ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകാലത്ത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ശാസിക്കണമെന്ന് ഡല്‍ഹി ലോകായുക്ത രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. 2008 ലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കുറഞ്ഞ ചെലവിലുള്ള 60,000 ഫ്‌ളാറ്റുകള്‍ തയ്യാറായെന്ന് മുഖ്യമന്ത്രി തെറ്റായി പ്രചരിപ്പിച്ചതായി ലോകായുക്ത കണ്ടെത്തി.
ബി ജെ പി പ്രവര്‍ത്തകനായ അഭിഭാഷകന്‍ സുമിത ഭരദ്വാജിന്റെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് ലോകായുക്ത ജസ്റ്റിസ് മന്‍മോഹന്‍ സരിന്‍ ഈ ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മുഖ്യന്ത്രി ഷീലാ ദീക്ഷിത് തയ്യാറായില്ല. വിഷയത്തെക്കുറിച്ച് പഠിച്ചിട്ടില്ലെന്നും ഫ്‌ളാറ്റ് വിതരണം സങ്കീര്‍മായ പ്രക്രിയയാണെന്നും സര്‍ക്കാര്‍ ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കും തനിക്കും അനുകൂലമായ സാഹചര്യമുണ്ടാകുന്നതിനും നേട്ടമുണ്ടാക്കുന്നതിനും വേണ്ടി 60,000 ഫ്‌ളാറ്റുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിനായി തയ്യാറായെന്ന് ദീക്ഷിത് പ്രഖ്യാപിക്കുകയായിരുന്നെന്നാണ് ആക്ഷേപം.
നഗരത്തിലെ പാവപ്പെട്ടവര്‍ക്കും ചേരിവാസികള്‍ക്കുമായി ഫ്‌ളാറ്റുകള്‍ അനുവദിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യേണ്ട ബുക്ക്‌ലറ്റിലുള്ള സന്ദേശത്തിലും തെറ്റായ വിവരങ്ങള്‍ ഷീലാ ദീക്ഷിത് നല്‍കുകയായിരുന്നെന്നും ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു.
ഭാവിയില്‍ സന്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിക്കണമെന്ന് ലോകായുക്ത ഉത്തരവില്‍ ശുപാര്‍ശ ചെയ്യുന്നു. വീടില്ലാത്തവര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി 60,000 വീടുകള്‍ വയ്ക്കാനാണ് പദ്ധതിയുടെ അന്തിമ ലക്ഷ്യം. ഇത് പൂര്‍ത്തിയാകാത്ത പദ്ധതിയാണെന്നും 60,000 വീടുകള്‍ കൈമാറാന്‍ തയ്യാറായിട്ടില്ലെന്നും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലുള്ള പരാതിയാണ് തനിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്നതെന്ന എതിര്‍ വാദമാണ് ലോകായുക്തയില്‍ മുഖ്യമന്ത്രി ഉയര്‍ത്തിയത്. അപേക്ഷാ ഫോറം പൂര്‍ണമായി വായിച്ചാല്‍ 60,000 വീടുകള്‍ നിര്‍മിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതില്‍ ഒരു തെറ്റിദ്ധരിപ്പിക്കലുമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സരിന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
janayugom 190711
തിരഞ്ഞെടുപ്പുകാലത്ത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ശാസിക്കണമെന്ന് ഡല്‍ഹി ലോകായുക്ത രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. 2008 ലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കുറഞ്ഞ ചെലവിലുള്ള 60,000 ഫ്‌ളാറ്റുകള്‍ തയ്യാറായെന്ന് മുഖ്യമന്ത്രി തെറ്റായി പ്രചരിപ്പിച്ചതായി ലോകായുക്ത കണ്ടെത്തി.
ReplyDelete