തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിപ്രവേശനത്തിന് രസീത് നല്‍കാതെ വിദ്യാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങുന്നെന്ന ആരോപണം ഒരു ദൃശ്യമാധ്യമം പുറത്തുകൊണ്ടുവന്നതിന്റെ തുടര്‍ച്ചയായാണ് അക്രമം നടന്നത്. തലവരിപ്പണം വാങ്ങുന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിഎസ്ഐ ബിഷപ്പിന് പരാതി നല്കാനെത്തിയവരില്നിന്ന് വിവരം ശേഖരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ മാനേജ്മെന്റിന്റെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഘത്തില്‍ കോണ്‍ഗ്രസ് നേതാവും ഉണ്ടായിരുന്നു. ഇത് അതീവ ഗുരുതരമായ പ്രശ്നമാണ്. ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട പൊലീസ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ടു എന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ആക്രമണം അവസാനിപ്പിക്കാനുള്ള നടപടി എടുക്കുന്നതിനു പകരം വീണ്ടും പൊലീസുകാരുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പൊലീസിനെ കയറൂരി വിട്ട് ജനാധിപത്യപരമായ എല്ലാ പ്രവര്‍ത്തനങ്ങളും തടയുക എന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ തെളിവാണ് ഈ സംഭവം.
നാടിന്റെ ജനാധിപത്യസംവിധാനം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമായ മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നതിനുള്ള ഫാസിസ്റ്റ് പ്രവര്‍ത്തനമാണ് തിരുവനന്തപുരത്ത് നടന്നത്. നാട്ടിലെ കൊള്ളരുതായ്മകള്‍ തുറന്നുകാണിക്കുക എന്ന ഉത്തരവാദിത്തം നിര്‍വഹിച്ചവരാണ് ആക്രമിക്കപ്പെട്ടത്. ഇത് ജനാധിപത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും എതിരായ കടന്നുകയറ്റമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ജനാധിപത്യവാദികളും ദേശാഭിമാനികളും പൗരാവകാശപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ എല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കും അതീതമായി ഇത്തരം സംഭവങ്ങള്‍ക്കെതിരെ രംഗത്ത് വരണം. ഈ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
deshabhimani 160711
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിപ്രവേശനത്തിന് രസീത് നല്‍കാതെ വിദ്യാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങുന്നെന്ന ആരോപണം ഒരു ദൃശ്യമാധ്യമം പുറത്തുകൊണ്ടുവന്നതിന്റെ തുടര്‍ച്ചയായാണ് അക്രമം നടന്നത്. തലവരിപ്പണം വാങ്ങുന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിഎസ്ഐ ബിഷപ്പിന് പരാതി നല്കാനെത്തിയവരില്നിന്ന് വിവരം ശേഖരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ മാനേജ്മെന്റിന്റെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഘത്തില്‍ കോണ്‍ഗ്രസ് നേതാവും ഉണ്ടായിരുന്നു. ഇത് അതീവ ഗുരുതരമായ പ്രശ്നമാണ്. ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട പൊലീസ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ടു എന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ReplyDeleteഏഷ്യാനെറ്റ് സംഘത്തെ മര്‍ദിച്ച് ടേപ്പ് മോഷ്ടിച്ച കേസില്‍ വൈദികനടക്കം മൂന്നുപേര്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. വൈദികന് ഇവാഞ്ചലിസ്റ്റ് സാമുവല്‍ , എഡിസന് , എഎസ്ഐ റസലയ്യന് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 14നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശരത്, ക്യാമറാമാന് അയ്യപ്പന് എന്നിവരെ മര്‍ദിച്ചത്. എല്‍എംഎസ് സിഎസ്ഐ ബിഷപ് ഹൗസില്‍ വാര്‍ത്താശേഖരണത്തിന് എത്തിയ ഏഷ്യാനെറ്റ് സംഘത്തെ ആക്രമിച്ച് ടേപ്പ് പിടിച്ചെടുക്കുകയായിരുന്നു. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണമെന്നാണ് ഉപാധി.
ReplyDelete