Saturday, July 16, 2011

ഡിവൈഎഫ്ഐ ഉപരോധം: മെഡി. കോളേജില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ തുറന്നു

കോഴിക്കോട്: അടച്ചുപൂട്ടിയ നീതി മെഡിക്കല്‍ സ്റ്റോര്‍ തുറക്കണമെന്നും മെഡിക്കല്‍ കോളേജിലെ കോഴ നിയമനം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് അടച്ചിട്ട നീതിമെഡിക്കല്‍ സ്റ്റോര്‍ മെഡിക്കല്‍ കോളേജില്‍ തുറന്നു പ്രവര്‍ത്തിച്ചു. വെള്ളിയാഴ്ച ഒരു കൗണ്ടറാണ് ഉപരോധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചത്. നേരത്തെ ഉണ്ടായിരുന്ന രണ്ട് കൗണ്ടറുകളും രണ്ട് ദിവസത്തിനകം പുനഃസ്ഥാപിക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കി.

സ്വകാര്യമെഡിക്കല്‍ ഷാപ്പുകാരെ സഹായിക്കുന്നതിനാണ് നീതി മെഡിക്കല്‍ സ്റ്റോര്‍ മെഡിക്കല്‍കോളേജ് അധികൃതര്‍ അടച്ചിരുന്നത്. നേരത്തെ ഈ വിവരം ഡിവൈഎഫ്ഐ നേതാക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉടന്‍ തുറക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നിട്ടും പ്രവര്‍ത്തനമാരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സൂപ്രണ്ടിനെ ഉപരോധിച്ചത്. ശുചീകരണ തൊഴിലാളികളെ അനധികൃതമായി നിയമിക്കുന്നത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ പ്രസ്തുത ലിസ്റ്റില്‍നിന്ന് ആരെയും നിശ്ചയിക്കില്ലെന്ന് വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. എന്നാല്‍ , വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ലിസ്റ്റില്‍നിന്നും 25പേരെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറായതിനെ പ്രവര്‍ത്തകര്‍ തടഞ്ഞു. രാവിലെ നടത്തിയ നിയമനങ്ങള്‍ റദ്ദ് ചെയ്യാന്‍ അധികൃതര്‍ തയ്യാറായി. ഉപരോധം ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. വരുണ്‍ഭാസ്കര്‍ , കെ സിനി, ഒ എം ഭരദ്വാജ്, കെ പി സജിത, കെ രാജു എന്നിവര്‍ സംസാരിച്ചു.

deshabhimani 160711

1 comment:

  1. അടച്ചുപൂട്ടിയ നീതി മെഡിക്കല്‍ സ്റ്റോര്‍ തുറക്കണമെന്നും മെഡിക്കല്‍ കോളേജിലെ കോഴ നിയമനം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് അടച്ചിട്ട നീതിമെഡിക്കല്‍ സ്റ്റോര്‍ മെഡിക്കല്‍ കോളേജില്‍ തുറന്നു പ്രവര്‍ത്തിച്ചു. വെള്ളിയാഴ്ച ഒരു കൗണ്ടറാണ് ഉപരോധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചത്. നേരത്തെ ഉണ്ടായിരുന്ന രണ്ട് കൗണ്ടറുകളും രണ്ട് ദിവസത്തിനകം പുനഃസ്ഥാപിക്കുമെന്ന് സൂപ്രണ്ട് ഉറപ്പ് നല്‍കി.

    ReplyDelete