രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ വിതരണപദ്ധതിയില്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകളില്‍ ഇളവ് നല്കാന് യുഡിഎഫ് യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എപിഎല്‍ കാര്‍ഡുടമകള്‍ നല്കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദേശം പിന്‍വലിക്കാന്‍ യോഗം തീരുമാനിച്ചു. കാര്‍ഡ് ഉടമയില്‍നിന്ന് സ്വന്തം ഫോട്ടോ പതിപ്പിച്ച സത്യവാങ്മൂലം മാത്രം വാങ്ങിയാല്‍ മതിയെന്നാണ് നിര്‍ദേശം. തെറ്റായ വിവരം നല്‍കിയെന്ന് പിന്നീട് തെളിഞ്ഞാല്‍ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും സര്‍ക്കാരിന് നിര്‍ദേശം നല്കി.
നിലവില്‍ കെട്ടിടത്തിന്റെ വിസ്തീര്‍ണം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയില്‍നിന്ന് കൈവശമുള്ള ഭൂമിയുടെ അളവും, കുടുംബത്തിന്റെ വരുമാനം സംബന്ധിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റുകളും അതത് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് 31നകം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കാനായിരുന്നു തീരുമാനം. സത്യവാങ്മൂലം നല്‍കുന്നതിനുള്ള കാലാവധി നീട്ടിനല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ബജറ്റില്‍ 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ അരിയെന്ന് പ്രഖ്യാപിച്ചെങ്കിലും അര്‍ഹരായ 32 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കും ഇത് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡ്, കോര്‍പറേഷനുകളുടെ ചെയര്‍മാന്‍സ്ഥാനം പങ്കുവയ്ക്കുന്നതിന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചുമതലപ്പെടുത്തിയതായി യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന് യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 19, 20 തീയതികളില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം ഉപസമിതി ചേര്‍ന്ന് തീരുമാനമെടുക്കും. സ്വാശ്രയ പ്രശ്നം അടിയന്തരമായി ഒത്തുതീര്‍പ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതായും തങ്കച്ചന് പറഞ്ഞു.
deshabhimani 150711

ReplyDelete