തൃശൂര്‍ : സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് കടുംപിടിത്തം തുടര്‍ന്നാല്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. കാരണം അവര്‍ക്ക് ന്യൂനപക്ഷ സംരക്ഷണപദവിയുണ്ട്. ഉമ്മന്‍ചാണ്ടി എത്രവട്ടം ചര്‍ച്ച നടത്തിയാലും ഗുണവുമുണ്ടാകില്ല. സ്വാശ്രയവിഷയത്തില്‍ സര്‍ക്കാരിന്റെ സത്യസന്ധത തെളിയിക്കപ്പെടേണ്ടത് പുതിയ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോഴാണ്. ഈ സ്ഥാപനങ്ങളില്‍ 50 ശതമാനം സര്‍ക്കാര്‍ഫീസ് പാലിക്കപ്പെടണം. കേരളത്തില്‍ ഏറ്റവും വലിയ സ്വാശ്രയക്കൊള്ള നടത്തുന്നത് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ്. കല്‍പ്പിത സര്‍വകലാശാലയുടെയും ന്യൂനപക്ഷപദവി സംരക്ഷണത്തിന്റെയും കവചമണിഞ്ഞ് നടത്തുന്ന കൊള്ള ജനം തിരിച്ചറിയും. സ്വാശ്രയരംഗത്ത് എല്ലാവര്ക്കും ഒരേ നീതി പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
അരമനകളില്‍ രഹസ്യസന്ദര്‍ശനം നടത്തി സഭയോട് അനാവശ്യവിധേയത്വം കാട്ടിയതിന്റെ "ഫല"മാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന് മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റിയും അഖിലകേരള എഴുത്തച്ഛന് സമാജവും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യവേ ഗഫൂര്പറഞ്ഞു. "സ്വാശ്രയമേഖലയും സാമൂഹ്യനീതിയും"എന്ന വിഷയത്തില്‍ സാഹിത്യ അക്കാദമി ഹാളിലായിരുന്നു സെമിനാര്‍ .
deshabhimani 130711
സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് കടുംപിടിത്തം തുടര്‍ന്നാല്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. കാരണം അവര്‍ക്ക് ന്യൂനപക്ഷ സംരക്ഷണപദവിയുണ്ട്. ഉമ്മന്‍ചാണ്ടി എത്രവട്ടം ചര്‍ച്ച നടത്തിയാലും ഗുണവുമുണ്ടാകില്ല. സ്വാശ്രയവിഷയത്തില്‍ സര്‍ക്കാരിന്റെ സത്യസന്ധത തെളിയിക്കപ്പെടേണ്ടത് പുതിയ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോഴാണ്. ഈ സ്ഥാപനങ്ങളില്‍ 50 ശതമാനം സര്‍ക്കാര്‍ഫീസ് പാലിക്കപ്പെടണം. കേരളത്തില്‍ ഏറ്റവും വലിയ സ്വാശ്രയക്കൊള്ള നടത്തുന്നത് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ്. കല്‍പ്പിത സര്‍വകലാശാലയുടെയും ന്യൂനപക്ഷപദവി സംരക്ഷണത്തിന്റെയും കവചമണിഞ്ഞ് നടത്തുന്ന കൊള്ള ജനം തിരിച്ചറിയും. സ്വാശ്രയരംഗത്ത് എല്ലാവര്ക്കും ഒരേ നീതി പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ReplyDeleteകഴിഞ്ഞ എൽ.ഡി.എഫ് ഭരണത്തിന്റെ ആദ്യ നാളുകൾ ഓർത്തുനോക്കൂ. അന്ന് ഇതിലും ഭീകരമായിരുന്നു ഒറ്റപ്പെടുത്തൽ. എന്നിട്ടെന്തായി!
ReplyDeleteമിലിത്തിയോസ് മെത്രാപ്പോലീത്തയും ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും ഒക്കെ വിമര്‍ശിക്കുന്ന തരത്തിലേക്ക് മൊത്തം സഭയും കൌണ്‍സിലും എത്തി എന്ന് മാത്രം.
ReplyDelete