Friday, July 1, 2011

പെട്രോള്‍ , ഡീസല്‍ വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിപ്പിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി വിലവര്‍ധന നിലവില്‍ വന്നു. പെട്രോളിന് 63.64 രൂപയും ഡീസലിന് 41.27 രൂപയുമാണ് ഡല്‍ഹിയിലെ പുതിയ വില. പാചകവാതകത്തിന് 50 രൂപയും ഡീസലിന് മൂന്നു രൂപയും മണ്ണെണ്ണയ്ക്ക് രണ്ടു രൂപയും വര്‍ധിപ്പിച്ചത് ജൂണ്‍ 23നാണ്. പെട്രോള്‍പമ്പ് ഡീലര്‍മാരുടെ കമീഷന്‍ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നുള്ള വര്‍ധനയാണിതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പെട്രോള്‍പമ്പ് ഡീലര്‍മാരുടെ കമീഷന്‍ വര്‍ധന സംബന്ധിച്ച് അപൂര്‍വചന്ദ്ര കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിലവര്‍ധനയെന്നും വിശദീകരണമുണ്ട്.

deshabhimani 010711

1 comment:

  1. ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിപ്പിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി വിലവര്‍ധന നിലവില്‍ വന്നു.

    ReplyDelete