അങ്കണവാടി ജീവനക്കാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിമാസവേതനം യഥാക്രമം 3000 രൂപയും 1500 രൂപയുമാക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. 2011 ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ധനയ്ക്ക് പ്രാബല്യമുണ്ടാകും. തീരുമാനം 11.71 ലക്ഷംഅങ്കണവാടി ജീവനക്കാര്‍ക്കും 10.97 ലക്ഷം വര്‍ക്കര്‍മാര്‍ക്കും സഹായകമാകും. ബജറ്റില്‍ പ്രഖ്യാപിച്ച വേതനവര്‍ധനയാണ് നടപ്പാക്കിയത്. ഇതിലൂടെ പ്രതിവര്‍ഷം 3479.83 കോടിയുടെ അധികബാധ്യത വരുത്തുമെന്ന് കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 ശതമാനം തുകയാണ് കേന്ദ്രം ചെലവഴിക്കുന്നത്. ജലവൈദ്യുത പദ്ധതികള്‍ക്ക് ആവശ്യമായ നിര്‍ബന്ധിത മത്സരലേലം 2015 ഡിസംബര്‍വരെ ഒഴിവാക്കാനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഉപാധികളോടെയാണ് ഒഴിവാക്കല്‍ . പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ജലവൈദ്യുതപദ്ധതികള്‍ക്ക് ഒരേ വ്യവസ്ഥകള്‍ നടപ്പാക്കാനും തീരുമാനിച്ചു. അന്തര്‍സംസ്ഥാന വൈദ്യുതി കൈമാറ്റ മേഖലയെ രണ്ടുവര്‍ഷത്തേക്കുകൂടി നിര്‍ബന്ധിത മത്സരലേലത്തില്‍നിന്ന് ഒഴിവാക്കി.
deshabhimani 010711
അങ്കണവാടി ജീവനക്കാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിമാസവേതനം യഥാക്രമം 3000 രൂപയും 1500 രൂപയുമാക്കി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി. 2011 ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ധനയ്ക്ക് പ്രാബല്യമുണ്ടാകും.
ReplyDelete