സ. പയ്യരട്ട രാമന്‍ വിട്ടുപിരിഞ്ഞിട്ട് ചൊവ്വാഴ്ച രണ്ടുവര്‍ഷം. 2009 ജൂലൈ 20നാണ് 92ാം വയസില്‍ അന്തരിച്ചത്. പോരാട്ടങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ വ്യക്തിത്വമായിരുന്നു സ്വാതന്ത്ര്യസമരസേനാനിയും കരിവെള്ളൂര്‍ സമരഭടനുമായ പയ്യരട്ടയുടേത്. ഇല്ലായ്മ നിറഞ്ഞ കുട്ടിക്കാലം. ദാരിദ്ര്യത്തോട് പടപൊരുതി നാലാം ക്ലാസ് വരെ പഠിച്ചു. 1935ല്‍ കുളപ്പുറം ആറോണ്‍ മില്‍ തൊഴിലാളിയായി. മുതലാളിയുടെ ദ്രോഹ നടപടികള്‍ക്കെതിരെ തൊഴിലാളികളെ സംഘടിപ്പിച്ചു. യൂണിയന്‍ സെക്രട്ടറിയായിരിക്കെ കര്‍ഷകപ്രസ്ഥാനത്തില്‍ സജീവമായി. കേരളീയന്‍ , വിഷ്ണുഭാരതീയന്‍ , സുബ്രഹ്മണ്യഷേണായി, എ വി കുഞ്ഞമ്പു എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി മേഖലയില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ പി വി അപ്പക്കുട്ടിയോടൊപ്പം ത്യാഗപൂര്‍വം പ്രവര്‍ത്തിച്ചു. കരിവെള്ളൂര്‍ സംഭവത്തെ തുടര്‍ന്ന് ആറുമാസം കണ്ണൂര്‍ ജയിലില്‍ . 1947ല്‍ കമ്പനിയില്‍നിന്ന് രാജിവച്ച് മുഴുവന്‍ സമയപ്രവര്‍ത്തകനായി. 1948 കാലത്ത് ക്രൂരമര്‍ദനത്തിനിരയായി. ആറോണിന്റെ ഗുണ്ടകള്‍ പയ്യരട്ടയെയും അപ്പക്കുട്ടിയെയും തല്ലിച്ചതച്ച് തലയില്‍ മോസ്കോറോഡ് വെട്ടി പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു. പള്ളിക്കര വെടിവയ്പ്പിനെ തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയതിന് എംഎസ്പിക്കാര്‍ തോക്കിന്റെ പാത്തികൊണ്ട് കാല്‍മുട്ട് തകര്‍ത്തു. പരിക്ക് സുഖപ്പെടുത്താനായില്ല. മണ്ടൂര്‍ അംശകച്ചേരി തീവയ്പ്പ് കേസില്‍ ഒന്നാം പ്രതിയായിരുന്നു. ഒളിവിലായതിനാല്‍ അറസ്റ്റുചെയ്യാനായില്ല.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി ഫര്‍ക്കാ കമ്മിറ്റിയംഗം, കര്‍ഷകസംഘം താലൂക്ക് സെക്രട്ടറി, ജില്ലാകമ്മിറ്റിയംഗം, ജില്ലാപ്രസിഡന്റ്, സിപിഐ എം മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ നിറഞ്ഞുനിന്ന പയ്യരട്ട ദീര്‍ഘകാലം ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. പുതുതലമുറക്ക് ആവേശം പകരുന്ന പാഠപുസ്തകമാണ് ആ മഹത് ജീവിതം. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍.
deshabhimani 200711
സ. പയ്യരട്ട രാമന്‍ വിട്ടുപിരിഞ്ഞിട്ട് ചൊവ്വാഴ്ച രണ്ടുവര്‍ഷം. 2009 ജൂലൈ 20നാണ് 92ാം വയസില്‍ അന്തരിച്ചത്. പോരാട്ടങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ വ്യക്തിത്വമായിരുന്നു സ്വാതന്ത്ര്യസമരസേനാനിയും കരിവെള്ളൂര്‍ സമരഭടനുമായ പയ്യരട്ടയുടേത്. ഇല്ലായ്മ നിറഞ്ഞ കുട്ടിക്കാലം. ദാരിദ്ര്യത്തോട് പടപൊരുതി നാലാം ക്ലാസ് വരെ പഠിച്ചു. 1935ല്‍ കുളപ്പുറം ആറോണ്‍ മില്‍ തൊഴിലാളിയായി. മുതലാളിയുടെ ദ്രോഹ നടപടികള്‍ക്കെതിരെ തൊഴിലാളികളെ സംഘടിപ്പിച്ചു. യൂണിയന്‍ സെക്രട്ടറിയായിരിക്കെ കര്‍ഷകപ്രസ്ഥാനത്തില്‍ സജീവമായി. കേരളീയന്‍ , വിഷ്ണുഭാരതീയന്‍ , സുബ്രഹ്മണ്യഷേണായി, എ വി കുഞ്ഞമ്പു എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി മേഖലയില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ പി വി അപ്പക്കുട്ടിയോടൊപ്പം ത്യാഗപൂര്‍വം പ്രവര്‍ത്തിച്ചു. കരിവെള്ളൂര്‍ സംഭവത്തെ തുടര്‍ന്ന് ആറുമാസം കണ്ണൂര്‍ ജയിലില്‍ . 1947ല്‍ കമ്പനിയില്‍നിന്ന് രാജിവച്ച് മുഴുവന്‍ സമയപ്രവര്‍ത്തകനായി
ReplyDelete