രാജ്യത്താകെ സ്വകാര്യ-സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലായി 42000 എംബിബിഎസ് സീറ്റും 20600 പിജി സീറ്റുമാണുള്ളത്. എംസിഐ ഇപ്പോള്‍ തയ്യാറാക്കിയ സിലബസ് പരിശോധിച്ച് ആഗസ്ത് 11 വരെ താല്‍പ്പര്യമുള്ളവര്‍ക്ക് അഭിപ്രായമറിയിക്കാം. ഇതിനുശേഷം ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ സിലബസിന് അന്തിമ രൂപം നല്‍കും. എന്‍സിഇആര്‍ടിയാണ് സിലബസ് തയ്യാറാക്കിയത്.
ReplyDelete