Tuesday, July 19, 2011

എല്‍ ഡി എഫ്‌ ഭരണം ഒഴിയുമ്പോള്‍ ട്രഷറി മിച്ചമെന്ന്‌ ധവളപത്രം

തിരുവനന്തപുരം: എല്‍ ഡി എഫ്‌ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 3881.11 കോടിരൂപ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നുവെന്ന്‌ വെളിപ്പെടുത്തുന്ന ധവളപത്രം ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ട്രഷറി മിച്ചം ധനസ്ഥിതിയുടെ സൂചകമല്ലെന്ന വാദത്തോടെയാണ്‌ മന്ത്രി മാണി ധവളപത്രം സഭയില്‍ അവതരിപ്പിച്ചത്‌.

ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ മൊത്തം 10,197 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന്‌ ധവളപത്രത്തില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ വളര്‍ച്ചാതോത്‌ കുറഞ്ഞു. കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലകളിലും വളര്‍ച്ച വേണ്ടത്രയുണ്ടായില്ല. വികസനേതര ചെലവ്‌ള കുതിച്ചുയര്‍ന്നു. പെന്‍ഷന്‍, ശമ്പള പരിഷ്‌കരണം വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി. ഹേഷന്‍ സബ്‌സിഡി വര്‍ധിച്ചു തുടങ്ങിയ കുറ്റപ്പെടുത്തലുകളാണ്‌ ധവളപത്രത്തില്‍ ഉള്‍പ്പെടുന്നത്‌.

ധവളപത്രം പൂര്‍ണമായി വായിച്ചശേഷം ബദല്‍ ധവളപത്രം നാളെ സഭയില്‍ അവതരിപ്പിക്കുമെന്ന്‌ മുന്‍ ധനമന്ത്രി ഡോ. തോമസ്‌ ഐസക്ക്‌ അറിയിച്ചു.

ധവളപത്രം പ്രതിക്കൂട്ടിലാക്കിയത്‌ മാണിയെ: തോമസ്‌ ഐസക്ക്‌

തിരുവനന്തപുരം: കേരളം കടക്കെണിയിലായെന്ന്‌ പറയുന്നത്‌ അബദ്ധമാണെന്ന്‌ മുന്‍ ധനമന്ത്രി തോമസ്‌ ഐസക്‌. ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച ധവളപത്രത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധവളപത്രം പ്രതിക്കൂട്ടിലാക്കുന്നത്‌ കെ എം മാണിയെത്തന്നെയാണെന്നും തോമസ്‌ ഐസക്‌ ചൂണ്ടിക്കാട്ടി.

ധവളപത്രം സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയുടെ സാക്ഷ്യപത്രമാണ്‌. കേരള ചരിത്രത്തില്‍ ഏറ്റവും പതുക്കെ വരുമാനമുയര്‍ന്ന കാലമാണ്‌ കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലം. 12 ശതമാനമായിരുന്നു ഈ നിരക്ക്‌. എന്നാല്‍ ഇപ്പോള്‍ 16 ശതമാനമായിട്ടാണ്‌ വരുമാന വളര്‍ച്ചാ നിരക്ക്‌ ഉയര്‍ന്നത്‌. എല്‍ ഡി എഫ്‌ സാമ്പത്തിക ഭദ്രത കൈവരിച്ചത്‌ ചെലവ്‌ വെട്ടിക്കുറയ്‌ക്കാതെയാണെന്നും തോമസ്‌ ഐസക്‌ ഓര്‍മിപ്പിച്ചു.

കെ എം മാണിയുടെ ധവളപത്രത്തിന്‌ മറുപടിയായി നാളെ ബദല്‍ ധവളപത്രം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ധന-റവന്യൂ കമ്മികള്‍ യു ഡി എഫ്‌ ഭരണകാലത്തേക്കാള്‍ കുറയ്‌ക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാരിനായെന്നും തോമസ്‌ ഐസക്‌ വ്യക്തമാക്കി.

ധവളപത്രം നിയമസഭയില്‍ വെച്ചു; നാളെ ബദല്‍ ധവളപത്രം

സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച് മന്ത്രി കെ എം മാണി ചൊവ്വാഴ്ച നിയമസഭയില്‍ ധവളപത്രം അവതരിപ്പിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 3881.11 കോടി രൂപ ട്രഷറിയില്‍ ബാക്കിയുണ്ടെന്ന് മാണി സമ്മതിച്ചു. എന്നാല്‍ ഇത് കേരളത്തിന്റെ ധനസ്ഥിതിയുടെ സൂചനയല്ലെന്ന് അവകാശപ്പെട്ട മാണി, പല ബാധ്യതകളും കൊടുക്കാനുണ്ടെന്നും കുറ്റപ്പെടുത്തി. മൊത്തം 10,197 കോടി രൂപയുടെ ബാധ്യത ഈ വര്‍ഷമുണ്ടാകുമെന്നാണ് മാണി അവതരിപ്പിച്ച ധവളപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക വളര്‍ച്ചാതോത് കുറഞ്ഞു. കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലകളില്‍ വേണ്ടത്ര വളര്‍ച്ചയുണ്ടായില്ല. വികസനേതര ചെലവ്കുതിച്ചുയര്‍ന്നു. പെന്‍ഷന്‍ , ശമ്പള പരിഷ്കരണം വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കി. റേഷന്‍ സബ്സിഡി കൂടിയെന്നും ധവളപത്രത്തില്‍ പറയുന്നു. ധവളപത്രം പൂര്‍ണമായി വായിച്ചശേഷംബുധനാഴ്ച നിയമസഭയില്‍ ബദല്‍ ധവളപത്രം അവതരിപ്പിക്കുമെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.

janayugom and deshabhimani news

1 comment:

  1. എല്‍ ഡി എഫ്‌ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 3881.11 കോടിരൂപ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്നുവെന്ന്‌ വെളിപ്പെടുത്തുന്ന ധവളപത്രം ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ ട്രഷറി മിച്ചം ധനസ്ഥിതിയുടെ സൂചകമല്ലെന്ന വാദത്തോടെയാണ്‌ മന്ത്രി മാണി ധവളപത്രം സഭയില്‍ അവതരിപ്പിച്ചത്‌.

    ReplyDelete